ന്യൂഡൽഹിയിൽ, ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവിൻചന്ദ്ര രാംഗൂലവുമായി കൂടിക്കാഴ്ച നടത്തി. 2025 സെപ്റ്റംബറിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി രാംഗൂലം തന്റെ നിലവിലെ ഭരണകാലത്ത് നടത്തുന്ന രണ്ടാമത്തെ ഇന്ത്യ സന്ദർശനമാണിത്. 2026 ഫെബ്രുവരി 09-ന് ഇരുവരും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച.

മെച്ചപ്പെട്ട തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതിയും വ്യാപാരം, നിക്ഷേപം, സമുദ്ര സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ഡിജിറ്റൽ സഹകരണം എന്നിവയിലുടനീളമുള്ള ബഹുമുഖ ഇടപെടലുകളും ഇരു നേതാക്കളും വിലയിരുത്തി. വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ വർദ്ധിച്ചുവരുന്ന പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ട്, ഉൾച്ചേർന്നതും സുസ്ഥിരവുമായ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി നിർമ്മിതബുദ്ധി, നവീനാശയാധിഷ്ഠിത മേഖലകൾ എന്നിവയിലെ സഹകരണം സംബന്ധിച്ച് അവർ ആശയങ്ങൾ കൈമാറി.

 

മൗറീഷ്യസിന്റെ വികസന മുൻഗണനകൾക്ക് പിന്തുണയായി ഇന്ത്യ നൽകിയ പ്രത്യേക സാമ്പത്തിക പാക്കേജിന്റെ നടപ്പാക്കൽ നേതാക്കൾ വിലയിരുത്തി. പരസ്പര വിശ്വാസത്തെയും പുരോഗതിയോടുള്ള പങ്കിട്ട പ്രതിജ്ഞാബദ്ധതയെയും പ്രതിഫലിപ്പിക്കുന്ന ഇന്ത്യയുടെ വികസന പങ്കാളിത്തത്തിന് മൗറീഷ്യസ് മാതൃകയാണെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.

ഇന്ത്യയുടെ വിഷൻ മഹാസാഗർ, അയൽപക്കം ആദ്യം നയങ്ങൾക്ക് കീഴിലുള്ള ഇന്ത്യ-മൗറീഷ്യസ് പങ്കാളിത്തത്തിന്റെ ശാശ്വത പ്രാധാന്യം ഇരു പ്രധാനമന്ത്രിമാരും ആവർത്തിച്ചു. പരസ്പര അഭിവൃദ്ധിക്കും ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ പങ്കിട്ട മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും അത് നൽകുന്ന സംഭാവനകളെ അവർ ഊന്നിപ്പറഞ്ഞു.

 

ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനം, സുസ്ഥിരത, അഭിവൃദ്ധി എന്നിവയ്ക്ക് സംഭാവന നൽകുന്നതിനുമായി തുടർന്നും ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ നേതാക്കൾ സമ്മതിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jumbo Indian contingent comprising 768 athletes, support staff and officials for Asian Games

Media Coverage

Jumbo Indian contingent comprising 768 athletes, support staff and officials for Asian Games
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 4
September 04, 2026

Make in India, Power India, Play for India: Multi-Sector Momentum Under PM Modi’s Leadership