PM Conveys Eid Greetings and Condemns Attacks on Energy and Civilian Infrastructure

പ്രധാനമന്ത്രി ഈദ് ആശംസകൾ അറിയിക്കുകയും ഊർജ്ജ നിലയങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു

ആഘോഷവേളയിലെ ആശംസകൾ കൈമാറുന്നതിനും പ്രാദേശിക സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബഹ്‌റൈൻ രാജാവായ ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫലപ്രദമായ ചർച്ച നടത്തി.

പ്രധാനമന്ത്രി ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി സംസാരിക്കുകയും അദ്ദേഹത്തിനും ബഹ്‌റൈൻ ജനതയ്ക്കും ഈദ്-ഉൽ-ഫിത്തർ വേളയിൽ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുകയും ചെയ്തു. സംഭാഷണത്തിനിടെ, ഇരു നേതാക്കളും പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഊർജ്ജ നിലയങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ പ്രധാനമന്ത്രി മോദി അപലപിച്ചു. ആഗോള ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, വളം എന്നിവയിൽ ഇവ ചെലുത്തുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്റെയും കപ്പൽപ്പാതകൾ സു​ഗമവും സുരക്ഷിതവുമായി നിലനിർത്തുന്നതിന്റെയും പ്രാധാന്യം ശ്രീ മോദി ആവർത്തിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് ബഹ്‌റൈൻ രാജാവിനോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫലപ്രദമായ ചർച്ച നടത്തി. അദ്ദേഹത്തിനും ബഹ്‌റൈൻ ജനതയ്ക്കും ഈദ്-ഉൽ-ഫിത്തർ വേളയിൽ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചു.

പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. മേഖലയിലെ ഊർജ്ജ നിലയങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ അപലപിച്ചു. ആഗോള ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, വളം എന്നിവയിൽ ഇവ ചെലുത്തുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് എടുത്തുപറയുകയും ചെയ്തു.

സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്റെയും കപ്പൽപ്പാതകൾ സു​ഗമവും സുരക്ഷിതവുമായി നിലനിർത്തുന്നതിന്റെയും പ്രാധാന്യം ആവർത്തിച്ചു.

ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് ബഹ്‌റൈൻ രാജാവിനോട് നന്ദി അറിയിച്ചു."

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How India’s Rs 175 crore Diving Support Craft projects strengthen Navy’s underwater capabilities

Media Coverage

How India’s Rs 175 crore Diving Support Craft projects strengthen Navy’s underwater capabilities
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026