ഇന്ത്യയുടെ ഭരണനിർവ്വഹണ ഘടനയിൽ പരിവർത്തനാത്മകമായ ഒരു നാഴികക്കല്ലാണ് ഉദ്ഘാടനം
സേവാ തീർത്ഥിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഉൾപ്പെടുന്നു
ധനകാര്യം, പ്രതിരോധം, ആരോഗ്യം, കുടുംബക്ഷേമം, വിദ്യാഭ്യാസം തുടങ്ങി നിരവധി പ്രധാന മന്ത്രാലയങ്ങൾ ഉൾക്കൊള്ളുന്നതാണ് കർത്തവ്യ ഭവൻ -1 & 2 ഉം

2026 ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് 1:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സേവാ തീർത്ഥ് എന്ന കെട്ടിട സമുച്ചയത്തിന്റെ പേര് അനാച്ഛാദനം ചെയ്യും. തുടർന്ന് പ്രധാനമന്ത്രി സേവാ തീർത്ഥും, കർത്തവ്യ ഭവൻ -1 & 2 ഉം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും, വൈകുന്നേരം 6 മണിക്ക് സേവാ തീർത്ഥിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. 

ഇന്ത്യയുടെ ഭരണനിർവ്വഹണ ഘടനയിൽ പരിവർത്തനാത്മകമായ ഒരു നാഴികക്കല്ലാണ് ഈ ഉദ്ഘാടനം. ആധുനികവും കാര്യക്ഷമവും പ്രാപ്യവും പൗരകേന്ദ്രീകൃതവുമായ ഒരു ഭരണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു. 

പതിറ്റാണ്ടുകളായി, സെൻട്രൽ വിസ്റ്റ മേഖലയിൽ വിവിധ ഇടങ്ങളിലായി ചിതറിക്കിടന്നിരുന്ന പഴയ കെട്ടിടങ്ങളിലാണ് നിരവധി പ്രധാന ​ഗവൺമെന്റ് ഓഫീസുകളും മന്ത്രാലയങ്ങളും പ്രവർത്തിച്ചിരുന്നത്. ഇത്തരത്തിൽ വേറിട്ടു കിടന്നത്  പ്രവർത്തന കാര്യക്ഷമതയില്ലായ്മ, ഏകോപന വെല്ലുവിളികൾ, വർദ്ധിച്ചുവരുന്ന അറ്റകുറ്റപ്പണി ചെലവുകൾ, അപര്യാപ്തമായ പ്രവർത്തന അന്തരീക്ഷങ്ങൾ എന്നിവയിലേക്ക് നയിച്ചു. ആധുനികവും ഭാവിക്ക് അനുയോജ്യമായതുമായ സൗകര്യങ്ങൾക്കുള്ളിൽ ഭരണപരമായ പ്രവർത്തനങ്ങൾ ഏകീകരിച്ചുകൊണ്ട് പുതിയ കെട്ടിട സമുച്ചയങ്ങൾ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നു.

സേവാ തീർത്ഥിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവയുണ്ട്, ഇവയെല്ലാം മുൻപ് വ്യത്യസ്ത സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്തിരുന്നത്.

ധനകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, കൃഷി-കർഷക ക്ഷേമ മന്ത്രാലയം, രാസവസ്തു- രാസവള മന്ത്രാലയം, ഗോത്രകാര്യ മന്ത്രാലയം എന്നിവയുൾപ്പെടെ നിരവധി പ്രധാന മന്ത്രാലയങ്ങൾ കർത്തവ്യ ഭവൻ-1 & 2 എന്നിവ ഉൾക്കൊള്ളുന്നു.

രണ്ട് കെട്ടിട സമുച്ചയങ്ങളിലും ഡിജിറ്റൽ സംയോജിത ഓഫീസുകൾ, ഘടനാപരമായ പൊതു ഇന്റർഫേസ് സോണുകൾ, കേന്ദ്രീകൃത റിസപ്ഷൻ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ സവിശേഷതകൾ സഹകരണം, കാര്യക്ഷമത, തടസ്സമില്ലാത്ത ഭരണം, മെച്ചപ്പെട്ട പൗര ഇടപെടൽ,  ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തൽ എന്നിവ വർധിപ്പിക്കും. 4-സ്റ്റാർ GRIHA മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സമുച്ചയങ്ങളിൽ പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ, ജല സംരക്ഷണ നടപടികൾ, മാലിന്യ സംസ്‌കരണ പരിഹാരങ്ങൾ, കെട്ടിടത്തിനു സംരക്ഷണമേകുന്ന ​ഘടകങ്ങൾ  എന്നിവ ഉൾപ്പെടുന്നു. ഈ നടപടികൾ പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി ആഘാതം ഗണ്യമായി കുറയ്ക്കുന്നു. സ്മാർട്ട് ആക്‌സസ് കൺട്രോൾ സിസ്റ്റങ്ങൾ, നിരീക്ഷണ ശൃംഖലകൾ, വിപുലമായ അടിയന്തര പ്രതികരണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പോലുള്ള സമഗ്രമായ സുരക്ഷയും, സുരക്ഷാ ചട്ടക്കൂടുകളും കെട്ടിട സമുച്ചയങ്ങളിൽ ഉൾപ്പെടുന്നു, ഇത് ഉദ്യോഗസ്ഥർക്കും സന്ദർശകർക്കും സുരക്ഷിതവും പ്രാപ്യവുമായ അന്തരീക്ഷം ഉറപ്പാക്കുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s maternal mortality drops nearly 80% since 1990: Global study

Media Coverage

India’s maternal mortality drops nearly 80% since 1990: Global study
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 29
March 29, 2026

Citizens Praise PM Modi for The Visionary Shift: Empowering Every Citizen in an Uncertain World