നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ആസാദ് ഹിന്ദ് ഫൗജിന്റെയും പാരമ്പര്യത്തിനെ അനുസ്മരിക്കുന്നതാണ് പരിപാടി
റിപ്പബ്ലിക് ദിന നിശ്ചലദൃശ്യങ്ങളിലൂടെയും സാംസ്‌കാരിക പ്രദര്‍ശനങ്ങളിലൂടെയും രാജ്യത്തിന്റെ സമ്പന്നമായ വൈവിദ്ധ്യം പ്രദര്‍ശിപ്പിക്കുന്ന ഭാരത് പര്‍വ്വ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ചുവപ്പുകോട്ടയിലെ പരാക്രം ദിവസ് ആഘോഷങ്ങളില്‍ ജനുവരി 23 ന് വൈകുന്നേരം 6:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രഗത്ഭരുടെ സംഭാവനകളെ ആദരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ്, 2021-മുതല്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പരാക്രം ദിവസായി ആഘോഷിക്കാന്‍ തുടങ്ങിയത്. ചരിത്രപരമായ പ്രതിഫലനങ്ങളും ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക ആവിഷ്‌കാരങ്ങളും ഇഴചേരുന്ന ഒരു ബഹുമുഖ ആഘോഷമായിരിക്കും ചുവപ്പുകോട്ടയിലെ ഈ വര്‍ഷം നടക്കുക. നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ആസാദ് ഹിന്ദ് ഫൗജിന്റെയും അഗാധമായ പൈതൃകത്തിന്റെ ഉള്ളറിയുന്നതാകും ഈ പ്രവര്‍ത്തനങ്ങള്‍. അപൂര്‍വ്വ ഫോട്ടോഗ്രാഫുകളും രേഖകളുമടങ്ങുന്ന ചരിത്രരേഖകളുടെ പ്രദര്‍ശനങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് നേതാജിയുടെയും ആസാദ് ഹിന്ദ് ഫൗജിന്റെയും ശ്രദ്ധേയമായ യാത്രയുടെ അനുഭവത്തില്‍ മുഴുകുന്നതിനുള്ള അവസരം സന്ദര്‍ശകര്‍ക്ക് ലഭിക്കും. ജനുവരി 31 വരെ ഈ ആഘോഷങ്ങള്‍ തുടരും.

ജനുവരി 23 മുതല്‍ 31 വരെ നടക്കുന്ന ഭാരത് പര്‍വ്വും പരിപാടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പൗര കേന്ദ്രീകൃത സംരംഭങ്ങള്‍, പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം, വൈവിദ്ധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്ന 26 മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രയത്‌നങ്ങള്‍ വെളിപ്പെടുത്തുന്ന സാംസ്‌ക്കാരിക പ്രദര്‍ശനങ്ങളോടെയും റിപ്പബ്ലിക് ദിന നിശ്ചലദൃശ്യങ്ങളോടെയും രാജ്യത്തിന്റെ സമ്പന്നമായ വൈവിദ്ധ്യം പ്രദര്‍ശിപ്പിക്കുന്നതായിരിക്കും ഇത്. ചുവപ്പുകോട്ടയ്ക്ക് മുന്നിലുള്ള രാം ലീല മൈതാനത്തും മാധവ് ദാസ് പാര്‍ക്കിലുമാണ് ഇത് നടക്കുക.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
In 3-year PLI push, phones, pharma, food dominate new jobs creation

Media Coverage

In 3-year PLI push, phones, pharma, food dominate new jobs creation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister receives Foreign Minister of Kuwait H.E. Abdullah Ali Al-Yahya
December 04, 2024

The Prime Minister Shri Narendra Modi today received Foreign Minister of Kuwait H.E. Abdullah Ali Al-Yahya.

In a post on X, Shri Modi Said:

“Glad to receive Foreign Minister of Kuwait H.E. Abdullah Ali Al-Yahya. I thank the Kuwaiti leadership for the welfare of the Indian nationals. India is committed to advance our deep-rooted and historical ties for the benefit of our people and the region.”