ഭഗവാൻ ബിർസ മുണ്ഡയുടെ ജന്മസ്ഥലമായ ഉലിഹാതൂ ഗ്രാമം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് ശ്രീ നരേന്ദ്ര മോദി
പ്രധാന ഗവണ്മെന്റ് പദ്ധതികളുടെ പൂർണത ഉറപ്പാക്കാൻ ജനജാതീയ ഗൗരവ് ദിനത്തിൽ പ്രധാനമന്ത്രി ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യ്ക്കു തുടക്കം കുറ‌ിക്കും
24,000 കോടി രൂപ അടങ്കലുള്ള, പ്രത്യേകിച്ച് ദുർബലരായ ഗിരിവർഗ വിഭാഗത്തിനായുള്ള പ്രധാനമന്ത്രിയുടെ ദൗത്യത്തിനു ശ്രീ നരേന്ദ്ര മോദി തുടക്കം കുറിക്കും
പിഎം-കിസാൻ പദ്ധതിക്കു കീഴിൽ 15-ാം ഗഡുവായ 18,000 കോടി രൂപ പ്രധാനമന്ത്രി വിതരണം ചെയ്യും
ഝാർഖണ്ഡിൽ ഏകദേശം 7200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 നവംബർ 14നും 15നും ഝാർഖണ്ഡ് സന്ദർശിക്കും. നവംബർ 15ന് രാവിലെ 9.30ന് പ്രധാനമന്ത്രി റാഞ്ചിയിലെ ഭഗവാൻ ബിർസ മുണ്ഡ സ്മാരക പാർക്കും സ്വാതന്ത്ര്യസമര മ്യൂസിയവും സന്ദർശിക്കും. തുടർന്ന് ഭഗവാൻ ബിർസ മുണ്ഡയുടെ ജന്മസ്ഥലമായ ഉലിഹാതൂ ഗ്രാമത്തിലെത്തി ഭഗവാൻ ബിർസ മുണ്ഡയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മസ്ഥലമായ ഉലിഹാതൂ ഗ്രാമം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് ശ്രീ നരേന്ദ്ര മോദി. ഖൂണ്ടിയിൽ പകൽ 11.30ന് നടക്കുന്ന 2023ലെ മൂന്നാം ജൻജാതീയ ഗൗരവ് ദിനാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പരിപാടിയിൽ ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’, പ്രത്യേകിച്ച് ദുർബലരായ ഗിരിവർഗ വിഭാഗത്തിനായുള്ള പ്രധാനമന്ത്രിയുടെ ദൗത്യം എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിഎം-കിസാന്റെ 15-ാം ഗഡു വിതരണം ചെയ്യുന്ന പ്രധാനമന്ത്രി ഝാർഖണ്ഡിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാജ്യത്തിന് സമർപ്പിക്കലും ശിലാസ്ഥാപനവും നിർവഹിക്കും.

വികസിത് ഭാരത് സങ്കൽപ്പ് യാത്ര

ഗവണ്മെന്റിന്റെ മുൻനിര പദ്ധതികളുടെ ഗുണഫലങ്ങൾ ലക്ഷ്യമിടുന്ന എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തുന്നുവെന്ന് ഉറപ്പുവരുത്തി, അവയുടെ പൂർണത കൈവരിക്കുകയെന്നതിനു പ്രധാനമന്ത്രി നിരന്തരം പരിശ്രമിക്കുന്നുണ്ട്. പദ്ധതികളുടെ പൂർത്തീകരണം എന്ന ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി, ജനജാതീയ ഗൗരവ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യ്ക്കു തുടക്കംകുറിക്കും.

ശുചീകരണ സൗകര്യങ്ങൾ, അവശ്യ സാമ്പത്തിക സേവനങ്ങൾ, വൈദ്യുതി കണക്ഷനുകൾ, എൽപിജി സിലിൻഡറുകളുടെ ലഭ്യത, പാവപ്പെട്ടവർക്ക് പാർപ്പിടം, ഭക്ഷ്യസുരക്ഷ, ശരിയായ പോഷകാഹാരം, വിശ്വസനീയമായ ആരോഗ്യ സംരക്ഷണം, ശുദ്ധമായ കുടിവെള്ളം തുടങ്ങിയ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും അവബോധം സൃഷ്ടിക്കാനും യാത്ര ഊന്നൽ നൽകും. യാത്രയ്ക്കിടെ കണ്ടെത്തുന്ന വിശദാംശങ്ങളിലൂടെ സാധ്യതയുള്ള ഗുണഭോക്താക്കളെ പദ്ധതികളുടെ ഭാഗമാക്കും.

‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യ്ക്കു തുടക്കം കുറിച്ചുകൊണ്ട് ഝാർഖണ്ഡിലെ ഖൂണ്ടിയിൽ ഐഇസി (ഇൻഫർമേഷൻ, എജ്യൂക്കേഷൻ, കമ്മ്യൂണിക്കേഷൻ) വാനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തുടക്കത്തിൽ ഗണ്യമായ ഗോത്രവർഗ ജനസംഖ്യയുള്ള ജില്ലകളിൽ നിന്നാരംഭിക്കുന്ന യാത്ര, 2024 ജനുവരി 25ഓടെ രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും.

പിഎം പിവിടിജി ദൗത്യം

‘പ്രത്യേകിച്ച് ദുർബലരായ ഗിരിവർഗ വിഭാഗങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ (പിഎം പിവിടിജി) ദൗത്യ’ത്തിന് പ്രധാനമന്ത്രി തുടക്കംകുറിക്കും. ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 22,544 ഗ്രാമങ്ങളിൽ (220 ജില്ലകൾ) താമസിക്കുന്ന ഏകദേശം 28 ലക്ഷം ജനസംഖ്യയുള്ള 75 പിവിടിജികളുണ്ട്.

വിവിധയിടങ്ങളിലായി ചിതറിക്കിടക്കുന്നതും വിദൂരവും അപ്രാപ്യവുമായ വാസസ്ഥലങ്ങളിലാണ്, പലപ്പോഴും വനപ്രദേശങ്ങളിലാണ്, ഈ ഗോത്രവർഗക്കാർ താമസിക്കുന്നത്. അതിനാൽ റോഡ്, ടെലികോം കണക്റ്റിവിറ്റി, വൈദ്യുതി, സുരക്ഷിത പാർപ്പിടം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സുസ്ഥിര ഉപജീവന അവസരങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് പിവിടിജി കുടുംബങ്ങളെയും വാസസ്ഥലങ്ങളെയും സമ്പൂർണമാക്കാൻ ഏകദേശം 24,000 കോടി രൂപ മുതൽമുടക്കിൽ ദൗത്യം ആസൂത്രണം ചെയ്തിട്ടുണ്ട്.

കൂടാതെ, പിഎംജെഎവൈ, അരിവാൾകോശ രോഗനിർമാർജനം, ക്ഷയരോഗ നിർമാർജനം, 100% രോഗപ്രതിരോധശേഷി, പിഎം സുരക്ഷിത് മാതൃത്വ യോജന, പിഎം മാതൃവന്ദന യോജന, പിഎം പോഷൺ, പിഎം ജൻ ധൻ യോജന തുടങ്ങിയവ പ്രത്യേകമായി പൂർത്തീകരിക്കും.

പിഎം-കിസാൻ പദ്ധതിയുടെ 15-ാംഗഡുവും മറ്റ് വികസന സംരംഭങ്ങളും

കർഷകക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമായി, പിഎം കിസാൻ സമ്മാൻ നിധിക്കുകീഴിൽ ഏകദേശം 18,000 രൂപയുടെ 15-ാം ഗഡു തുക 8 കോടിയിലധികം ഗുണഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിലൂടെ വിതരണം ചെയ്യും. പദ്ധതി പ്രകാരം ഇതുവരെ 2.62 ലക്ഷം കോടിയിലധികം രൂപ 14 ഗഡുക്കളായി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറി.

റെയിൽ, റോഡ്, വിദ്യാഭ്യാസം, കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങി വിവിധ മേഖലകളിലെ ഏകദേശം 7200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

പ്രധാനമന്ത്രി തറക്കല്ലിടുന്ന പദ്ധതികളിൽ എൻഎച്ച് 133ന്റെ മഹാഗാമ - ഹൻസ്ദിഹ ഭാഗത്തിന്റെ 52 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാത; എൻഎച്ച് 114 A യുടെ ബസുകിനാഥ് - ദിയോഘർ ഭാഗത്തിന്റെ 45 കി.മീ ദൈർഘ്യമുള്ള നാലുവരിപ്പാത; കെഡിഎച്ച്-പൂർണദിഹ് കൽക്കരി ഹാൻഡ്‌ലിങ് പ്ലാന്റ്; ഐഐഐടി റാഞ്ചിയുടെ പുതിയ അക്കാദമിക- ഭരണനിർവഹണ മന്ദിരം എന്നിവ ഉൾപ്പെടുന്നു.

ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമർപ്പിക്കുന്ന പദ്ധതികളിൽ ഐഐഎം റാഞ്ചിയുടെ പുതിയ ക്യാമ്പസ്; ഐഐടി ഐഎസ്എം ധൻബാദിന്റെ പുതിയ ഹോസ്റ്റൽ; ബൊക്കാറോയിലെ പെട്രോളിയം ഓയിൽ ആൻഡ് ലൂബ്രിക്കന്റ്സ് (POL) ഡിപ്പോ; ഹാതിയ-പക്ര സെക്ഷൻ, തൽഗേറിയ - ബൊക്കാറോ സെക്ഷൻ, ജരംഗ്ദിഹ്-പത്രാതു സെക്ഷൻ ഇരട്ടിപ്പിക്കൽ തുടങ്ങിയ വിവിധ റെയിൽവേ പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഝാർഖണ്ഡ് സംസ്ഥാനത്തെ റെയിൽവേ വൈദ്യുതവൽക്കരണം നൂറു ശതമാനം കൈവരിച്ച നേട്ടവും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Healthcare affordability a key priority, duty cuts & GST reductions benefitting citizens: Piyush Goyal

Media Coverage

Healthcare affordability a key priority, duty cuts & GST reductions benefitting citizens: Piyush Goyal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 നവംബർ 12
November 12, 2025

Bonds Beyond Borders: Modi's Bhutan Boost and India's Global Welfare Legacy Under PM Modi