പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും  മാലിദ്വീപ്  പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിഹം ത്തസിമ്മിൽ ഇന്ന് ടെലിഫോണിൽ സംസാരിച്ചു  
.
കോവിഡ് മഹമാഹരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ സഹകരണത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി മോദിയോട് പ്രസിഡന്റ് സോളിഹ് നന്ദി പറഞ്ഞു.


മാലിദ്വീപിൽ  ഇന്ത്യ പിന്തുണയ്ക്കുന്ന വികസന പദ്ധതികളുടെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും കോവിഡ് മഹാമാരിയുടെ  പരിമിതികൾക്കിടയിലും അതിവേഗം നടപ്പാക്കുന്നതിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്ത്യയുടെ ‘അയൽപക്കം  ആദ്യം'   നയത്തിലെ പ്രധാന സ്തംഭമാണ് മാലിദ്വീപ് എന്നും മേഖലയിലെ എല്ലാവർക്കുമുള്ള സുരക്ഷയും വളർച്ചയും  ( സമുദ്ര) എന്ന കാഴ്ചപ്പാടാണെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

 യുഎൻ പൊതുസഭയുടെ പ്രസിഡന്റായി വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദിനെ തെരഞ്ഞെടുത്തതിന് പ്രസിഡന്റ് സോളിഹിനെ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. 

ഇരു നേതാക്കളും തമ്മിലുള്ള ടെലിഫോൺ സംഭാഷണം ഉഭയകക്ഷി ബന്ധത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയെക്കുറിച്ച് അറിയുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ സഹകരണത്തിന് കൂടുതൽ ആക്കം കൂട്ടുന്നതിനും മാർഗനിർദേശം നൽകുന്നതിനും അവസരമൊരുക്കി.