ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ശ്രീ. ജൂഹാ സിപില തിങ്കളാഴ്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ടെലഫോണില്‍ സംസാരിച്ചു. ചരിത്രപരവും വിജയകരവുമായി ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന് പ്രധാനമന്ത്രി ശ്രീ. സിപില ശ്രീ. നരേന്ദ്ര മോദിയെ അനുമോദിച്ചു.
2016 ഫെബ്രുവരിയില്‍ മുംബൈയില്‍ നടന്ന മേക്ക് ഇന്‍ ഇന്ത്യ വാരത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ശ്രീ. സിപില ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ഉഭയകക്ഷി വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.


