“രാജ്യത്തിന്റെ കായികപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മണിപ്പുരും ഗണ്യമായ സംഭാവനയേകി”
“വടക്കുകിഴക്കൻ മേഖല രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിനു പുതിയ നിറങ്ങളേകുകയും രാജ്യത്തിന്റെ കായികവൈവിധ്യത്തിനു പുതിയ മാനങ്ങൾ നൽകുകയും ചെയ്യുന്നു”
“ഏതൊരു ചിന്തൻ ശിബിരവും മനനത്തിൽ തുടങ്ങുന്നു, പരിചിന്തനത്തോടെ മുന്നോട്ടുപോകുന്നു, നടപ്പാക്കലിൽ അവസാനിക്കുന്നു”
“ഓരോ ടൂർണമെന്റിനും അനുസരിച്ചു കായി‌ക അടിസ്ഥാനസൗകര്യങ്ങളിലും കായിക പരിശീലനത്തിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ഹ്രസ്വകാല, ഇടക്കാല, ദീർഘകാല ലക്ഷ്യങ്ങളും നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്”
“കായിക അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട 400 കോടിയിലധികം രൂപയുടെ പദ്ധതികൾ ഇന്നു വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനു പുതിയ ദിശാബോധമേകുന്നു”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മണിപ്പുരിലെ ഇംഫാലിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും യുവജനകാര്യ - കായിക മന്ത്രിമാരുടെ ‘ചിന്തൻ ശിബിര'ത്തെ അഭിസംബോധന ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഈ വർഷം മണിപ്പുരിൽ ‘ചിന്തൻ ശിബിരം ’ നടക്കുന്നതിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കായികതാരങ്ങൾ രാജ്യത്തിനായി മെഡലുകൾ നേടി ത്രിവർണപതാകയുടെ മഹത്വം ഉയർത്തിയതിലും പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. പ്രദേശത്തെ തദ്ദേശീയ ഗെയിമുകളായ സാഗോൾ കാങ്‌ജായ്, താങ്-ടാ, യുബി ലക്‌പി, മുക്‌ന, ഹിയാങ് തന്നാബ എന്നിവയെക്കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അവ അവയുടേതായ തരത്തിൽ വളരെ ആകർഷകമാണെന്നും പറഞ്ഞു. “രാജ്യത്തിന്റെ കായിക പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മണിപ്പുരും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്” - ശ്രീ മോദി കൂട്ടിച്ചേർത്തു. തദ്ദേശീയ കായികയിനങ്ങളെക്കുറിച്ചു കൂടുതൽ വിശദീകരിച്ച പ്രധാനമന്ത്രി, കബഡിയോടു സാമ്യമുള്ള മണിപ്പുരിലെ ഊ-ലവാബിയെക്കു‌റ‌ിച്ചു പരാമർശിച്ചു. ഹിയാങ് തന്നാബ കേരളത്തിലെ വള്ളംകളിയെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോളോയുമായുള്ള മണിപ്പുരിന്റെ ചരിത്രപരമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ മേഖല രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിനു പുതിയ നിറങ്ങൾ നൽകുകയും രാജ്യത്തിന്റെ കായികവൈവിധ്യത്തിനു പുതിയ മാനങ്ങളേകുകയും ചെയ്യുന്നു. ‘ചിന്തൻ ശിവിർ’ സമാപിക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികമന്ത്രിമാർക്കു സവിശേഷമായ പഠനാനുഭവമുണ്ടാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

“ഏതൊരു ചിന്തൻ ശിബിരവും  മനനത്തിൽ തുടങ്ങുന്നു, പരിചിന്തനത്തോടെ മുന്നോട്ടുപോകുന്നു, നടപ്പാക്കലിൽ അവസാനിക്കുന്നു” - ചിന്തൻ ശിവിറിലേക്കു വെളിച്ചംവീശി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭാവിലക്ഷ്യങ്ങൾ ചർച്ചചെയ്യേണ്ടതിന്റെയും മുൻസമ്മേളനങ്ങൾ അവലോകനം ചെയ്യേണ്ടതിന്റെയും ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. 2022ൽ കേവഡിയയിൽ നടന്ന മുൻ യോഗം അനുസ്മരിച്ച പ്രധാനമന്ത്രി, നിരവധി സുപ്രധാന വിഷയങ്ങൾ ചർച്ചചെയ്തതായും കായികരംഗത്തിന്റെ ഉന്നമനത്തിനായുള്ള ആവാസവ്യവസ്ഥയുടെ രൂപരേഖ തയ്യാറാക്കാൻ ധാരണയിലെത്തിയതായും ചൂണ്ടിക്കാട്ടി. കായികമേഖലയിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, സാധ്യമായ മുന്നേറ്റങ്ങൾ എടുത്തുകാട്ടുകയും ചെയ്തു. ഈ അവലോകനം നയങ്ങളുടെയും പരിപാടികളുടെയും തലത്തിലല്ല, മറിച്ച് അടിസ്ഥാനസൗകര്യ വികസനത്തിലും മുൻവർഷത്തെ കായിക നേട്ടങ്ങളിലുമാണു നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷത്തെ ഇന്ത്യൻ അത്‌ലറ്റുകളുടെയും കായികതാരങ്ങളുടെയും പ്രകടനം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, വിശേഷിച്ചും അന്താരാഷ്ട്ര കായിക ഇനങ്ങളിലെ അവരുടെ അസാധാരണ പ്രയത്നങ്ങളെ പ്രശംസിച്ചു. ഈ നേട്ടങ്ങൾ ആഘോഷിക്കുമ്പോൾ കളിക്കാർക്കു കൂടുതൽ സഹായം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. സ്ക്വാഷ് ലോകകപ്പ്, ഹോക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, ഏഷ്യൻ യൂത്ത് ആൻഡ് ജൂനിയർ ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് തുടങ്ങിയ ഇനങ്ങളിൽ കായികമന്ത്രാലയത്തിന്റെയും വകുപ്പുകളുടെയും തയ്യാറെടുപ്പുകൾ വരും നാളുകളിൽ പരീക്ഷിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കളിക്കാർ സ്വയം തയ്യാറെടുക്കുമ്പോൾ കായിക ടൂർണമെന്റുകളുടെ കാര്യത്തിൽ മന്ത്രാലയങ്ങൾ വ്യത്യസ്തമായ സമീപനത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടി. ഫുട്ബോൾ, ഹോക്കി തുടങ്ങിയ കായിക ഇനങ്ങളിലെ 'മാൻ-ടു-മാൻ മാർക്കിങ്ങി'നെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഓരോ ടൂർണമെന്റിനും വ്യത്യസ്ത തന്ത്രങ്ങൾ ആവിഷ്കരിച്ച് 'മാച്ച്-ടു-മാച്ച് മാർക്കിങ്' നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. “ഓരോ ടൂർണമെന്റിനും അനുസരിച്ചു കായി‌ക അടിസ്ഥാനസൗകര്യങ്ങളിലും കായിക പരിശീലനത്തിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ഹ്രസ്വകാല, ഇടക്കാല, ദീർഘകാല ലക്ഷ്യങ്ങളും നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു.

ഒരു കളിക്കാരനു കായികക്ഷമത കൈവരിക്കാനാകുമെന്നും എന്നാൽ തുടർച്ചയാണു മികച്ച പ്രകടനത്തിനു വഴിയൊരുക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശികതലത്തിൽ കൂടുതൽ മത്സരങ്ങളിലും കായിക ടൂർണമെന്റുകള‌ിലും പങ്കെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. അതിലൂടെ കളിക്കാർക്കു ധാരാളം കാര്യങ്ങൾ പഠിക്കാനാകും. കായിക പ്രതിഭകളെയാരെയും അവഗണിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നു ശ്രീ മോദി കായിക മന്ത്രിമാരോട് ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രതിഭാധനരായ ഓരോ താരത്തിനും ഗുണനിലവാരമുള്ള കായിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കേണ്ടതു ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകി. ഖേലോ ഇന്ത്യ പദ്ധതി ജില്ലാതലത്തിൽ കായിക അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മെച്ചപ്പെടുത്തൽ ബ്ലോക്കുതലത്തിലേക്കുകൊണ്ടുപോകണമെന്നും അഭ്യർഥിച്ചു. സ്വകാര്യമേഖലയടക്കം എല്ലാ പങ്കാളികളുടെയും പങ്കാളിത്തം പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ യുവജനോത്സവം കൂടുതൽ കാര്യക്ഷമമാക്കാൻ പുനർവിചിന്തനം നടത്തണമെന്നും സംസ്ഥാനങ്ങളിൽ നടക്കുന്ന ഇത്തരം പരിപാടികൾ കേവലം ഔപചാരികതയായി മാറരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചു. “ഇത്തരം ശ്രമങ്ങൾ സമഗ്രമായി നടത്തുമ്പോൾ മാത്രമേ ഇന്ത്യക്കു മുൻനിര കായിക രാജ്യമായി സ്വയം സ്ഥാപിക്കാൻ കഴിയൂ” - പ്രധാനമന്ത്രി പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയിൽ നടപ്പാക്കിയ കായിക വികസനങ്ങൾ എടുത്തുകാട്ടിയ പ്രധാനമന്ത്രി, ഈ മേഖല രാജ്യത്തിനു വലിയ പ്രചോദനമാണെന്നും വ്യക്തമാക്കി. കായിക അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട 400 കോടിയിലധികം രൂപയുടെ പദ്ധതികൾ ഇന്നു വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനു പുതിയ ദിശാബോധം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിൽ രാജ്യത്തെ യുവജനങ്ങൾക്കു പുതിയ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഇംഫാലിലെ ദേശീയ കായിക സർവകലാശാലയുടെയും ഖേലോ ഇന്ത്യ സ്കീം, ടോപ്‌സ് തുടങ്ങിയ ശ്രമങ്ങളുടെയും ഉദാഹരണങ്ങൾ പ്രധാനമന്ത്രി നൽകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഓരോ ജില്ലയിലും കുറഞ്ഞതു രണ്ടു ഖേലോ ഇന്ത്യ കേന്ദ്രങ്ങളും എല്ലാ സംസ്ഥാനങ്ങളിലും ഖേലോ ഇന്ത്യ മികവിന്റെ സംസ്ഥാനകേന്ദ്രവും സ്ഥാപിക്കുമെന്ന് അറിയിച്ച പ്രധാനമന്ത്രി, ഈ ശ്രമങ്ങൾ കായിക ലോകത്തു പുതിയ ഇന്ത്യയുടെ അടിത്തറയായിരിക്കുമെന്നും രാജ്യത്തിനു പുതിയ സ്വത്വമേകുമെന്നും വ്യക്തമാക്കി.  പ്രസംഗം ഉപസംഹരിക്കവേ, അതതു സംസ്ഥാനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവരോടു ശ്രീ മോദി അഭ്യർഥിക്കുകയും ചിന്തൻ ശിബിരം  ഈ ദിശയിൽ പ്രധാന പങ്കു വഹിക്കുമെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
 
പശ്ചാത്തലം : 

വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും യുവജനകാര്യ മന്ത്രാലയത്തിൽനിന്നുമായി നൂറിലധികം ക്ഷണിതാക്കൾ ദ്വിദിന ചിന്തൻ ശിബിരത്തിൽ  പങ്കെടുക്കുന്നുണ്ട്. ലോകത്തെ മികച്ച കായികശക്തിയായി ഇന്ത്യയെ മാറ്റുന്നതിനെക്കുറിച്ചു തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും ചിന്തൻ ശിബിരം  മുന്നോട്ടുവയ്ക്കും. വ്യക്തിത്വനിർമാണം, രാഷ്ട്രനിർമാണം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായുള്ള, അതായത്, വിവിധ രാഷ്ട്രനിർമാണ പ്രവർത്തനങ്ങളിൽ യുവാക്കളെ ഉൾപ്പെടുത്തി വ്യക്തിത്വം വികസിപ്പിക്കുന്നതിനായുള്ള ചർച്ചകളും നടക്കും.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Startup India has fuelled entrepreneurial spirit

Media Coverage

Startup India has fuelled entrepreneurial spirit
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates the devotees who took part in the first Amrit Snan at Mahakumbh on the great festival of Makar Sankranti
January 14, 2025

The Prime Minister Shri Narendra Modi today congratulated the devotees who took part in the first Amrit Snan at Mahakumbh on the great festival of Makar Sankranti.

Sharing the glimpses of Mahakumbh, Shri Modi wrote:

“महाकुंभ में भक्ति और अध्यात्म का अद्भुत संगम!

मकर संक्रांति महापर्व पर महाकुंभ में प्रथम अमृत स्नान में शामिल सभी श्रद्धालुओं का हार्दिक अभिनंदन।

महाकुंभ की कुछ तस्वीरें…”