എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധാനംചെയ്യുന്ന 400-ലധികം യുവാക്കളെ ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’-ലേക്ക് തെരഞ്ഞെടുത്തത് രാജ്യവ്യാപക ഓൺലൈൻ ക്വിസ് മത്സരത്തിലൂടെ
ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഊർജ്ജസ്വലമായ 74 അതിർത്തി ഗ്രാമങ്ങളുമായി യുവാക്കളെ കൂട്ടിയിണക്കി ജൂൺ 4 മുതൽ ജൂൺ 30 വരെയാണ് ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ സംഘടിപ്പിച്ചത്
ഇന്ത്യയുടെ അതിർത്തിമേഖലകളുടെ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം, സാംസ്കാരിക പൈതൃകം, വികസന സ്വപ്നങ്ങൾ എന്നിവ നേരിട്ടറിയാൻ പരിപാടി അവസരമൊരുക്കി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 26-ന് വൈകിട്ട് 4:30-ന് വിദൂര ദൃശ്യസംവിധാനത്തിലൂടെ ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’-ൽ പങ്കെടുക്കുന്നവരുമായി സംവദിക്കും.

ഇന്ത്യയുടെ അതിർത്തിഗ്രാമങ്ങളെ രാജ്യത്തിന്റെ ആദ്യ ഗ്രാമങ്ങളായി കാണാനും വികസിത ഇന്ത്യയിലേക്കുള്ള  യാത്രയിൽ അവരെ സജീവ പങ്കാളികളാക്കാനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതിനാണ് ‘മൈ ഭാരത്’ (MY Bharat) വഴി നടപ്പാക്കുന്ന ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം’ വിഭാവനംചെയ്തത്.

ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഊർജ്ജസ്വലമായ 74 ഗ്രാമങ്ങളെ ഉൾപ്പെടുത്തി 2026 ജൂൺ 4 മുതൽ ജൂൺ 30 വരെ രണ്ട് ഘട്ടങ്ങളായാണ് ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ സംഘടിപ്പിച്ചത്. മൂന്ന് ലക്ഷത്തിലധികം യുവാക്കൾ പങ്കെടുത്ത രാജ്യവ്യാപക ഓൺലൈൻ ക്വിസ് മത്സരത്തിലൂടെയാണ് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധാനംചെയ്യുന്ന 400-ലധികം യുവ പങ്കാളികളെ തെരഞ്ഞെടുത്തത്.

പരിപാടിയുടെ ഭാഗമായി പങ്കാളികൾ പ്രാദേശിക സമൂഹങ്ങൾക്കൊപ്പം താമസിക്കുകയും ശുചിത്വ യജ്ഞങ്ങൾ, ഗവണ്മെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ യജ്ഞങ്ങൾ, യുവ സമ്മേളനങ്ങൾ, സാംസ്കാരിക വിനിമയ പരിപാടികൾ, വൃക്ഷത്തൈ നടൽ യജ്ഞങ്ങൾ, ഹ്രസ്വ മാതൃകാപഞ്ചായത്ത് പ്രവർത്തനങ്ങൾ, പ്രാദേശിക കരകൗശല വിദഗ്ധരുമായുള്ള ആശയവിനിമയം, തന്ത്രപ്രധാനമായ സ്ഥാപനങ്ങൾ സന്ദർശിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. സമൂഹപങ്കാളിത്തം, ദേശീയ ഐക്യം, അതിർത്തി ഗ്രാമങ്ങളുടെ തന്ത്രപ്രധാനമായ പ്രാധാന്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ വളർത്തുന്നതിനൊപ്പം ഇന്ത്യയുടെ അതിർത്തി മേഖലകളുടെ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം, സാംസ്കാരിക പൈതൃകം, വികസന അഭിലാഷങ്ങൾ എന്നിവ നേരിട്ടറിയാൻ ഈ പരിപാടി പങ്കാളികൾക്ക് അവസരമൊരുക്കി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's $13 billion semiconductor mission: Boosting domestic chip manufacturing and design

Media Coverage

India's $13 billion semiconductor mission: Boosting domestic chip manufacturing and design
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 8
September 08, 2026

Viksit Bharat, Many Engines: Defence, Diplomacy, Growth & Green Power Under PM Modi