സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 15ന് രാവിലെ 10:30ന് വീഡിയോ കോൺഫറൻസിങ് വഴി ഫ്ലാഗ് ഓഫ് ചെയ്യും.

ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസായിരിക്കും ഈ ട്രെയിൻ,  തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിനാണിത്, ഏകദേശം 700 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഈ ട്രെയിനിന്  ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമുണ്ട്രി, വിജയവാഡ എന്നീ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും.

തദ്ദേശീയമായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് എക്‌സ്‌പ്രസിൽ  അത്യാധുനിക യാത്രാ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് . ഇത് റെയിൽ യാത്രികർക്ക്  വേഗതയേറിയതും സുഖപ്രദവും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യും.

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Indian Army reduces ammunition imports, boosts indigenous production under 'Make in India' policy

Media Coverage

Indian Army reduces ammunition imports, boosts indigenous production under 'Make in India' policy
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 മെയ് 17
May 17, 2024

Bharat undergoes Growth and Stability under the leadership of PM Modi