79-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ കർഷകർക്ക് ഹൃദയസ്പർശിയായ ആദരം അർപ്പിച്ചു. പരസഹായം തേടിയിരുന്ന ഒരു രാജ്യത്തിൽനിന്ന് സ്വയംപര്യാപ്തതയിലേക്കുള്ള ഭാരതത്തിന്റെ യാത്രയുടെ നട്ടെല്ല് കർഷകരാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കോളനി ഭരണം രാജ്യത്തെ ദരിദ്രമാക്കിയതെങ്ങനെയെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഭാരതത്തിന്റെ ധാന്യപ്പുരകൾ നിറയ്ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യ പരമാധികാരം ഉറപ്പാക്കുകയും ചെയ്തത് കർഷകരുടെ അക്ഷീണ പ്രയത്നങ്ങളാണെന്ന് അനുസ്മരിച്ചു.  കർഷകരോടുള്ള ഹൃദയംഗമമായ നന്ദിയും ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവിക്കായുള്ള വ്യക്തമായ രൂപരേഖയും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വ്യക്തമായിരുന്നു.


കർഷകർ -  ഭാരതത്തിന്റെ സമൃദ്ധിയുടെ നട്ടെല്ല്

ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥ കർഷകർക്കും കന്നുകാലി വളർത്തുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും നേരിട്ട് പ്രയോജനം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ന് വിവിധ കാർഷിക മേഖലകളിലെ ഇന്ത്യയുടെ സ്ഥാനം:

* പാൽ, പയറുവർഗങ്ങൾ, ചണം എന്നിവയുടെ ഉൽപ്പാദനത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്.

* അരി, ഗോതമ്പ്, പരുത്തി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത്.

കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി 4 ലക്ഷം കോടി രൂപ കടന്നു. പ്രാദേശികമായ അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനായി ഏറ്റവും പിന്നാക്കം നിൽക്കുന്ന 100 കാർഷിക ജില്ലകളെ ലക്ഷ്യമിട്ടുള്ള
പിഎം ധന്യ ധാന്യ കൃഷി യോജന പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

 “കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കന്നുകാലി വളർത്തുന്നവർക്കും വേണ്ടി മോദി എപ്പോഴും ഒരു സംരക്ഷക ഭിത്തിയായി നിലകൊള്ളും.” തൻ്റെ പ്രതിബദ്ധത ആവർത്തിച്ചു കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.


സിന്ധു നദീജല കരാർ – ഇന്ത്യയുടെ താൽപര്യങ്ങൾക്ക് മുൻഗണന

നിലവിലെ സിന്ധു നദീജല കരാർ അന്യായമാണെന്ന് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു. ഈ കരാർ അതിന്റെ ഇപ്പോഴത്തെ രൂപത്തിൽ ഇന്ത്യയിലെ കർഷകരെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഏകപക്ഷീയമായ കരാറുകൾ ഇനി ഭാരതം അംഗീകരിക്കില്ലെന്നും സ്വന്തം കൃഷിഭൂമികൾക്കും ജനങ്ങൾക്കും വേണ്ടി ജലത്തിന്റെ അവകാശപ്പെട്ട വിഹിതം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


കാർഷിക സ്വയംപര്യാപ്തത – വളങ്ങളും അസംസ്കൃത വസ്തുക്കളും

ഭക്ഷ്യസുരക്ഷ ഇറക്കുമതിയെ ആശ്രയിക്കുന്നത് അപകടകരമാണെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. വളങ്ങളുടെയും മറ്റ് പ്രധാന കാർഷിക വസ്തുക്കളുടേയും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. ഇത് ഇന്ത്യൻ കർഷകരെ ശാക്തീകരിക്കാനും ഭാരതത്തിന്റെ കാർഷിക മേഖല സ്വതന്ത്രമായി വളരാനും സഹായിക്കും. ഇത് കർഷകർക്ക് മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം ശക്തിപ്പെടുത്തുന്നതിനും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.


നമ്മുടെ പദ്ധതികളാൽ ആത്മവിശ്വാസം വർദ്ധിച്ച കർഷകർ 

ചെറുകിട കർഷകരും കന്നുകാലി വളർത്തുന്നവരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ എല്ലാവരും നിരവധി വികസന പദ്ധതികളിൽനിന്ന് പ്രയോജനം നേടുന്നതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇതിലൂടെ കർഷകർ നേടിയ  കരുത്തിനെ പ്രശംസിച്ചു.

പിഎം കിസാൻ സമ്മാൻ നിധി, മഴവെള്ളം സംഭരണം, ജലസേചന പദ്ധതികൾ, ഗുണമേന്മയുള്ള വിത്തുകളുടെ വിതരണം, സമയബന്ധിതമായി വളം ലഭ്യമാക്കൽ തുടങ്ങിയ പദ്ധതികൾ രാജ്യത്തുടനീളമുള്ള കർഷകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.


കർഷകർക്കായി ഒരു സംരക്ഷണ ഭിത്തി

പ്രസംഗത്തിന്റെ ഈ ഭാഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യമെമ്പാടും പ്രതിധ്വനിക്കുന്ന പ്രതിജ്ഞ നൽകി:
“ഭാരത് കെ കിസാനോ, പശു-പാലകോ ഔർ മച്ചുവാറോ സെ ജൂഡി കിസി ഭീ അഹിതകാരി നീതി കേ ആഗേ മോദി ദീവാർ ബൻ കർ ഖഡാ ഹേ. ഭാരത് അപ്നേ കിസാനോ കേ ഹിത്തോ കേ സാഥ് കോയി സംജോതാ നഹി കരേഗാ.”

അതായത്, “ഇന്ത്യയിലെ കർഷകർ, കന്നുകാലി വളർത്തുന്നവർ, മത്സ്യത്തൊഴിലാളികൾ എന്നിവരെ ദോഷകരമായി ബാധിക്കുന്ന ഏതൊരു നയത്തിനും മുന്നിൽ മോദി ഒരു ഭിത്തിയാIയി നിലകൊള്ളും. ഇന്ത്യ തന്റെ കർഷകരുടെ താൽപര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
WEF Davos: Industry leaders, policymakers highlight India's transformation, future potential

Media Coverage

WEF Davos: Industry leaders, policymakers highlight India's transformation, future potential
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 20
January 20, 2026

Viksit Bharat in Motion: PM Modi's Reforms Deliver Jobs, Growth & Global Respect