ഏകദേശം 2700 കോടി രൂപ ചെലവിൽ വികസിപ്പിച്ച വിശാലമായ സമുച്ചയം വ്യാപിച്ചുകിടക്കുന്നത് 123 ഏക്കറിൽ
യോഗങ്ങൾക്കും പ്രദർശന പരിപാടികൾക്കുമായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഈ നിർമിതി, ലോകത്തെതന്നെ ഏറ്റവും വലിയ പ്രദർശന-സമ്മേളന സമുച്ചയങ്ങളിലൊന്നായി ഇടംനേടും
ആധുനിക സമ്മേളനകേന്ദ്രം, പ്രദർശന ഹാളുകൾ, ആംഫി തിയറ്ററുകൾ തുടങ്ങിയ വൈവിധ്യമാർന്ന നൂതന സൗകര്യങ്ങൾ സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്
മഹത്തായ വാസ്തുശിൽപ്പ നിർമിതിയായ ഈ സമ്മേളന കേന്ദ്രം അന്താരാഷ്ട്രതലത്തിലുള്ള പ്രദർശന പരിപാടികൾക്കും യോഗങ്ങൾക്കും ആതിഥ്യം വഹിക്കും
ശംഖിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന കെട്ടിടം ഇന്ത്യയുടെ വിവിധ പ്രാചീന കലാസാംസ്കാരിക ഘടകങ്ങൾ ഉൾക്കൊള്ളുന്നു
ഇന്ത്യയെ ആഗോള വാണിജ്യ കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിൽ പുതുതായി നിർമിച്ച സമുച്ചയം സുപ്രധാന പങ്കു വഹിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂലൈ 26ന് ന്യൂഡൽഹി പ്രഗതി മൈതാനത്ത് അന്താരാഷ്ട്ര പ്രദർശന - സമ്മേളന (ഐഇസിസി) സമുച്ചയം രാഷ്ട്രത്തിന് സമർപ്പിക്കും.

യോഗങ്ങൾക്കും ഉച്ചകോടികൾക്കും പ്രദർശന പരിപാടികൾക്കുമായി ലോകനിലവാരത്തിലുള്ള കേന്ദ്രം വേണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് പ്രഗതി മൈതാനത്തെ അന്താരാഷ്ട്ര പ്രദർശന - സമ്മേളന കേന്ദ്രമെന്ന ആശയത്തിലേക്കു നയിച്ചത്. പ്രഗതി മൈതാനത്തെ പഴയതും കാലഹരണപ്പെട്ടതുമായ സൗകര്യങ്ങൾ നവീകരിച്ച പദ്ധതി 2700 കോടി രൂപ ചെലവിൽ ദേശീയ പദ്ധതിയായാണ് വിഭാവനം ചെയ്തത്. 123 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ക്യാമ്പസ്, യോഗങ്ങൾക്കും പ്രദർശന പരിപാടികൾക്കുമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ്. പരിപാടികൾക്കായി ലഭ്യമായ സ്ഥലം കണക്കാക്കിയാൽ ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രദർശന-കൺവെൻഷൻ കേന്ദ്രങ്ങളിൽ ഒന്നായി ഇത് ഇടംപിടിക്കും.

പ്രഗതി മൈതാനിയിൽ പുതുതായി നിർമ്മിച്ച ഐഇസിസി സമുച്ചയത്തിൽ ആധുനിക കൺവെൻഷൻ കേന്ദ്രം, പ്രദർശന ഹാളുകൾ, ആംഫി തിയറ്ററുകൾ തുടങ്ങിയ വൈവിധ്യമാർന്ന നൂതന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രഗതി മൈതാന സമുച്ചയത്തിന്റെ കേന്ദ്രഭാഗമായി കൺവെൻഷൻ സെന്റർ വികസിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള പ്രദർശനമേളകൾ, യോഗങ്ങൾ, ഉച്ചകോടികൾ, വ്യാപാരമേളകൾ തുടങ്ങിയ പ്രൗഢഗംഭീരമായ പരിപാടികൾക്ക് അത്ഭുതകരമായ ഈ ബൃഹദ് വാസ്തുശിൽപ്പനിർമിതി ആതിഥ്യം വഹിക്കും. യോഗങ്ങൾ നടത്തുന്നതിനുള്ള നിരവധി മുറികൾ, ലോഞ്ചുകൾ, ഓഡിറ്റോറിയങ്ങൾ, ആംഫി തിയേറ്റർ, വ്യവസായകേന്ദ്രം തുടങ്ങിയവ ഉൾപ്പെടുന്ന കെട്ടിടം, ഏതുതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാൻ പ്രാപ്തമാണ്. സമുച്ചയത്തിലെ ഗംഭീരമായ വിവിധോദ്ദേശ്യ ഹാൾ, പ്ലീനറി ഹാൾ എന്നിവ ഏഴായിരം പേരെ ഉൾക്കൊള്ളാൻ തക്ക വലിപ്പമുള്ളതാണ്. ഓസ്ട്രേലിയയിലെ സിഡ്നി ഓപ്പറ ഹൗസിനേക്കാൾ ഇരിപ്പിടശേഷി ഇതിനുണ്ട്. കെട്ടിടത്തിലെ പ്രൗഢമായ ആംഫി തിയറ്ററിൽ മൂവായിരത്തിലധികം പേർക്ക് ഇരിക്കാൻ കഴിയും.

കൺവെൻഷൻ സെന്റർ കെട്ടിടത്തിന്റെ വാസ്തുവിദ്യ രൂപകൽപ്പന ഇന്ത്യൻ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഇന്ത്യയുടെ പാരമ്പര്യത്തിലുള്ള വിശ്വാസത്തിനും ബോധ്യത്തിനുമൊപ്പം ആധുനിക സൗകര്യങ്ങളും ജീവിതരീതിയും രാജ്യം ഉൾക്കൊള്ളുന്നതും ഇതു പ്രകടമാക്കുന്നു. ശംഖിൽ നിന്നാണു കെട്ടിടത്തിന്റെ ആകൃതി ഉരുത്തിരിഞ്ഞത്. സൗരോർജം പ്രയോജനപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഉയർത്തിക്കാട്ടുന്ന 'സൂര്യശക്തി', ബഹിരാകാശത്തെ നമ്മുടെ നേട്ടങ്ങൾ ആഘോഷിക്കുന്ന 'പൂജ്യം മുതൽ ഐഎസ്ആർഒ വരെ', പ്രപഞ്ചത്തിന്റെ ആധാരശിലകളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി തുടങ്ങിയവ പ്രതിപാദിക്കുന്ന 'പഞ്ചമഹാഭൂത' തുടങ്ങി, കൺവെൻഷൻ സെന്ററിന്റെ ഭിത്തികളും മുൻഭാഗങ്ങളും ഇന്ത്യയുടെ പരമ്പരാഗത കലയുടെയും സംസ്കാരത്തിന്റെയും നിരവധി ഘടകങ്ങളെ ചിത്രീകരിക്കുന്നവയാണ്. ഒപ്പം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി ചിത്രങ്ങളും ഗോത്ര കലാരൂപങ്ങളും കൺവെൻഷൻ സെന്ററിനെ അലങ്കരിക്കുന്നു.

5ജി വൈഫൈ ഉള്ള ക്യാമ്പസ്, 10ജി ഇൻട്രാനെറ്റ് കണക്ടിവിറ്റി, 16 ഓളം വ്യത്യസ്ത ഭാഷകൾ പിന്തുണയ്ക്കുന്ന അത്യന്താധുനിക സാങ്കേതികവിദ്യയാൽ നിർമിതമായ പരിഭാഷാമുറി, വലിപ്പമേറിയ ദൃശ്യം സാധ്യമാക്കുന്ന നൂതന ശബ്ദ-ദൃശ്യ സംവിധാനം, മികച്ച പ്രവർത്തനക്ഷമതയും ഊർജ കാര്യക്ഷമതയും ഉറപ്പാക്കുന്ന കെട്ടിട നിയന്ത്രണ സംവിധാനങ്ങൾ, സെൻസറുകളാൽ നിയന്ത്രിതമായ പ്രകാശ നിയന്ത്രണ സംവിധാനം, നൂതന ഡിസിഎൻ (ഡാറ്റാ കമ്യൂണിക്കേഷൻ നെറ്റ്‌വർക്ക്) സംവിധാനം, സംയോജിത നിരീക്ഷണ സംവിധാനം, ഊർജ്ജക്ഷമമായ കേന്ദ്രീകൃത ശീതീകരണ സംവിധാനം എന്നിവ കൺവെൻഷൻ സെന്ററിൽ സജ്ജമാക്കിയിട്ടുള്ള മറ്റു ചില സൗകര്യങ്ങൾ ആണ്.


കൂടാതെ, പ്രദർശനങ്ങൾ, വ്യാപാരമേളകൾ, വ്യാവസായിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള 7 പ്രദർശന ഹാളുകൾ ഐഇസിസി സമുച്ചയത്തിൽ ലഭ്യമാണ്. വൈവിധ്യമാർന്ന മേഖലകളെ ഉൾക്കൊള്ളാനും ലോകമെമ്പാടുമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനുമുള്ള സൗകര്യത്തോടെയാണ് പ്രദർശന ഹാളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആധുനിക എൻജിനിയറിങ്ങിന്റെയും വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെയും തെളിവാണ് ഈ അത്യാധുനിക നിർമിതി.

പ്രധാന കെട്ടിടത്തിന്റെ സൗന്ദര്യത്തിന് ചേർന്ന് നിൽക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തതും പദ്ധതി പൂർത്തീകരണത്തിലെ സൂക്ഷ്മമായ ആസൂത്രണത്തിന്റെയും വികസനത്തിന്റെയും സാക്ഷ്യമായി കണക്കാക്കാൻ കഴിയുന്നതുമാണ് ഐഇസിസി സമുച്ചയത്തിനു പുറത്തുള്ള പ്രദേശത്തിന്റെ വികസനവും. ശിൽപ്പങ്ങളും ഇൻസ്റ്റലേഷനുകളും ചുവർ ചിത്രങ്ങളും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ എടുത്തുകാട്ടുന്നു. സംഗീതജലധാരകൾ മാസ്മരികതയും ദൃശ്യാത്മകതയുമൊരുക്കുന്നു. പൊയ്കകളും തടാകങ്ങളും കൃത്രിമ അരുവികളും മേഖലയിൽ ശാന്തതയും സൗന്ദര്യവും വർധിപ്പിക്കുന്നു.

സന്ദർശകരുടെ സൗകര്യം ഐഇസിസിയുടെ പ്രധാന പരിഗണനയാണെന്നത്, 5500 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയതിൽ പ്രതിഫലിക്കുന്നു. സിഗ്നൽരഹിത റോഡുകളിലൂടെയുള്ള സുഗമമായ പ്രവേശനം സന്ദർശകർക്ക് തടസ്സങ്ങൾ കൂടാതെ സ്ഥലത്ത് എത്തിച്ചേരാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു. സമുച്ചയത്തിൽ എത്തിച്ചേർന്നവർക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ സൗകര്യം ഒരുക്കുന്നതിന് മുൻഗണന നൽകുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ മൊത്തത്തിലുള്ള രൂപകൽപ്പന.

പ്രഗതി മൈതാനത്തെ പുതിയ ഐഇസിസി സമുച്ചയത്തിന്റെ നിർമാണം ഇന്ത്യയെ ആഗോള വ്യാവസായിക കേന്ദ്രമായി ഉയർത്തുന്നതിനു സഹായിക്കും. വ്യാപാരവും വാണിജ്യവും ഉത്തേജിപ്പിച്ച്, സാമ്പത്തിക വളർച്ചയിലേക്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കും രാജ്യത്തെ നയിക്കുന്നതിൽ സമുച്ചയം സുപ്രധാന പങ്ക് വഹിക്കും. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ദേശീയ അന്തർദേശീയ വേദികളിൽ  സാധനങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനുള്ള അവസരം ലഭിക്കുന്നതിലൂടെ അവരുടെ വളർച്ചയ്ക്കും ഇത് വഴിയൊരുക്കും.  അറിവ് കൈമാറ്റം ചെയ്യുന്ന മികച്ച രീതികൾ, സാങ്കേതിക മുന്നേറ്റങ്ങൾ വ്യവസായ പ്രവണതകൾ എന്നിവയുടെ വ്യാപനത്തെ ഇത് പ്രോത്സാഹിപ്പിക്കും. സ്വയംപര്യാപ്ത ഭാരതത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തികവും സാങ്കേതികവുമായ മികവ് കൈവരിക്കാനുള്ള ഇന്ത്യയുടെ പരിശ്രമത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ സംരംഭം. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ചുവടുവയ്പു കൂടിയാണ് പ്രഗതി മൈതാനത്തെ ഐഇസിസി സമുച്ചയം.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
From Donning Turban, Serving Langar to Kartarpur Corridor: How Modi Led by Example in Respecting Sikh Culture

Media Coverage

From Donning Turban, Serving Langar to Kartarpur Corridor: How Modi Led by Example in Respecting Sikh Culture
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister joins Ganesh Puja at residence of Chief Justice of India
September 11, 2024

The Prime Minister, Shri Narendra Modi participated in the auspicious Ganesh Puja at the residence of Chief Justice of India, Justice DY Chandrachud.

The Prime Minister prayed to Lord Ganesh to bless us all with happiness, prosperity and wonderful health.

The Prime Minister posted on X;

“Joined Ganesh Puja at the residence of CJI, Justice DY Chandrachud Ji.

May Bhagwan Shri Ganesh bless us all with happiness, prosperity and wonderful health.”

“सरन्यायाधीश, न्यायमूर्ती डी वाय चंद्रचूड जी यांच्या निवासस्थानी गणेश पूजेत सामील झालो.

भगवान श्री गणेश आपणा सर्वांना सुख, समृद्धी आणि उत्तम आरोग्य देवो.”