മഹാറാണാ പ്രതാപിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി ധീരതയുടെയും, ശൗര്യത്തിന്റെയും, അഭിമാനത്തിന്റെയും പ്രതീകമാണ് മഹാറാണാ പ്രതാപെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു. മഹാറാണാ പ്രതാപിന്റെ ജയന്തി ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, സ്വന്തം ജീവിതം മാതൃരാജ്യത്തിന്റെ സേവനത്തിനായി സമർപ്പിച്ച അദ്ദേഹത്തിന്റെ മാതൃക തലമുറകൾക്ക് പ്രചോദനമാണെന്നും പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ധീരതയുടെയും വീര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമായ മഹാറാണാ പ്രതാപിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ. രാജ്യത്തിന്റെ എല്ലാ തലമുറകൾക്കും പ്രചോദനമായി നിലകൊള്ളുന്ന അദ്ദേഹം മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി തന്റെ ജീവിതം പൂർണ്ണമായി സമർപ്പിച്ചു."
साहस, शौर्य और स्वाभिमान के प्रतीक महाराणा प्रताप को उनकी जन्म-जयंती पर आदरपूर्ण श्रद्धांजलि। उन्होंने अपना संपूर्ण जीवन मातृभूमि की रक्षा के लिए समर्पित कर दिया, जो देश की हर पीढ़ी के लिए प्रेरणास्रोत बना रहेगा।
— Narendra Modi (@narendramodi) May 9, 2023