പുതിയ ഉപഗ്രഹവി​ക്ഷേപണ പേടകം (എസ്എസ്എൽവി)-ഡി3 വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ചെലവ് കുറഞ്ഞ എസ്എസ്എൽവി ബഹിരാകാശ ദൗത്യങ്ങളിൽ സുപ്രധാന പങ്കു വഹിക്കുമെന്നും സ്വകാര്യവ്യവസായത്തിനു പ്രോത്സാഹനമേകുമെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ശ്രദ്ധേയമായ നാഴികക്കല്ല്! ഈ നേട്ടത്തിൽ നമ്മുടെ ശാസ്ത്രജ്ഞർക്കും വ്യവസായികൾക്കും അഭിനന്ദനങ്ങൾ. ഇന്ത്യക്കിപ്പോൾ പുതിയ വിക്ഷേപണ പേടകം ഉണ്ടെന്നത് അത്യധികം സന്തോഷമുള്ള കാര്യമാണ്. ചെലവു കുറഞ്ഞ എസ്എസ്എൽവി ബഹിരാകാശ ദൗത്യങ്ങളിൽ പ്രധാന പങ്കുവഹിക്കുകയും സ്വകാര്യ വ്യവസായത്തിനു പ്രോത്സാഹനമേകുകയും ചെയ്യും. ഐഎസ്ആർഒ @isro, ഇൻസ്പേസ് @INSPACeIND, എൻഎസ്ഐഎൽ @NSIL_India എന്നിവയ്ക്കും ബഹിരാകാശ വ്യവസായത്തിനാകെയും എന്റെ ആശംസകൾ”.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jan Dhan accounts hold Rs 2.75 lakh crore in banks: Official

Media Coverage

Jan Dhan accounts hold Rs 2.75 lakh crore in banks: Official
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 7
December 07, 2025

National Resolve in Action: PM Modi's Policies Driving Economic Dynamism and Inclusivity