അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന ക്വാഡ് നേതാക്കളുടെ  ഉച്ചകോടിക്കിടെ 2021 സെപ്റ്റംബര്‍ 23 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി  സ്‌കോട്ട് മോറിസണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

കോവിഡ്  മഹാമാരിക്ക് ശേഷമുള്ള കാലത്ത്‌ , ഇരു നേതാക്കളും തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. 2020ജൂണ്‍ 4 ന് നടന്ന ലീഡേഴ്‌സ് വെര്‍ച്വല്‍ ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി മോറിസണും തമ്മിലുള്ള അവസാന ഉഭയകക്ഷി കൂടിക്കാഴ്ച, അന്നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.
ഉഭയകക്ഷി, മേഖലാ , ആഗോള  തലങ്ങളിൽ പ്രാധാന്യമുള്ള വിശാലമായ വിഷയങ്ങള്‍


കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. അടുത്തിടെ നടന്ന ആദ്യ ഇന്ത്യ-ഓസ്‌ട്രേലിയ വിദേശ, പ്രതിരോധ മന്ത്രിമാരുടെ ടു പ്ലസ് ടു   ഡയലോഗ് ഉള്‍പ്പെടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉയര്‍ന്ന തലത്തിലുള്ള ഇടപഴകലുകളില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി.
2020 ജൂണിലെ ലീഡേഴ്‌സ് വെര്‍ച്വല്‍ ഉച്ചകോടിമുതല്‍ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന്‍ കീഴില്‍ കൈവരിച്ച പുരോഗതി പ്രധാനമന്ത്രിമാര്‍ അവലോകനം ചെയ്യുകയും പരസ്പര ക്ഷേമത്തിനായി അടുത്ത സഹകരണം തുടരാനും പങ്കാളിത്ത ലക്ഷ്യമായ തുറന്നതും സ്വതന്ത്രവും സമൃദ്ധവും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്‍ഡോ-പസഫിക് മേഖല എന്നതിലേക്ക് മുന്നേറാനും തീരുമാനിച്ചു. 


ഉഭയകക്ഷി സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയില്‍ (സി.ഇ.സി.എ) നടക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി. ആ പശ്ചാത്തലത്തില്‍, മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രത്യേക വ്യാപാര പ്രതിനിധിയായി ഇന്ത്യ സന്ദര്‍ശിച്ചതിനെ അവര്‍ സ്വാഗതം ചെയ്യുകയും 2021 ഡിസംബറോടെ ഇരു രാജ്യങ്ങളും തമ്മില്‍ ചില ചരക്കുകളിലെ താരിഫ് ഇളവില്‍(എയര്‍ലി ഹാര്‍വെസ്റ്റ് അനൗണ്‍സ്‌മെന്റ്) ഒരു ഇടക്കാല ഉടമ്പടി 2021 ഡിസംബറോടെ എത്തുന്നതിനുള്ള ഇരുപക്ഷത്തിന്റെയും പ്രതിബദ്ധത ചൂണ്ടിക്കാട്ടുകയും ചെയ്തു.

അന്താരാഷ്ട്ര സമൂഹം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നം അടിയന്തിരമായി അഭിസംബോധനചെയ്യേണ്ടതിന്റെ ആവശ്യകതയില്‍ പ്രധാനമന്ത്രിമാര്‍ അടിവരയിട്ടു. ഇക്കാര്യത്തില്‍, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിശാലമായ സംഭാഷണത്തിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ശുദ്ധമായ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യതകളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
മേഖലയിലെ രണ്ട് ഊര്‍ജ്ജസ്വലരായ ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍, മഹാമാരിക്ക് ശേഷമുള്ള ലോകത്തിലെ വെല്ലുവിളികളെ മറികടക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മറ്റുപലതിനുമൊപ്പം പ്രതിരോധശേഷിയുള്ള ഒരു വിതരണശൃംഖല വര്‍ദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രിമാര്‍ സമ്മതിച്ചു.


ഓസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന മഹത്തായ സംഭാവനകളെ ഇരു നേതാക്കളും പ്രശംസിക്കുകയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങളും  ചര്‍ച്ച  ചെയ്തു.


ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി മോറിസണിനുള്ള ക്ഷണം പ്രധാനമന്ത്രി മോദി പുതുക്കുകയും ചെയ്തു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Tata Motors supplies first batch of Ultra EV e-buses to Srinagar Smart City

Media Coverage

Tata Motors supplies first batch of Ultra EV e-buses to Srinagar Smart City
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
വിഭജന ഭീതി അനുസ്മരണ ദിനത്തിൽ വിഭജനം മൂലം ദുരിതമനുഭവിച്ചവരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി
August 14, 2026
കഠിനാധ്വാനത്തിന്റെയും മനുഷ്യ പ്രയത്നത്തിന്റെയും ശക്തി ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുമ്പോൾ വിഭജനം മൂലം ദുരിതമനുഭവിച്ച എല്ലാവരുടെയും ധീരതയെ നാം ഓർമ്മിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പറഞ്ഞു. നിരവധി ജീവിതങ്ങളെ പിച്ചിച്ചീന്തുകയും കുടുംബങ്ങൾ വേരോടെ പിഴുതെറിയുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും അളവറ്റ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്ത ചരിത്രത്തിലെ ഒരു നിമിഷമായിരുന്നു അതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതോടൊപ്പം തന്നെ ഇതിനെയെല്ലാം അതിജീവിച്ച്, ആളുകൾ ഒന്നുമില്ലായ്മയിൽ നിന്ന് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുകയും പ്രതിസന്ധികളെ നേട്ടങ്ങളാക്കി മാറ്റുകയും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവരുടെ ജീവിതയാത്രകൾ മാനുഷിക ആത്മവീര്യത്തിന്റെ കരുത്തിനെയാണ് ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. നമ്മുടെ രാജ്യത്ത് സൗഹാർദ്ദവും സഹോദരബന്ധവും നിലനിർത്താനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി കൂട്ടായി പ്രവർത്തിക്കാനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ ഈ ദിനം കൂടുതൽ ദൃഢമാക്കുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ആ ഭയാനകമായ കാലഘട്ടത്തിൽ നിന്ന് കരകയറി, രാജ്യത്തിന്റെ പുരോഗതിക്കായി അമൂല്യമായ സംഭാവനകൾ നൽകിയ എല്ലാ ദേശവാസികൾക്കും പ്രധാനമന്ത്രി തന്റെ ഹൃദയം നിറഞ്ഞ പ്രണാമമർപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളിലും എങ്ങനെ ലക്ഷ്യങ്ങൾ നേടിയെടുക്കാമെന്ന് ധൈര്യത്തിലൂടെയും കഴിവിലൂടെയും അവർ തെളിയിച്ചുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. നന്മയുടെയും ഐക്യദാർഢ്യത്തിന്റെയും ദേശീയ മനോഭാവം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രീ മോദി ഏവരോടും ആഹ്വാനം ചെയ്തു.

കഠിനാധ്വാനം, സംരംഭകത്വം, സമർപ്പിത പ്രയത്നം എന്നിവയിലൂടെയാണ് വൈവിധ്യമാർന്ന കലകൾ, ശാസ്ത്രം, സാങ്കേതിക നൈപുണ്യങ്ങൾ, കരകൗശല വൈദഗ്ധ്യം, നൂതനാശയങ്ങൾ എന്നിവ അഭിവൃദ്ധി പ്രാപിക്കുകയും വിജയത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നതെന്ന് ഒരു സുഭാഷിതം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതുകൊണ്ട് ആരും വിധിയെ മാത്രം ആശ്രയിച്ച് കഴിയരുതെന്നും മറിച്ച് ധൈര്യം, ഉത്സാഹം, നിരന്തര പരിശ്രമം എന്നിവയിലൂടെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് സ്ഥിരതയോടെ മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം മനുഷ്യ പ്രയത്നമാണ് വിധിയെ രൂപപ്പെടുത്തുന്നത്.

'X'-ലെ തുടർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:

"ഇന്ന് നമ്മൾ വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുകയാണ്. വിഭജനം മൂലം ദുരിതമനുഭവിച്ച എല്ലാവരുടെയും ധീരതയെ നാം അനുസ്മരിക്കുന്നു. നിരവധി ജീവിതങ്ങളെ പിച്ചിച്ചീന്തുകയും കുടുംബങ്ങൾ വേരോടെ പിഴുതെറിയുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും അളവറ്റ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്ത ചരിത്രത്തിലെ ഒരു നിമിഷമായിരുന്നു അത്.

അതോടൊപ്പം തന്നെ ഇതിനെയെല്ലാം അതിജീവിച്ച്, ആളുകൾ ഒന്നുമില്ലായ്മയിൽ നിന്ന് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുകയും പ്രതിസന്ധികളെ നേട്ടങ്ങളാക്കി മാറ്റുകയും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകുകയും ചെയ്തു. അവരുടെ ജീവിതയാത്രകൾ നമ്മെ മാനുഷിക ആത്മവീര്യത്തിന്റെ കരുത്തിനെ ഓർമ്മിപ്പിക്കുന്നു.

നമ്മുടെ രാജ്യത്ത് സൗഹാർദ്ദവും സഹോദരബന്ധവും നിലനിർത്താനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി കൂട്ടായി പ്രവർത്തിക്കാനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ ഈ ദിനം കൂടുതൽ ദൃഢമാക്കട്ടെ."

"विभाजन विभीषिका स्मृति दिवस पर उन सभी देशवासियों का हृदय से नमन, जिन्होंने उस वीभत्स दौर से निकलकर देश की प्रगति में अमूल्य योगदान दिया। उन्होंने अपने साहस और सामर्थ्य से दिखाया कि कैसे विपरीत परिस्थितियों में भी संकल्पों को सिद्ध किया जाता है। आइए, सद्भावना और एकजुटता की राष्ट्रीय भावना को और सशक्त करें।

उद्यमस्य प्रसादेन दृश्यन्ते विविधाः कलाः।
कातरा एव जल्पन्ति यद् भाव्यं तद् भविष्यति॥”

കഠിനാധ്വാനം, സംരംഭകത്വം, സമർപ്പിത പ്രയത്നം എന്നിവയിലൂടെയാണ് വൈവിധ്യമാർന്ന കലകൾ, ശാസ്ത്രം, സാങ്കേതിക നൈപുണ്യങ്ങൾ, കരകൗശല വൈദഗ്ധ്യം, നൂതനാശയങ്ങൾ എന്നിവ അഭിവൃദ്ധി പ്രാപിക്കുകയും വിജയത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നത്. അതുകൊണ്ട് ആരും വിധിയെ മാത്രം ആശ്രയിച്ച് കഴിയരുത്. മറിച്ച് ധൈര്യം, ഉത്സാഹം, നിരന്തര പരിശ്രമം എന്നിവയിലൂടെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് സ്ഥിരതയോടെ മുന്നേറണം, കാരണം മനുഷ്യ പ്രയത്നമാണ് വിധിയെ രൂപപ്പെടുത്തുന്നത്.

विभाजन विभीषिका स्मृति दिवस पर उन सभी देशवासियों का हृदय से नमन, जिन्होंने उस वीभत्स दौर से निकलकर देश की प्रगति में अमूल्य योगदान दिया। उन्होंने अपने साहस और सामर्थ्य से दिखाया कि कैसे विपरीत परिस्थितियों में भी संकल्पों को सिद्ध किया जाता है। आइए, सद्भावना और एकजुटता की… pic.twitter.com/lzLu5wbiXb