മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ലോയിൽ ഡെൻമാർക്ക് ആക്ടിംഗ് പ്രധാനമന്ത്രി   മിസ്. മെറ്റെ ഫ്രെഡറിക്‌സണുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി സഹകരണം അവലോകനം ചെയ്ത ഇരു നേതാക്കളും സംയുക്ത അജണ്ടയിൽ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ചു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ സഹകരണത്തിന് മുൻഗണന നൽകുന്നതും ഇരു രാജ്യങ്ങളിലെയും ഹരിത പരിവർത്തനത്തിന് സഹായകവുമായ ഇന്ത്യ-ഡെന്മാർക്ക് ഹരിത തന്ത്രപരമായ പങ്കാളിത്തത്തിൽ ഉണ്ടായ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. 2020 ൽ ഗ്രീൻ സ്ട്രാറ്റജിക് പങ്കാളിത്തം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്നു വരുന്ന പതിവ് ഉന്നതതല ചർച്ചകൾ അനുസ്മരിച്ചുകൊണ്ട് പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, ആശയവിനിമയം, നൂതന ഗവേഷണം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് രംഗത്തെ കൈമാറ്റങ്ങൾ എന്നിവയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ നേതാക്കൾ തീരുമാനിച്ചു. പ്രതിരോധം, നിർമ്മിതബുദ്ധി എന്നീ മേഖലകളിലെ സഹകരണവും ചർച്ചാവിഷയമായി. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ സാന്നിധ്യമറിയിക്കാൻ ഡാനിഷ് കമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു.

 

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഹരിത പരിഹാരങ്ങൾക്കായി ഡാനിഷ് സാങ്കേതികവിദ്യകളെ സ്വാഗതം ചെയ്യാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി മോദി അറിയിച്ചു. ജലസംരക്ഷണ മേഖലയിൽ, വാരാണസിയിൽ സ്മാർട്ട് ലബോറട്ടറി ഓൺ ക്ലീൻ റിവേഴ്സ് (SLCR) സ്ഥാപിക്കുന്നതിനായി ഇന്ത്യയും ഡെന്മാർക്കും തമ്മിൽ വിജയകരമായി തുടരുന്ന സഹകരണത്തെ നേതാക്കൾ എടുത്തുപറഞ്ഞു; ഇന്ത്യാ ഗവൺമെന്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഡെന്മാർക്ക് ഗവൺമെന്റ് എന്നിവർ ചേർന്ന് രൂപീകരിച്ച സവിശേഷമായ ഒരു ത്രികക്ഷി സംരംഭമാണിത്. മൊബിലിറ്റി പങ്കാളിത്തത്തെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവെച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ ഡെന്മാർക്കിന്റെ നിലവിലെ താൽക്കാലിക അംഗത്വ കാലാവധി വിജയകരമാകട്ടെ എന്ന് പ്രധാനമന്ത്രി മോദി ആശംസിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi’s FTA push: Why India’s MSMEs now have a bigger export opportunity

Media Coverage

PM Modi’s FTA push: Why India’s MSMEs now have a bigger export opportunity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 17
August 17, 2026

India Ascendant: Citizens Hail PM Modi's Vision and India’s Multi-Sectoral Growth