പ്രധാനമന്ത്രി ഈദ്, നവ്റോസ് ആശംസകൾ അറിയിച്ചു; പ്രാദേശിക സ്ഥിരതയ്ക്കും സമുദ്ര സുരക്ഷയ്ക്കും ഊന്നൽ നൽകി.

പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയനുമായി സംസാരിച്ചു.

ഈദ്, നവ്റോസ് എന്നീ ശുഭവേളകളിൽ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയന് പ്രധാനമന്ത്രി ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചു. ഈ ഉത്സവകാലം പശ്ചിമേഷ്യൻ മേഖലയിൽ സമാധാനത്തിന്റെയും സ്ഥിരതയുടെയും സമൃദ്ധിയുടെയും കാലഘട്ടത്തിന് തുടക്കം കുറിക്കുമെന്ന് ചർച്ചയ്ക്കിടെ ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളെ ശ്രീ മോദി അപലപിച്ചു. ഇത്തരത്തിലുള്ള നടപടികൾ പ്രാദേശിക സ്ഥിരതയെ ഭീഷണിപ്പെടുത്തുമെന്നും സുപ്രധാനമായ ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെയും അന്താരാഷ്ട്ര കപ്പൽപ്പാതകൾ സു​ഗമവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നതിന്റെയും നിർണ്ണായക പ്രാധാന്യം പ്രധാനമന്ത്രി ആവർത്തിച്ചു. കൂടാതെ ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇറാന്റെ തുടർച്ചയായ പിന്തുണയ്ക്ക് ശ്രീ മോദി തന്റെ ആത്മാർത്ഥമായ നന്ദി അറിയിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയനുമായി സംസാരിക്കുകയും ഈദ്, നവ്റോസ് ആശംസകൾ അറിയിക്കുകയും ചെയ്തു. ഈ ഉത്സവകാലം പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും സമൃദ്ധിയും കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.

മേഖലയിലെ നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ചു. ഇവ പ്രാദേശിക സ്ഥിരതയെ ഭീഷണിപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു."

സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെയും കപ്പൽപ്പാതകൾ സു​ഗമവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം ആവർത്തിച്ചു."

ഇറാനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി ഇറാൻ നൽകുന്ന തുടർച്ചയായ പിന്തുണയെ അഭിനന്ദിച്ചു."

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Cabinet approves ₹1,570 crore ship repair facility at Vadinar, Gujarat

Media Coverage

Cabinet approves ₹1,570 crore ship repair facility at Vadinar, Gujarat
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 6
May 06, 2026

New India, New Pride: When Self-Reliance Meets Results — A Tribute to PM Modi