ഷിര്‍ദിയിലെ ശ്രീ സായിബാബ സമാധി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പൂജയും ദര്‍ശനവും നടത്തും
ക്ഷേത്രത്തിലെ പുതിയ ദര്‍ശന്‍ ക്യൂ കോംപ്ലക്സിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും
പ്രധാനമന്ത്രി നിലവണ്ടെ അണക്കെട്ടിന്റെ ജലപൂജ നിര്‍വഹിക്കുകയും ഇടതുകര കനാല്‍ ശൃംഖല രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും
86 ലക്ഷത്തിലധികം കര്‍ഷക ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന 'നമോ ശേത്കാരി മഹാസമ്മാൻ നിധി യോജന' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി മഹാരാഷ്ട്രയില്‍ ഏകദേശം 7500 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും സമര്‍പ്പണവും നിര്‍വഹിക്കും
ഗോവയില്‍ ആദ്യമായി നടക്കുന്ന 37-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒക്ടോബര്‍ 26 ന് മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കും.

ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി അഹമ്മദ്നഗര്‍ ജില്ലയിലെ ഷിര്‍ദിയില്‍ എത്തിച്ചേരും, അവിടെ അദ്ദേഹം ശ്രീ സായിബാബ സമാധി ക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. ക്ഷേത്രത്തിലെ പുതിയ ദര്‍ശന ക്യൂ കോംപ്ലക്സിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക്, പ്രധാനമന്ത്രി നിലവന്ദേ അണക്കെട്ടിന്റെ ജലപൂജന്‍ നിര്‍വഹിക്കുകയും അണക്കെട്ടിന്റെ ഒരു കനാല്‍ ശൃംഖല രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3:15 ന് പ്രധാനമന്ത്രി ഷിര്‍ദിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കും, അവിടെ അദ്ദേഹം ആരോഗ്യം, റെയില്‍, റോഡ്, എണ്ണ, വാതകം തുടങ്ങിയ മേഖലകളില്‍ 7500 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും  അദ്ദേഹം നിര്‍വഹിക്കും.

വൈകുന്നേരം 6:30 മണിയോടു കൂടി പ്രധാനമന്ത്രി ഗോവയിലെത്തും, അവിടെ അദ്ദേഹം 37-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി മഹാരാഷ്ട്രയില്‍

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഷിര്‍ദിയിലെ പുതിയ ദര്‍ശന്‍ ക്യൂ കോംപ്ലക്സ് ഭക്തര്‍ക്ക് സൗകര്യപ്രദമായ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായി വിഭാവനം ചെയ്ത അത്യാധുനിക ആധുനിക മെഗാ കെട്ടിടമാണ്. പതിനായിരത്തിലധികം ഭക്തര്‍ക്ക് ഇരിക്കാനുള്ള ശേഷിയുള്ള നിരവധി കാത്തിരിപ്പ് ഹാളുകളാല്‍ ഇത് സജ്ജീകരിച്ചിരിക്കുന്നു. ക്ലോക്ക് റൂമുകള്‍, ടോയ്ലറ്റുകള്‍, ബുക്കിംഗ് കൗണ്ടറുകള്‍, പ്രസാദ് കൗണ്ടറുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയ എയര്‍കണ്ടീഷന്‍ ചെയ്ത പൊതു സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഈ പുതിയ ദര്‍ശന്‍ ക്യൂ കോംപ്ലക്സിന്റെ തറക്കല്ലിടല്‍ 2018 ഒക്ടോബറിലാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. 

നിലവണ്ടെ അണക്കെട്ടിന്റെ ഇടതുകര (85 കി.മീ) കനാല്‍ ശൃംഖല പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ജലത്തിന്റെ പൈപ്പ് വിതരണ ശൃംഖലകള്‍ സുഗമമാക്കുന്നതിലൂടെ 7 തഹസിലുകളില്‍ (അഹമ്മദ്നഗര്‍ ജില്ലയില്‍ 6, നാസിക് ജില്ലയില്‍ നിന്ന് 1) നിന്നുള്ള 182 ഗ്രാമങ്ങള്‍ക്ക്  ഇത് പ്രയോജനപ്പെടും. 1970 ലാണ് നിലവവണ്ടെ അണക്കെട്ട് എന്ന ആശയം ആദ്യമായി രൂപപ്പെട്ടത്. ഏകദേശം 5177 കോടി രൂപ ചെലവിലാണ് ഇത് വികസിപ്പിക്കുന്നത്.

പൊതുപരിപാടിയില്‍ പ്രധാനമന്ത്രി 'നമോ ശേത്കാരി മഹാസമ്മാൻ നിധി യോജന' ഉദ്ഘാടനം ചെയ്യും. പദ്ധതി മഹാരാഷ്ട്രയിലെ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ 86 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അധിക തുക ലഭിക്കുന്ന തരത്തില്‍ യോജന പ്രയോജനപ്പെടും.

അഹമ്മദ്നഗര്‍ സിവില്‍ ഹോസ്പിറ്റലില്‍ ആയുഷ് ഹോസ്പിറ്റല്‍ ഉള്‍പ്പെടെ ഒന്നിലധികം വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും; കുര്‍ദുവാദി-ലാത്തൂര്‍ റോഡ് റെയില്‍വേ സെക്ഷന്റെ വൈദ്യുതീകരണം (186 കി.മീ); ജല്‍ഗാവിനെയും ഭൂസാവലിനെയും ബന്ധിപ്പിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈന്‍ (24.46 കി.മീ); NH-166 (പാക്കേജ്-I) ന്റെ സാംഗ്ലി മുതല്‍ ബോര്‍ഗാവ് വരെയുള്ള ഭാഗം നാലു വരിയാക്കല്‍; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മന്‍മാഡ് ടെര്‍മിനലില്‍ അധിക സൗകര്യങ്ങള്‍ എന്നിവയാണിവ.

അഹമ്മദ്നഗര്‍ സിവില്‍ ഹോസ്പിറ്റലില്‍ മാതൃ-ശിശു ആരോഗ്യ വിഭാഗത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.

പരിപാടിയില്‍ പ്രധാനമന്ത്രി ആയുഷ്മാന്‍ കാര്‍ഡുകളും സ്വമിത്വ കാര്‍ഡുകളും ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും.

പ്രധാനമന്ത്രി ഗോവയില്‍

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തെ കായിക സംസ്‌കാരത്തിന് വലിയ മാറ്റമാണ് ഉണ്ടായത്. ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പിന്തുണയുടെ സഹായത്തോടെ, അത്‌ലറ്റുകളുടെ പ്രകടനം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുന്നതിന് സാക്ഷ്യം വഹിച്ചു. മികച്ച പ്രകടനം നടത്തുന്നവരെ കണ്ടെത്തുന്നതിനും കായികരംഗത്തെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനുമായി ദേശീയതല ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ദേശീയ ഗെയിംസ് രാജ്യത്ത് നടക്കുന്നത്.

2023 ഒക്ടോബര്‍ 26-ന് ഗോവയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ 37-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗെയിംസില്‍ പങ്കെടുക്കുന്ന കായികതാരങ്ങളെയും അദ്ദേഹം അഭിസംബോധന ചെയ്യും.

ഗോവയില്‍ ആദ്യമായാണ് ദേശീയ ഗെയിംസ് നടക്കുന്നത്. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 9 വരെയാണ് ഗെയിംസ്. 28 വേദികളിലായി 43 കായിക ഇനങ്ങളിലായി രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം കായികതാരങ്ങള്‍ മത്സരിക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi pitches India as stable investment destination amid global turbulence

Media Coverage

PM Modi pitches India as stable investment destination amid global turbulence
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 12
January 12, 2026

India's Reforms Express Accelerates: Economy Booms, Diplomacy Soars, Heritage Shines Under PM Modi