ലോക പരിസ്ഥിതി പരിസ്ഥിതി ദിനത്തിൽ, ഏക പെഡ് മാ കേ നാം ഉദ്യമത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡൽഹിയിലെ ഭഗവാൻ മഹാവീർ വനസ്ഥലി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വൃക്ഷത്തൈ നട്ടു.

 

ആരവല്ലി ഗ്രീൻ വാൾ പദ്ധതിക്ക് കീഴിൽ ആരവല്ലി പർവതനിരകളുടെ വനവൽക്കരണത്തിന്റെ പ്രാധാന്യം പരിപാടിയിൽ ശ്രീ മോദി എടുത്തുപറഞ്ഞു.

ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പർവതനിരകളിൽ ഒന്നായ ആരവല്ലി, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഈ മേഖല നിരവധി പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അവ പരിഹരിക്കാൻ ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരവല്ലി മലനിരകൾക്കും അതിനുമപ്പുറത്തും, പ്രത്യേകിച്ച് സ്ഥലപരിമിതിയുള്ള നഗരങ്ങളിലും അർദ്ധ നഗരപ്രദേശങ്ങളിലും പരമ്പരാഗത നടീൽ രീതികൾക്ക് പുറമേ, പുതിയ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. നടീൽ പ്രവർത്തനങ്ങൾ  ജിയോ-ടാഗ് ചെയ്യുകയും മേരി ലൈഫ് (Meri LiFE) പോർട്ടലിൽ നിരീക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

രാജ്യത്തെ യുവാക്കളോട് ഈ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കാനും ഭൂമിയുടെ പച്ചപ്പ് വർദ്ധിപ്പിക്കുന്നതിന് സംഭാവന നൽകാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

 

എക്സ് ത്രെഡിൽ പ്രധാനമന്ത്രി കുറിച്ചു:

"ഇന്ന്, ലോക പരിസ്ഥിതി ദിനത്തിൽ (#WorldEnvironmentDay) ഒരു പ്രത്യേക വൃക്ഷത്തൈ നടീൽ യജ്ഞത്തിലൂടെ  #EkPedMaaKeNaam ഉദ്യമത്തെ  ഞങ്ങൾ ശക്തിപ്പെടുത്തി. ഡൽഹിയിലെ ഭഗവാൻ മഹാവീർ വനസ്ഥലി പാർക്കിൽ ഞാൻ ഒരു തൈ നട്ടു. ആരവല്ലി മലനിരകളിൽ - ആരവല്ലി ഗ്രീൻ വാൾ പദ്ധതിയിൽ - വനവൽക്കരണം നടത്താനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണിത്."

"ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പർവതനിരകളിൽ ഒന്നായ ആരവല്ലി, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു എന്നത് പരക്കെ അറിയപ്പെടുന്ന കാര്യമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പർവതനിരകളുമായി ബന്ധപ്പെട്ട് നിരവധി പാരിസ്ഥിതിക വെല്ലുവിളികൾ ഉയർന്നുവന്നിട്ടുണ്ട്, അവ ലഘൂകരിക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഈ മലനിരകളുമായി ബന്ധപ്പെട്ട പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതത് പ്രാദേശിക ഭരണകൂടങ്ങളുമായി ചേർന്ന് ജലവിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, പൊടിക്കാറ്റ് നിയന്ത്രിക്കുക, താർ മരുഭൂമിയുടെ കിഴക്കോട്ടുള്ള വ്യാപനം തടയുക തുടങ്ങിയ കാര്യങ്ങൾക്ക് ഞങ്ങൾ ഊന്നൽ നൽകും"

"ആരവല്ലി മലനിരകളിലും അതിനപ്പുറവും, പരമ്പരാഗത നടീൽ രീതികൾക്ക് പുറമെ, പ്രത്യേകിച്ച് സ്ഥലപരിമിതിയുള്ള നഗരങ്ങളിലും അർദ്ധ നഗരപ്രദേശങ്ങളിലും പുതിയ സാങ്കേതിക വിദ്യകൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കും. നടീൽ പ്രവർത്തനങ്ങൾ ജിയോ-ടാഗ് ചെയ്യുകയും മേരി ലൈഫ് (Meri LiFE) പോർട്ടലിൽ നിരീക്ഷിക്കുകയും ചെയ്യും. ഈ പ്രസ്ഥാനത്തിൽ പങ്കെടുക്കാനും നമ്മുടെ ഭൂമിയുടെ ഹരിതാഭ വർദ്ധിപ്പിക്കാനും രാജ്യത്തെ യുവജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Why ‘G RAM G’ Is Essential For A Viksit Bharat

Media Coverage

Why ‘G RAM G’ Is Essential For A Viksit Bharat
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi shares a Sanskrit Subhashitam urging citizens to to “Arise, Awake” for Higher Purpose
January 13, 2026

The Prime Minister Shri Narendra Modi today shared a Sanskrit Subhashitam urging citizens to embrace the spirit of awakening. Success is achieved when one perseveres along life’s challenging path with courage and clarity.

In a post on X, Shri Modi wrote:

“उत्तिष्ठत जाग्रत प्राप्य वरान्निबोधत।

क्षुरस्य धारा निशिता दुरत्यया दुर्गं पथस्तत्कवयो वदन्ति॥”