രാജ്യത്തുടനീളമുള്ള 329 ജില്ലകളിലെ വികസനംകാംക്ഷിക്കുന്ന 500 ബ്ലോക്കുകളിലും 'സങ്കല്‍പ് സപ്താഹ്' ആചരിക്കും.
'സങ്കല്‍പ് സപ്താഹി'ലെ ഓരോ ദിവസവും വികസനംകാംക്ഷിക്കുന്ന ബ്ലോക്കുകള്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക വികസന ആശയത്തിനായി സമര്‍പ്പിക്കും

രാജ്യത്തെ വികസനംകാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായി 'സങ്കല്‍പ് സപ്താഹ്' എന്ന പേരില്‍ ഒരു ആഴ്ച നീണ്ടുനില്‍ക്കുന്ന  സവിശേഷ പരിപാടി ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ 2023 സെപ്തംബര്‍ 30 ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.


ആസ്പിരേഷനല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ (വികസനംകാംക്ഷിക്കുന്ന ബ്ലോക്ക് പദ്ധതി-എ.ബി.പി) ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ് 'സങ്കല്‍പ് സപ്താഹ്'. രാജ്യവ്യാപകമായ ഈ പരിപാടിക്ക് 2023 ജനുവരി 7 ന് പ്രധാനമന്ത്രി സമാരംഭം കുറിച്ചിരുന്നു. പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ബ്ലോക്ക് തലത്തില്‍ ഭരണനിര്‍വഹണം മെച്ചപ്പെടുത്താനാണ് ഇത് ലക്ഷ്യമിടുന്നത്. രാജ്യത്തെ 329 ജില്ലകളിലെ 500 വികസനംകാംക്ഷിക്കുന്ന ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.  പദ്ധതി നടപ്പിലാക്കുന്നതിനും ഫലപ്രദമായ ബ്ലോക്ക് വികസന തന്ത്രം തയാറാക്കുന്നതിനുമായി രാജ്യത്തുടനീളം ഗ്രാമ-ബ്ലോക്ക് തലങ്ങളില്‍ ചിന്തന്‍ ശിബിരങ്ങള്‍ സംഘടിപ്പിച്ചു. ഈ ചിന്തന്‍ ശിബിരങ്ങകളെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നതാണ് 'സങ്കല്‍പ് സപ്താഹ്'.


വികസനംകാംക്ഷിക്കുന്ന 500 ബ്ലോക്കുകളിലും 'സങ്കല്‍പ് സപ്താഹ്' ആചരിക്കും. സങ്കല്‍പ് സപ്താഹ്' തുടങ്ങുന്ന 2023 ഒക്‌ടോബര്‍ 3 മുതല്‍ അവസാനിക്കുന്ന ഒക്‌ടോബര്‍ 9 വരെയുള്ള ഓരോ ദിവസവും, വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക വികസന ആശയത്തിനായി സമര്‍പ്പിക്കും. 'സമ്പൂര്‍ണ ആരോഗ്യം ,  പോഷണമുള്ള കുടുംബം, ശുചിത്വം , കൃഷി, ബോധവൽക്കരണം , സമൃദ്ധി ദിവസ്' എന്നിവ ആദ്യ ആറ് ദിവസങ്ങളിലെ ആശയങ്ങളില്‍ ഉള്‍പ്പെടും.  അവസാന ദിവസം, അതായത് 2023 ഒകേ്ടാബര്‍ 9ന്, ആ 'സങ്കല്‍പ് സപ്താഹ്-സമവേശ് സമരോഹ് 'എന്ന പേരില്‍ ആ ആഴ്ച മുഴുവന്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ആഘോഷമായിരിക്കും.


ഭാരതമണ്ഡപത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ രാജ്യത്തങ്ങോളമിങ്ങോളമുള്ള മൂവായിരത്തില്‍പരം പഞ്ചായത്ത്, ബ്ലോക്ക് തല ജനപ്രതിനിധികളും അധികാരികളും പങ്കെടുക്കും. കൂടാതെ, ബ്ലോക്ക്, പഞ്ചായത്ത് തല ഭാരവാഹികള്‍, കര്‍ഷകര്‍, സമൂഹത്തിന്റെ മറ്റ് തുറകളിലുള്ളവര്‍ എന്നിവരുള്‍പ്പെടെ രണ്ട് ലക്ഷത്തോളം പേര്‍ പരിപാടിയില്‍ വെര്‍ച്ച്വലായും പങ്കുചേരും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors

Media Coverage

PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 13
December 13, 2025

PM Modi Citizens Celebrate India Rising: PM Modi's Leadership in Attracting Investments and Ensuring Security