ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമായ ചെനാബ് പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേയ്ഡ് റെയിൽ പാലമായ ആഞ്ജി പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
46,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്ര സമർപ്പണവും പ്രധാനമന്ത്രി കത്രയിൽ നിർവഹിക്കും

ജൂൺ 6 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജമ്മു കശ്മീർ സന്ദർശിക്കും. മേഖലയിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി രാവിലെ 11 മണിക്ക് ചെനാബ് പാലം ഉദ്ഘാടനം ചെയ്യുകയും പാലം ഡെക്ക് സന്ദർശിക്കുകയും ചെയ്യും. അതിനുശേഷം, അദ്ദേഹം അഞ്ജി പാലം സന്ദർശിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന്, കത്രയിൽ 46,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്ര സമർപ്പണവും അദ്ദേഹം നിർവഹിക്കും.


ചെനാബ്, അഞ്ജി റെയിൽ പാലങ്ങൾ

നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ അത്ഭുതമായ ചെനാബ് റെയിൽ പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമാണ്. ഭൂകമ്പത്തെയും കാറ്റിനെയും നേരിടാൻ പര്യാപ്തമാം വിധം രൂപകൽപ്പന ചെയ്ത 1,315 മീറ്റർ നീളമുള്ള സ്റ്റീൽ കമാന പാലമാണിത്. ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താനാകും എന്നതാണ് പാലത്തിന്റെ ഒരു പ്രധാന നേട്ടം. പാലത്തിലൂടെ സഞ്ചരിക്കുന്ന വന്ദേ ഭാരത് ട്രെയിൻ വഴി കത്രയ്ക്കും ശ്രീനഗറിനും ഇടയിൽ സഞ്ചരിക്കാൻ ഏകദേശം 3 മണിക്കൂർ മാത്രമേ എടുക്കൂ, നിലവിലുള്ള യാത്രാ സമയത്തേക്കാൾ 2-3 മണിക്കൂർ കുറവാണിത്.

വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ രാജ്യത്തിന് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽ പാലമാണ് അഞ്ജി പാലം.


കണക്റ്റിവിറ്റി പദ്ധതികളും മറ്റ് വികസന സംരംഭങ്ങളും

ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്ബിആർഎൽ) പദ്ധതിയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ഏകദേശം 43,780 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 272 കിലോമീറ്റർ ദൈർഘ്യമുള്ള യുഎസ്ബിആർഎൽ പദ്ധതിയിൽ 36 തുരങ്കങ്ങളും (119 കിലോമീറ്റർ ദൈർഘ്യം) 943 പാലങ്ങളും ഉൾപ്പെടുന്നു. പ്രാദേശിക ചലനാത്മകതയെ പരിവർത്തനം ചെയ്യുന്നതിനും സാമൂഹിക-സാമ്പത്തിക സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി കശ്മീർ താഴ്‌വരയ്ക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കുമിടയിൽ എല്ലാ കാലാവസ്ഥയിലും തടസ്സമില്ലാത്ത റെയിൽ കണക്റ്റിവിറ്റി സ്ഥാപിക്കുന്നു.

ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിൽ നിന്ന് ശ്രീനഗറിലേക്കും തിരിച്ചുമുള്ള രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തദ്ദേശിയർ, വിനോദസഞ്ചാരികൾ, തീർത്ഥാടകർ എന്നിവർക്ക് വേഗമേറിയതും സുഖകരവും ആശ്രയിക്കാവുന്നതുമായ യാത്രാ മാർ​ഗം ഇവ വാഗ്ദാനം ചെയ്യുന്നു.

അതിർത്തി പ്രദേശങ്ങളിലെ അവസാന മൈൽ കണക്റ്റിവിറ്റിക്ക് വലിയ പ്രോത്സാഹനമായി, പ്രധാനമന്ത്രി വിവിധ റോഡ് പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ദേശീയപാത 701-ൽ റാഫിയാബാദ് മുതൽ കുപ്‌വാര വരെയുള്ള റോഡ് വീതി കൂട്ടൽ പദ്ധതിക്കും, 1,952 കോടി രൂപ വിലമതിക്കുന്ന എൻഎച്ച് 444-ൽ ഷോപ്പിയാൻ ബൈപാസ് റോഡിന്റെ നിർമ്മാണത്തിനും അദ്ദേഹം തറക്കല്ലിടും. ശ്രീനഗറിലെ ദേശീയപാത 1-ലെ സംഗ്രാമ ജംഗ്ഷനിലും ദേശീയപാത 44-ലെ ബെമിന ജംഗ്ഷനിലും രണ്ട് ഫ്ലൈഓവർ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികൾ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും യാത്രക്കാരുടെ ഗതാഗത സൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യും.

കത്രയിൽ 350 കോടി രൂപയിലധികം വിലമതിക്കുന്ന ശ്രീ മാതാ വൈഷ്ണോദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. മേഖലയിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗണ്യമായ സംഭാവന നൽകുന്ന റിയാസി ജില്ലയിലെ ആദ്യത്തെ മെഡിക്കൽ കോളേജായിരിക്കും ഇത്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
The entrepreneurs building a self-reliant India

Media Coverage

The entrepreneurs building a self-reliant India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 21
July 21, 2026

Self-Reliance Is No Longer a Slogan — It’s Happening Across Engines, UPI, Vaccines & FDI Under the Leadership of PM Modi