ശ്രീനഗറിനും സോനാമാർഗിനും ഇടയിലുള്ള സോനാമാർഗ് തുരങ്ക പാത ഏതു കാലാവസ്ഥയിലും ലേയിലേക്കുള്ള ഗതാഗതം സാധ്യമാക്കും.
തന്ത്രപരമായി നിർണായകമായ ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം പദ്ധതി ഉറപ്പാക്കും
പദ്ധതി പ്രതിരോധ സാമഗ്രികളുടെ നീക്കം സുഗമമാക്കുകയും ജമ്മു കശ്മീരിലും ലഡാക്കിലും ഉടനീളം സാമ്പത്തിക, സാമൂഹിക-സാംസ്‌കാരിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.
സോനാമാർഗിനെ എക്കാലത്തെയും ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിലൂടെ വിനോദസഞ്ചാരത്തിന് വൻപിച്ച ഉത്തേജനം ലഭിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 13 ന് ജമ്മു കാശ്മീർ സന്ദർശിക്കുകയും രാവിലെ ഉദ്ദേശം 11:45 ഓടെ സോനാമാർഗ് തുരങ്ക പാത ഉദ്ഘാടനം ചെയ്യുകയും അതോടനുബന്ധിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള സോനാമാർഗ് തുരങ്കപാത പദ്ധതി 2,700 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. സോനാമാർഗ് പ്രധാന തുരങ്കം, ബഹിർഗമനപാത, അപ്രോച്ച് റോഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിർദിഷ്ട പാത, ശ്രീനഗറിനും സോനാമാർഗിനുമിടയിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിധത്തിൽ ലേയിലേക്കുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തുകയും, മണ്ണിടിച്ചിൽ, ഹിമപാത മാർഗങ്ങൾ എന്നിവ ഒഴിവാക്കിക്കൊണ്ട് തന്ത്രപരമായി നിർണായകമായ ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കുകയും ചെയ്യും. സോനാമാർഗിനെ വർഷം മുഴുവനുമുള്ള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നത് ശൈത്യകാല വിനോദസഞ്ചാരം, സാഹസിക വിനോദങ്ങൾ, പ്രാദേശിക ഉപജീവനമാർഗങ്ങൾ എന്നിവ വർധിപ്പിക്കുകയും മേഖലയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യും 

2028 ഓടെ പൂർത്തിയാകാൻ ലക്ഷ്യമിട്ടുള്ള സോജില തുരങ്ക പദ്ധതിയോടൊപ്പം ഇത്, ദേശീയ പാത -1 ൽ ശ്രീനഗർ താഴ്വരയ്ക്കും ലഡാക്കിനും ഇടയിൽ തടസ്സമില്ലാത്ത ഗതാഗത ബന്ധം ഉറപ്പാക്കുകയും ദൈർഘ്യം 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയ്ക്കുകയും വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി വർധിപ്പിക്കുകയും ചെയ്യും. ഇത് ജമ്മു-കശ്മീരിലും ലഡാക്കിലും ഉടനീളം പ്രതിരോധ നീക്കം വർദ്ധിപ്പിക്കുകയും സാമ്പത്തിക-സാമൂഹിക-സാംസ്കാരിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

ഈ എഞ്ചിനീയറിംഗ് നേട്ടത്തിന് നൽകിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ സൂക്ഷ്മമായി ജോലി ചെയ്ത നിർമ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India among Asia's fastest-growing green economies with $110 billion revenue in 2025: LSEG

Media Coverage

India among Asia's fastest-growing green economies with $110 billion revenue in 2025: LSEG
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 26
June 26, 2026

From Buyer to Supplier: PM Modi's India Achieves Record Defence Exports, Tech Investments & Strategic Autonomy