പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 15 ന് അബുദാബിയിൽ വെച്ച്  ഐക്യ രാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ  (CoP28-ന്റെ ) നിയുക്ത പ്രസിഡന്റും അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അൽ ജാബറുമായി കൂടിക്കാഴ്ച നടത്തി.

യു.എ.ഇ.യുടെ പ്രസിഡൻസിക്ക് കീഴിലുള്ള യു.എൻ.എഫ്.സി.സി.സിയുടെ വരാനിരിക്കുന്ന സി.ഒ.പി.-28-നെ കുറിച്ചാണ് ചർച്ചകൾ നടന്നത്. ഈ സുപ്രധാന യോഗത്തോടുള്ള യുഎഇയുടെ സമീപനത്തെക്കുറിച്ച് ഡോ. ജാബർ പ്രധാനമന്ത്രിയെ വിശദീകരിച്ചു. COP-28 പ്രസിഡൻസിക്ക് ഇന്ത്യയുടെ പൂർണ പിന്തുണ യുഎഇയെ പ്രധാനമന്ത്രി അറിയിച്ചു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം , ഭൂകമ്പ പ്രതിരോധ അടിസ്ഥാനസൗകര്യങ്ങൾ , അന്താരാഷ്ട്ര ചെറുധാന്യ വര്ഷം,  മിഷൻ ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റ് (ലൈഫ്) തുടങ്ങി  കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളും സംരംഭങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊർജ സഹകരണവും ചർച്ചയിൽ ഉൾപ്പെട്ടു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Domestic air passenger traffic to rise by 3-6 pc in this fiscal: ICRA

Media Coverage

Domestic air passenger traffic to rise by 3-6 pc in this fiscal: ICRA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 24
July 24, 2026

Aatmanirbhar in Action — Space, Missiles, EVs & Livelihoods Under PM Modi’s Watch