ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് ₹15,000 വരെ ആനുകൂല്യം ലഭിക്കും
സ്ഥിരതയാർന്ന തൊഴിലവസര സൃഷ്ടി പ്രോത്സാഹിപ്പിക്കുന്നതിനായി തൊഴിലുടമകൾക്ക് ഓരോ അധിക ജീവനക്കാരനും പ്രതിമാസം ₹3,000 വരെ ആനുകൂല്യത്തിന് അർഹത
തൊഴിലവസര സൃഷ്ടി സുഗമമാക്കുന്നതിനും തൊഴിൽ മേഖല‌ നിയമവിധേയമാക്കുന്നതിനും സാമൂഹ്യ സുരക്ഷാ പരിരക്ഷയുടെ വിപുലീകരണത്തിനുമായാണ് PM-VBRY രൂപകൽപ്പന ചെയ്തിരിക്കുന്നത്
ഇതിനകം തന്നെ ഈ പദ്ധതി രാജ്യത്തുടനീളമുള്ള 15 ലക്ഷം ഗുണഭോക്താക്കൾക്ക് തൊഴിൽ ലഭിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 19-ന് വൈകീട്ട് 5 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്‌ഗാർ യോജനയ്ക്ക് (PM-VBRY) കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യും.

തൊഴിലവസര സൃഷ്ടി വേഗത്തിലാക്കുക, തൊഴിൽ മേഖല നിയമവിധേയമാക്കുന്നത് പ്രോത്സാഹിപ്പിക്കുക, തൊഴിൽക്ഷമത വർധിപ്പിക്കുക, വിവിധ മേഖലകളിലുടനീളം സാമൂഹ്യ സുരക്ഷാ പരിരക്ഷ വിപുലീകരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഇന്ത്യാ ​ഗവൺമെന്റിന്റെ പ്രധാന തൊഴിൽ-ബന്ധിത പ്രോത്സാഹന പദ്ധതിയായ PM-VBRY നടപ്പിലാക്കുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ ധനസഹായ വിതരണം അടയാളപ്പെടുത്തുന്നത്. ഈ പദ്ധതി ഇതിനകം തന്നെ രാജ്യത്തുടനീളം 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പിന്തുണ നൽകിയിട്ടുണ്ട്.

തൊഴിലാളികളെയും തൊഴിലുടമകളെയും ഒരുപോലെ ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് PM-VBRY രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പദ്ധതിക്ക് കീഴിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് ₹15,000 വരെ ആനുകൂല്യത്തിന് അർഹതയുണ്ട്. ഇത് അവർ തൊഴിൽമേഖലയിലേക്ക് കടന്നുവരുമ്പോൾ നിർണ്ണായകമായ പിന്തുണ നൽകുന്നു. അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തൊഴിലുടമകൾക്ക് ഓരോ അധിക ജീവനക്കാരനും പ്രതിമാസം ₹3,000 വരെയുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. അതുവഴി ഇത് സ്ഥിരതയാർന്ന തൊഴിലവസര സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുന്നു. സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുന്നതിൽ ഉത്പാദന മേഖലയ്ക്കുള്ള തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഈ മേഖലയിലെ തൊഴിലുടമകൾക്ക് നാല് വർഷത്തെ കാലയളവിലേക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. അതേസമയം മറ്റെല്ലാ മേഖലകളിലുമുള്ള തൊഴിലുടമകൾക്ക് രണ്ട് വർഷത്തേക്ക് ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.

തൊഴിലധിഷ്ഠിത വളർച്ചയ്ക്ക് അനുയോജ്യമായ ഒരു ആവാസവ്യവസ്ഥ വളർത്തിയെടുക്കുന്നതിനും ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയുടെ നേട്ടങ്ങൾ യുവാക്കൾക്ക് ഗുണമേന്മയുള്ള നിയമാനുസൃത തൊഴിലവസരങ്ങളായി മാറുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ​ഗവൺമെന്റിൻ്റെ പ്രതിബദ്ധതയെ ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നു.

2025 ഓഗസ്റ്റ് ഒന്നിനാണ് PM-VBRY പ്രാബല്യത്തിൽ വന്നത്. ആകെ ₹99,446 കോടിയുടെ ബജറ്റ് വിഹിതമുള്ള ഈ പദ്ധതി രണ്ട് വർഷത്തെ കാലയളവിൽ 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇവരിൽ ഏകദേശം 1.92 കോടി ഗുണഭോക്താക്കൾ തൊഴിൽമേഖലയിലേക്ക് ആദ്യമായി പ്രവേശിക്കുന്നവരായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവനക്കാരെയും തൊഴിലുടമകളെയും ഒരുപോലെ പിന്തുണയ്ക്കുന്നതിലൂടെ നിയമാനുസൃത തൊഴിൽ വിപുലീകരിക്കുന്നതിലും സാമൂഹിക സുരക്ഷാ പരിരക്ഷ ശക്തമാക്കുന്നതിലും വികസിത ഭാരതം എന്ന കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കുന്നതിലും ഈ പദ്ധതി വലിയൊരു പരിവർത്തനാത്മക പങ്കുവഹിക്കുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Safran’s Hyderabad engine MRO starts operations, targets 300 LEAP engines annually

Media Coverage

Safran’s Hyderabad engine MRO starts operations, targets 300 LEAP engines annually
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates Unnati Sharma on winning Bronze in Women’s 63 kg Judo
August 02, 2026

The Prime Minister, Shri Narendra Modi, has congratulated Unnati Sharma on winning the Bronze medal in the Women’s 63 kg Judo category at the Commonwealth Games 2026.

The Prime Minister said that Unnati Sharma’s commitment and determination were clearly visible throughout the competition.

Shri Modi wished her continued success in all her future endeavours.

The Prime Minister wrote on X;

“More glory for India in Judo!

Congratulations to Unnati Sharma for winning the Bronze Medal in the Women's 63 kg category at the Commonwealth Games 2026. Her commitment and determination were clearly visible during the games. May she keep excelling in all her forthcoming endeavours.

#CWG2026”