ബഹുമാന്യരേ, എന്റെ ഇളയ സഹോദരി പ്രധാനമന്ത്രി തകായ്ച്ചി,

ഇരു രാജ്യങ്ങളിലെയും പ്രതിനിധി സംഘത്തിലെ അംഗങ്ങൾ,

മാധ്യമങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളേ,

നമസ്‌കാരം!

കൊനിച്ചി വാ!

ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ആദ്യ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി തകായ്ച്ചിയെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

അവർ ജപ്പാനിൻ്റെ പ്രഥമ വനിതാ പ്രധാനമന്ത്രി മാത്രമല്ല, ദീർഘവീക്ഷണമുള്ള പരക്കെ ബഹുമാനിക്കപ്പെടുന്ന നേതാവുമാണ്. മാത്രമല്ല, ഇന്ത്യയുടെയും ജപ്പാന്റെയും പൊതുവായ ബുദ്ധമത പൈതൃകത്തിന്റെ ഒരു പ്രധാന കേന്ദ്രമായ ജപ്പാനിലെ നാര പ്രിഫെക്ചറിൽ നിന്നുള്ളവരുമാണ് അവർ.

സുഹൃത്തുക്കളേ,

ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ജി 7 ഉച്ചകോടിയിൽ, ഇന്നത്തെ ആഗോള അനിശ്ചിതത്വത്തിന്റെയും പ്രക്ഷോഭത്തിന്റെയും പരിതസ്ഥിതിയിൽ, പരസ്പര വിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ തന്ത്രപരമായ ആസ്തി എന്ന് ഞാൻ പറഞ്ഞിരുന്നു. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം എല്ലാ അർത്ഥത്തിലും ഈ തത്വത്തിന്റെ പരീക്ഷണമായി നിലകൊള്ളുന്നുവെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്.

 

കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി, ഓട്ടോമൊബൈൽ മുതൽ ഇലക്ട്രോണിക്സ് വരെ എല്ലാ മേഖലയിലും ജപ്പാൻ ഒരു പ്രധാന പങ്കാളിയായി മാറിയിരിക്കുന്നു.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, വാഹന നിർമ്മാണം മുതൽ ഇലക്ട്രോണിക്സ് വരെയുള്ള മേഖലകളിൽ വിലയേറിയ സൗഹൃദത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഉറവിടമായി നിലകൊണ്ടുകൊണ്ട്, ഇന്ത്യയുടെ വികസനക്കുതിപ്പിൽ ജപ്പാൻ ഒരു മുഖ്യ പങ്കാളിയായി മാറിയിട്ടുണ്ട്.

ഇന്ന്, പ്രധാനമന്ത്രി തകായ്ച്ചിയുടെ സന്ദർശനത്തോടെ, നമ്മുടെ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിൽ ഒരു പുതിയ അധ്യായത്തിന് നാം തുടക്കം കുറിക്കുകയാണ്.

സുഹൃത്തുക്കളേ,

ഇന്ന്, ഇന്ത്യയും ജപ്പാനും ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ്. സ്വതന്ത്രവും, സമ്പന്നവും, നിയമാധിഷ്ഠിതവുമായ ഒരു ഇന്തോ-പസഫിക് മേഖല നമ്മുടെ ഇരു രാജ്യങ്ങൾക്കും പൊതുവായ മുൻഗണനയായി തുടരുന്നു.

മേഖലയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളെന്ന നിലയിലും വിപണി സമ്പദ്‌വ്യവസ്ഥയെന്ന നിലയിലും, ഇന്ന് നാം നിരവധി പ്രധാന സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവ ഒരുമിച്ച്, മേഖലയിലുടനീളം സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്ക് വഴിയൊരുക്കും.

സുഹൃത്തുക്കളേ,

ഞങ്ങളുടെ സഹകരണത്തിന്റെ ഏറ്റവും ശക്തമായ സ്തംഭമായി സാങ്കേതിക പങ്കാളിത്തം മാറുമെന്ന് പ്രധാനമന്ത്രി തകായ്ച്ചിയും ഞാനും ഉറച്ചു വിശ്വസിക്കുന്നു. ഈ ദർശനം സാക്ഷാത്കരിക്കുന്നതിനായി, ഇന്ന് ഞങ്ങൾ നിർമിത ബുദ്ധിയെക്കുറിച്ചുള്ള ഒരു സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയുടെ AI ആവാസവ്യവസ്ഥയിലെ നിരവധി പ്രമുഖ സ്ഥാപനങ്ങൾ ഇന്ന് അവരുടെ ജാപ്പനീസ് പങ്കാളികളുമായി കരാറുകളിൽ ഏർപ്പെട്ടു. ജപ്പാന്റെ കൃത്യതാ സാങ്കേതികവിദ്യകളുടെയും ഇന്ത്യയുടെ സോഫ്റ്റ്‌വെയർ കഴിവുകളുടെയും സംയോജനം ആഗോളതലത്തിൽ AI യുടെ പുരോഗതിക്ക് പുതിയ ആക്കം കൂട്ടും.

പ്രതിരോധ മേഖലയിൽ, ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആദ്യത്തെ സഹ-വികസന പദ്ധതിക്കായി ഇന്ന് ഞങ്ങൾ ഒരു കരാറിൽ ഒപ്പുവച്ചു. ഈ നാവിക റേഡിയോ ആന്റിന പദ്ധതി ഞങ്ങളുടെ പ്രതിരോധ സാങ്കേതിക പങ്കാളിത്തത്തിൽ ഒരു പുതിയ അധ്യായം തുറക്കും. മുന്നോട്ട് പോകുമ്പോൾ, പ്രാദേശിക സമാധാനം, സമുദ്ര സുരക്ഷ, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ക്രമം എന്നിവ ശക്തിപ്പെടുത്തുന്ന പ്രതിരോധ സാങ്കേതികവിദ്യകൾ ഞങ്ങൾ സംയുക്തമായി വികസിപ്പിക്കും.

 

ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ബയോടെക്നോളജി എന്നീ മേഖലകളിൽ ഇന്ന് ഒപ്പുവച്ച കരാറുകൾ ആഗോള ആരോഗ്യ സുരക്ഷയ്ക്ക് സംഭാവന നൽകാൻ ഞങ്ങളെ പ്രാപ്തരാക്കും. ജപ്പാന്റെ ഗുണനിലവാരവുമായി ഇന്ത്യയുടെ വ്യാപ്തി സംയോജിപ്പിച്ച്, ലോകത്തിന് താങ്ങാനാവുന്നതും വിശ്വസനീയവും നൂതനവുമായ ആരോഗ്യ സംരക്ഷണ പരിഹാരങ്ങൾ നൽകുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.

സുഹൃത്തുക്കളേ,

ഇന്ത്യ-ജപ്പാൻ നിക്ഷേപ പങ്കാളിത്തം കൂടുതൽ ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ, 100-ലധികം പുതിയ ബിസിനസ് കരാറുകൾ അന്തിമമാക്കി, ഇത് ഇന്ത്യയിൽ 10 ബില്യൺ യുഎസ് ഡോളറിലധികം ജാപ്പനീസ് നിക്ഷേപത്തിന് വഴിയൊരുക്കി. ഇന്ന് നമ്മുടെ ധനകാര്യ സേവന ഏജൻസികൾക്കിടയിൽ ഒപ്പുവച്ച കരാർ നമ്മുടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള മൂലധനത്തിന്റെയും നിക്ഷേപങ്ങളുടെയും ഒഴുക്ക് കൂടുതൽ സുഗമമാക്കും.

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് 10 ട്രില്യൺ യെന്നിന്റെ ജാപ്പനീസ് നിക്ഷേപം ആകർഷിക്കുക, ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കുക എന്നിവയാണ് നമ്മുടെ ലക്ഷ്യം. ഇന്ത്യയിൽ തുടർച്ചയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ ബിസിനസ്സ് ചെയ്യാനുള്ള എളുപ്പത്തെ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഈ സുവർണ്ണാവസരങ്ങൾ പ്രയോജനപ്പെടുത്താൻ ജാപ്പനീസ് കമ്പനികൾക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളത്.

സുഹൃത്തുക്കളേ,

ഇന്നത്തെ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിൽ, സാമ്പത്തിക സുരക്ഷയുടെയും ഊർജ്ജ സുരക്ഷയുടെയും പ്രാധാന്യം ഇന്ത്യയും ജപ്പാനും പൂർണ്ണമായി അംഗീകരിക്കുന്നു. ഈ ലക്ഷ്യത്തോടെ, നമ്മൾ ഇന്ന് 'സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള ഒരു സംയുക്ത മാർ​ഗ രേഖ' അംഗീകരിച്ചിട്ടുണ്ട്. ഈ മാർ​ഗ രേഖയിലൂടെ സെമികണ്ടക്ടറുകൾ, ക്വാണ്ടം സാങ്കേതികവിദ്യകൾ, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ വിതരണ ശൃംഖല സുരക്ഷ നമ്മൾ കൂടുതൽ ശക്തിപ്പെടുത്തും.

ഊർജ്ജ സുരക്ഷാ മേഖലയിലും ഇന്ന് നമ്മൾ പ്രധാനപ്പെട്ട പല തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. 'ഇന്ത്യ-ജപ്പാൻ ബയോഗ്യാസ് പദ്ധതി'യിലൂടെ ഇന്ത്യയിലുടനീളം ആയിരം ബയോഗ്യാസ്, ജൈവവള പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പിന്തുണ നൽകും. ഇത് നമ്മുടെ 'ഗോബർധൻ പദ്ധതി'ക്ക് കൂടുതൽ കരുത്തു പകരും.

ഇത് ഇന്ത്യയിലെ ഗ്രാമങ്ങളിൽ സുസ്ഥിരതയ്ക്കും പുരോഗതിക്കും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾക്കും പുതിയൊരു ഉണർവ് നൽകും. എണ്ണ പ്രതിസന്ധികൾ  പോലുള്ള വെല്ലുവിളികളെ മികച്ച രീതിയിൽ നേരിടുന്നതിനായി, ഊർജ്ജ പ്രതിരോധശേഷി മുൻനിർത്തിയുള്ള മറ്റൊരു സുപ്രധാന പദ്ധതിക്കും നമ്മൾ ഇന്ന് തുടക്കം കുറിച്ചിട്ടുണ്ട്. അതേസമയം, ബാറ്ററി, ഗ്രീൻ ഹൈഡ്രജൻ, ആണവോർജ്ജം എന്നീ മേഖലകളിലെ നമ്മുടെ സഹകരണം ലോകത്തിന്റെ ഹരിത ഊർജ്ജ ഭാവിക്ക് വലിയ സംഭാവന നൽകും.

 

ഇന്ത്യയും ജപ്പാനും സാമ്പത്തിക സുരക്ഷയെ ഒരു പങ്കാളിത്ത സുരക്ഷാ ആവശ്യകതയായും, ഊർജ്ജ പരിവർത്തനത്തെ  ഒരു സുവർണ്ണാവസരമായുമാണ് കാണുന്നത്. ഈ പൊതുവായ കാഴ്ചപ്പാടിൽ അധിഷ്ഠിതമായി, ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുകയും ഇവയെ മികച്ച ഫലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഇന്ന് നമ്മൾ 'ഇന്ത്യ-ജപ്പാൻ അടുത്ത തലമുറ ​ഗതാ​ഗത പങ്കാളിത്ത ചട്ടക്കൂടിന്' രൂപം നൽകിയിട്ടുണ്ട്. ഇത് വാഹന നിർമ്മാണ മേഖലയിൽ നമ്മൾ കൈവരിച്ച വൻ വിജയം കപ്പൽ നിർമ്മാണം, വ്യോമയാനം, ലോജിസ്റ്റിക്സ് തുടങ്ങിയ പുതിയ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ നമ്മളെ സഹായിക്കും.

സുഹൃത്തുക്കളേ,

നമ്മുടെ ബന്ധത്തിന്റെ ഏറ്റവും വലിയ കരുത്തുകളിലൊന്ന് ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആത്മബന്ധമാണ്. കഴിവുള്ളവർക്കുള്ള തൊഴിലവസരങ്ങൾ, നൈപുണ്യ വികസനം, സാങ്കേതിക ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നിവയ്ക്കുള്ള സാധ്യതകൾ നമ്മൾ വർദ്ധിപ്പിച്ചു വരികയാണ്. അതോടൊപ്പം തന്നെ ഗവേഷണം, വിദ്യാഭ്യാസം, സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥ എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നമ്മൾ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ട്.

അടുത്ത വർഷം ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണെന്ന വിവരം സന്തോഷപൂർവ്വം പങ്കുവെക്കട്ടെ. ഈ സുപ്രധാന വേളയിൽ സംസ്കാരം, ടൂറിസം, സർ​ഗാത്മക സമ്പദ് വ്യവസ്ഥ എന്നീ മേഖലകളിലെ വിപുലമായ സഹകരണത്തിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം നമ്മൾ കൂടുതൽ ദൃഢമാക്കും.

ആദരണീയയായ പ്രധാനമന്ത്രി,

ഇന്ത്യയുടെയും ജപ്പാന്റെയും സമ്പദ്‌വ്യവസ്ഥകൾ പരസ്പരം പൂരകങ്ങളാണ്. നമ്മുടെ പങ്കുവെക്കപ്പെട്ട സാംസ്കാരിക മൂല്യങ്ങൾ മുതൽ അത്യാധുനിക സാങ്കേതികവിദ്യ വരെ, ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകളും സമീപനങ്ങളും തികച്ചും ഒത്തുപോകുന്നവയാണ്.

എല്ലാറ്റിലുമുപരിയായി, നമ്മുടെ ബന്ധത്തിന്റെ അടിത്തറ പരസ്പരമുള്ള അചഞ്ചലമായ വിശ്വാസത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ശക്തവും സമൃദ്ധവുമായ ജപ്പാൻ എന്ന താങ്കളുടെ കാഴ്ചപ്പാടിനെയും, 'വികസിത ഭാരതം' പടുത്തുയർത്താനുള്ള നമ്മുടെ ദൃഢനിശ്ചയത്തെയും, ലോകത്തിന്റെ പുരോഗതിയെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഈ 'പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തിന്' സാധിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

ശക്തവും സമൃദ്ധവുമായ ജപ്പാൻ എന്ന താങ്കളുടെ ദീർഘ വീക്ഷണവും, വികസിത ഭാരതമെന്ന നമ്മുടെ സങ്കൽപ്പവും, ഒപ്പം ഈ ലോകത്തിന്റെ മുഴുവൻ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കിട്ട ആഗ്രഹങ്ങളും യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം.

ഒരിക്കൽക്കൂടി, താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ, ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു.

വളരെയധികം നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort

Media Coverage

‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 16
August 16, 2026

Aatmanirbhar Ambitions Meet Global Alliances: The Modi Doctrine in Action