ഏകദേശം ₹12,930 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിക്കും
രാജ്യത്തെ പ്രഥമ നമോ ഭാരത് ആർആർടിഎസും ഡൽഹി-മീററ്റ് നമോ ഭാരത് സമ്പൂർണ ഇടനാഴിയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോയായ മീററ്റ് മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഒരേ അടിസ്ഥാനസൗകര്യത്തിൽ പ്രവർത്തിക്കുന്ന സവിശേഷമായ ആദ്യത്തെ സംരംഭമായി നമോ ഭാരത് ആർആർടിഎസും മീററ്റ് മെട്രോയും
ഇന്ത്യയിലെ സംയോജിത നഗര, പ്രാദേശിക ഗതാഗതത്തിന് ഈ പദ്ധതികൾ മാനദണ്ഡം സൃഷ്ടിക്കുന്നു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 22ന് ഉത്തർപ്രദേശിലെ മീററ്റ് സന്ദർശിക്കും. ഉച്ചയ്ക്ക് 12.30ന്, ശതാബ്ദി നഗർ നമോ ഭാരത് സ്റ്റേഷനിൽ പ്രധാനമന്ത്രി മീററ്റ് മെട്രോയും നമോ ഭാരത് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യും. അവിടെ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷൻ വരെ അദ്ദേഹം മെട്രോ യാത്ര നടത്തും.  ഉച്ചയ്ക്ക് ഒരു മണിയോടെ, മീററ്റിൽ ഏകദേശം 12,930 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

82 കിലോമീറ്റർ ദൈർഘ്യമുള്ള  ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. രാജ്യത്തെ   പ്രഥമ നമോ ഭാരത് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ (ആർആർടിഎസ്) ശേഷിക്കുന്ന ഭാഗങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഡൽഹിയിലെ സരായ് കാലെ ഖാൻ, ന്യൂ അശോക് നഗർ എന്നിവയ്ക്കിടയിലെ 5 കിലോമീറ്റർ ഭാഗവും മീററ്റ് സൗത്തിനും ഉത്തർപ്രദേശിലെ മോദിപുരത്തിനും ഇടയിലുള്ള 21 കിലോമീറ്റർ ഭാഗവും ഇതിൽ ഉൾപ്പെടുന്നു.

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ രൂപകൽപ്പന ചെയ്ത നമോ ഭാരത് ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സംവിധാനമാണ്. സാഹിബാബാദ്, ഗാസിയാബാദ്, മോദിനഗർ, മീററ്റ് തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളെ ഡൽഹിയുമായി ഇത് വേഗത്തിൽ ബന്ധിപ്പിക്കും.

ഇടനാഴിയുടെ പ്രാരംഭ സ്റ്റേഷനായ സരായ് കാലെ ഖാൻ, ഈ ഉദ്ഘാടനത്തോടെ കമ്മീഷൻ ചെയ്യുന്ന നാല് നമോ ഭാരത് സ്റ്റേഷനുകളിൽ ഒന്നാണ്.  ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ, ഡൽഹി മെട്രോയുടെ പിങ്ക് ലൈൻ, വീർ ഹഖീഖത്ത് റായ് ഐഎസ്ബിടി, റിങ് റോഡ് എന്നിവയെ തമ്മിൽ സുഗമമായി  ബന്ധിപ്പിക്കുന്ന,തന്ത്രപരമായ പ്രധാന മൾട്ടി-മോഡൽ ഹബ്ബായി ഇത്  സ്ഥിതിചെയ്യുന്നു. കമ്മീഷൻ ചെയ്യുന്ന മറ്റ് മൂന്ന് നമോ ഭാരത് സ്റ്റേഷനുകളായ ശതാബ്ദി നഗർ, ബേഗംപുൾ, മോദിപുരം എന്നിവ മീററ്റിലാണ് സ്ഥിതിചെയ്യുന്നത്.

മീററ്റ് സൗത്തിനും മോദിപുരത്തിനും ഇടയിലുള്ള മീററ്റ് മെട്രോ സർവീസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നമോ ഭാരതിന്റെ അതേ അടിസ്ഥാന സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന ഇത് രാജ്യത്ത് ഇത്തരത്തിലെ ആദ്യ സംരംഭമാണ്. ഏകദേശം 120 കിലോമീറ്റർ പരമാവധി പ്രവർത്തന വേഗതയുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനമായിരിക്കും മീററ്റ് മെട്രോ. മെട്രോ 30 മിനിറ്റിനുള്ളിൽ, പാതയിൽ ഷെഡ്യൂൾ ചെയ്ത എല്ലാ സ്റ്റോപ്പുകളും പിന്നിട്ട് യാത്ര പൂർത്തിയാക്കും. നമോ ഭാരതും മീററ്റ് മെട്രോയും ഒരേ അടിസ്ഥാന സൗകര്യത്തിൽ സുഗമമായി സംയോജിപ്പിക്കുന്നത്  വിവിധ നഗരങ്ങൾക്കിടയിലെ  യാത്രയും നഗരാന്തർ യാത്രയും വേഗത്തിലാക്കും. ഇന്ത്യയിലെ സംയോജിത നഗര-പ്രാദേശിക ഗതാഗതത്തിന് ഇത് നാഴികക്കല്ല് സൃഷ്ടിക്കും. ഇത് റോഡിലെ ഗതാഗതത്തിരക്ക് കുറയ്ക്കുകയും തൽഫലമായി വാഹനങ്ങളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

നഗര ഗതാഗത സംവിധാനത്തിൽ പരിവർത്തനം വരുത്തുക, പൗരന്മാരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്ന സുഗമവും കാര്യക്ഷമവും ആധുനികവും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഈ പദ്ധതികൾ കൂടുതൽ പ്രചോദനം നൽകും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Small towns emerge big growth driver for connected TV in India

Media Coverage

Small towns emerge big growth driver for connected TV in India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates H.E. President Hakainde Hichilema on re-election as President of Zambia
August 20, 2026

The Prime Minister, Shri Narendra Modi, has extended his heartiest congratulations to President H.E. Hakainde Hichilema on his re-election as the President of Zambia.

The Prime Minister said that India greatly values its multifaceted partnership with Zambia.

Shri Modi expressed his desire to work together with President Hakainde Hichilema to further strengthen the relations between India and Zambia under his leadership.

The Prime Minister said in a X post;

“Heartiest Congratulations to President Hakainde Hichilema on being re-elected as the President of Zambia.

India greatly values its multifaceted partnership with Zambia and I look forward to working together to further strengthen our relations under his leadership.

@HHichilema”