സാമൂഹ്യ ക്ഷേമത്തിനായി സമർപ്പിതനായ ഒരു യഥാർത്ഥ ജ്ഞാനിയുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

കഴിഞ്ഞ 12 വർഷമായി 'സബ്കാ സാത്ത്, സബ്കാ വികാസ്' (എല്ലാവ‍ർക്കുമൊപ്പം, എല്ലാവരുടെയും വികസനം) എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തിയ നിരന്തര പരിശ്രമങ്ങളിലൂടെ നാം ഇന്ന് ശക്തവും സ്വയംപര്യാപ്തവുമായ ഒരു ഇന്ത്യയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"राष्ट्र निर्माण के लिए समर्पण और सेवाभाव हमारी अमूल्य पूंजी रही है। बीते 12 वर्षों में 'सबका साथ, सबका विकास' की भावना से प्रेरित निरंतर प्रयासों से ही आज हम एक सशक्त और आत्मनिर्भर भारत की ओर अग्रसर हैं।

#12YearsOfSeva

आर्यकर्मणि रज्यन्ते भूतिकर्माणि कुर्वते।
हितं च नाभ्यसूयन्ति स वै पण्डित उच्यते॥"

എപ്പോഴും ഉദാത്തവും സദ്ഗുണമുള്ളതുമായ പ്രവൃത്തികളിൽ ഏർപ്പെടുകയും സമൂഹത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനുമായി സമർപ്പിതനായിരിക്കുകയും മറ്റുള്ളവരുടെ ഗുണകരമായ വാക്കുകളെയും പ്രവൃത്തികളെയും ആദരിക്കുകയും അവരോട് യാതൊരുവിധ വിദ്വേഷവും വെച്ചുപുലർത്താതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെയാണ് യഥാർത്ഥത്തിൽ ജ്ഞാനിയെന്ന് വിളിക്കുന്നത്.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Teachers: The artists of education

Media Coverage

Teachers: The artists of education
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 7
September 07, 2026

Vasudhaiva Kutumbakam in Action: Tech Hub, Border Villages, Global Leadership by PM Modi