ശ്രീമദ് ഭഗവത്ഗീതാ ശ്ലോകങ്ങളിലെ 21 പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളോടൊപ്പമുള്ള കൈയെത്തുപ്രതിയുടെ പതിനൊന്ന് വാല്യങ്ങള്‍ 2021 മാര്‍ച്ച് 9 വൈകിട്ട് 5മണിക്ക് ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ച് പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ജമ്മുകാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹയും ഡോ: കരണ്‍സിംഗും ചടങ്ങില്‍ സംബന്ധിക്കും.


ശ്രീമദ് ഭഗവത്ഗീത: അപൂര്‍വ്വമായ ഒന്നിലധികം സംസ്‌കൃത വ്യാഖ്യാനങ്ങള്‍ യഥാര്‍ത്ഥ കൈപ്പടയില്‍
പൊതുവായി ശ്രീമദ് ഭഗവത്ഗീത ഒറ്റ ടെക്‌സ്റ്റായി ഏക വ്യാഖ്യാനത്തോടെയാണ് ശീലിക്കുന്നത്. ആദ്യമായി ശ്രീമദ് ഭഗവത്ഗീതയുടെ സമഗ്രവും സാപേക്ഷികവുമായ വിലയിരുത്തല്‍ നേടിയെടുക്കുന്നതിനായി പ്രശസ്തരായ ഇന്ത്യന്‍ പണ്ഡിതന്മാരുടെ നിരവധിയായ പ്രധാനപ്പെട്ട വ്യാഖ്യാനങ്ങള്‍ ഒന്നിച്ചുകൊണ്ടുവരികയാണ്. ധര്‍മ്മരഥ് ട്രസ്റ്റ് പ്രസിദ്ധീകരിച്ച കൈയെഴുത്തുപ്രതി, ശങ്കരഭാഷ്യം മുതല്‍ ഭാസനുവേദവരെയുള്ള ഇന്ത്യന്‍ കൈപ്പടകളിലെ വീക്ഷണപരിധിയിലെ അനിതരസാധാരണമായ വൈവിദ്ധ്യത്തോടെയും സൂക്ഷ്മഭേദത്തോടെയുമാണ് രചിച്ചിട്ടുള്ളത്. ഡോ: കരണ്‍ സിംഗാണ് ജമ്മുകാഷ്മീരിലെ ധര്‍മ്മരഥ്ട്രസ്റ്റിന്റെ ചെയര്‍മാന്‍ ട്രസ്റ്റി

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jo khelega woh khilega, always cheer for Bharat: PM Modi meets India's CWG medallists

Media Coverage

Jo khelega woh khilega, always cheer for Bharat: PM Modi meets India's CWG medallists
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
2026-ലെ കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ സൽക്കരിച്ച് പ്രധാനമന്ത്രി
August 09, 2026

2026-ലെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡൽ ജേതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിൽ സൽക്കരിച്ചു. കായികതാരങ്ങളുമായി ശ്രീ മോദി സംവദിക്കുകയും ഗെയിംസിൽ നിന്നുള്ള അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

കായികതാരങ്ങളുടെ നേട്ടങ്ങൾ രാജ്യത്തിനാകെ അഭിമാനം പകരുന്നതാണെന്നും‌ കായികരംഗത്തേക്ക് കടന്നുവരാൻ ഇത് നിരവധി യുവാക്കൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ മോദി 'X'ൽ പോസ്റ്റ് ചെയ്തു:

2026-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ നമ്മുടെ താരങ്ങളെ 7, ലോക് കല്യാൺ മാർഗിൽ സൽക്കരിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്. ഗെയിംസിൽ നിന്നുള്ള അവരുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞു.

തങ്ങളുടെ അസാമാന്യ പ്രകടനത്തിലൂടെ അവരോരോരുത്തരും നമ്മുടെ രാജ്യത്തിന് അഭിമാനം പകർന്നു. അവരുടെ വിജയം നിരവധി യുവാക്കൾക്ക് പ്രചോദനമാകും.