ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ കർവാൾ ഖേരിയിൽ പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയുടെ ആവേശകരമായ എയർ ഷോയ്ക്ക് പ്രധാനമന്ത്രി മോദി സാക്ഷ്യം വഹിച്ചു. സുഖോയ്, മിറാഷ് തുടങ്ങിയ അതിശക്തമായ യുദ്ധവിമാനങ്ങൾ എക്‌സ്പ്രസ് വേയിൽ 'ടച്ച് ആൻഡ് ഗോ' ഓപ്പറേഷനുകൾ നടത്തി. സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് പ്രധാനമന്ത്രി മോദിയും വേദിയിലെത്തിയത്.





