ഉത്തർപ്രദേശിലെ ഏത്തയിലുള്ള പാട്‌ന പക്ഷിസങ്കേതത്തെയും ഗുജറാത്തിലെ കച്ചിലുള്ള ഛാരി-ധണ്ഡിനെയും റാംസർ സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. തദ്ദേശവാസികളെയും തണ്ണീർത്തട സംരക്ഷണത്തിൽ താല്പര്യമുള്ള ഏവരേയും അഭിനന്ദിച്ച പ്രധാനമന്ത്രി, ജൈവവൈവിധ്യം നിലനിർത്തുന്നതിനും സുപ്രധാന ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധതയെ ഈ അംഗീകാരങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

"ഏത്തയിലെ (ഉത്തർപ്രദേശ്) പാട്‌ന പക്ഷിസങ്കേതവും കച്ചിലെ (ഗുജറാത്ത്) ഛാരി-ധണ്ഡും റാംസർ സൈറ്റുകളായി അംഗീകരിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ട്. അവിടുത്തെ തദ്ദേശവാസികൾക്കും തണ്ണീർത്തട സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഏവർക്കും അഭിനന്ദനങ്ങൾ. ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനും സുപ്രധാന ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധതയെ ഈ അംഗീകാരങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. എണ്ണമറ്റ ദേശാടന പക്ഷികൾക്കും പ്രാദേശിക ജീവജാലങ്ങൾക്കും സുരക്ഷിതമായ ആവാസകേന്ദ്രങ്ങളായി ഈ തണ്ണീർത്തടങ്ങൾ എന്നും നിലനിൽക്കട്ടെ."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s AI moment: Sarvam turns unicorn at $1.5 billion valuation

Media Coverage

India’s AI moment: Sarvam turns unicorn at $1.5 billion valuation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 16
June 16, 2026

Viksit Bharat in Action: 12 Years of Roads, AI Unicorns, Export Booms & Unmatched Global Camaraderie"