ഷിക്കാഗോയിൽ നടന്ന ലോക മത പാർലമെന്റിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ 132-ാം വാർഷികത്തോടനുബന്ധിച്ച്, ഐക്യത്തിനും സാർവത്രിക സാഹോദര്യത്തിനും ഊന്നൽ നൽകിയ ഒരു നിർണായക നിമിഷമാണിതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ടതും പ്രചോദനാത്മകവുമായ നിമിഷങ്ങളിൽ ഒന്നാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“1893-ൽ ഇതേ ദിവസം ഷിക്കാഗോയിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ഈ പ്രസംഗം ഒരു നിർണായക നിമിഷമായി പരക്കെ കണക്കാക്കപ്പെടുന്നു. ഐക്യത്തിനും സാർവത്രിക സാഹോദര്യത്തിനും ഊന്നൽ നൽകിക്കൊണ്ട്, ലോക വേദിയിൽ ഇന്ത്യൻ സംസ്കാരത്തിന്റെ ആദർശങ്ങളെക്കുറിച്ച് അദ്ദേഹം ആവേശത്തോടെ സംസാരിച്ചു. നമ്മുടെ ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ടതും പ്രചോദനാത്മകവുമായ നിമിഷങ്ങളിൽ ഒന്നാണിത്.“
https://belurmath.org/swami-vivekananda-speeches-at-the-parliament-of-religions-chicago-1893/“
This speech by Swami Vivekananda, delivered in Chicago on this day in 1893, is widely regarded as a watershed moment. Emphasising harmony and universal brotherhood, he passionately spoke about the ideals of Indian culture on the world stage. It is truly among the most celebrated…
— Narendra Modi (@narendramodi) September 11, 2025


