ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഡല്‍ഹി ഉച്ചകോടി തലസ്ഥാനത്തെ വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 മാര്‍ച്ച് 13, ചൊവ്വ) ഉദ്ഘടാനം ചെയ്യും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ലോകാരോഗ്യ സംഘടനയുടെ ദക്ഷിണേഷ്യാ മേഖലാ ഓഫീസ്, സ്റ്റോപ്പ് ടി.ബി. പാര്‍ട്ട്ണര്‍ഷിപ്പ് എന്നിവ സംയുക്തമായിട്ടാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ക്ഷയരോഗ വിമുക്ത ഇന്ത്യ പ്രചാരണ പരിപാടിക്ക് പ്രധാനമന്ത്രി തദവസരത്തില്‍ തുടക്കം കുറിക്കും. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനുള്ള ദേശീയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ദൗത്യ രൂപത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ളതാണ് ഈ പ്രചാരണ പരിപാടി. ഓരോ ക്ഷയരോഗിക്കും ഗുണനിലവാരമുള്ള രോഗ നിര്‍ണ്ണയം, ചികിത്സ എന്നിവ ഉറപ്പാക്കുന്നതിന് അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് 10,000 കോടി രൂപ വകയിരുത്തിയിട്ടുള്ളതാണ് ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന പരിപാടി. രോഗം വരാന്‍ സാധ്യത കൂടുതലായുള്ള വിഭാഗങ്ങള്‍ക്കിടയില്‍ ടി.ബി. രോഗ ബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് പരിചരണം നല്‍കുന്നതിനും സ്വകാര്യ സേവന ദാതാക്കളുടെ ശ്രമങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന ബഹുമുഖ സമീപനമാണ് പുതിയ ദേശീയ പദ്ധതി അവലംബിച്ചിട്ടുള്ളത്. സുസ്ഥിര വികസന ലക്ഷ്യത്തിന് അഞ്ച് വര്‍ഷം മുമ്പേ, 2025 ഓടെ രാജ്യത്ത് ക്ഷയരോഗം ഇല്ലായ്മ ചെയ്യുകയെന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. 1997 ല്‍ രൂപം കൊടുത്ത ദേശീയ ക്ഷയരോഗ പരിപാടി ഇതുവരെ രണ്ട് കോടിയിലധികം രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From 17,000 Violent Incidents To Bastar Olympics: How PM Modi Got The Maoists To Turn In

Media Coverage

From 17,000 Violent Incidents To Bastar Olympics: How PM Modi Got The Maoists To Turn In
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 23
June 23, 2026

Holistic Development under the Modi Government: Delivering Positive Transformation Across Every Sector