കഴിഞ്ഞ വർഷം ഇതേ ദിവസം പഹൽഗാമിലുണ്ടായ ദാരുണമായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇരകളെ സ്മരിച്ച പ്രധാനമന്ത്രി, അവർ ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും ദുഃഖത്തിന്റെ ഈ വേളയിൽ അവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കാനുള്ള രാജ്യത്തിന്റെ ഉറച്ച പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

ഈ ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടാണെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ രാജ്യം ഒട്ടും തളരില്ലെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഒരു തരത്തിലുള്ള ഭീകരതയ്ക്കും രാജ്യം വഴങ്ങില്ലെന്നും ഭീകരരുടെ ക്രൂരമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:

"കഴിഞ്ഞ വർഷം ഇതേ ദിവസം പഹൽഗാമിലുണ്ടായ ദാരുണമായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളെ സ്മരിക്കുന്നു. അവർ ഒരിക്കലും വിസ്മരിക്കപ്പെടില്ല. പ്രിയപ്പെട്ടവരുടെ വിയോഗം കൊണ്ടുണ്ടായ നഷ്ടം പേറുന്ന ആ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകൾ.

ഒരു രാജ്യമെന്ന നിലയിൽ, ഈ ദുഃഖത്തിൽ നാം ഒത്തൊരുമയോടെ നിൽക്കുകയും ഭീകരതയെ ചെറുക്കുമെന്ന് ഉറച്ചു തീരുമാനിക്കുകയും ചെയ്യുന്നു. ഒരു തരത്തിലുള്ള ഭീകരതയ്ക്കും ഇന്ത്യ വഴങ്ങില്ല. ഭീകരരുടെ ക്രൂരമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ല."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Beyond Make in India: Building a globally competitive manufacturing ecosystem

Media Coverage

Beyond Make in India: Building a globally competitive manufacturing ecosystem
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister expresses grief over the mishap in Ferozepur, Punjab
June 06, 2026
PM announces ex-gratia from PMNRF

Prime Minister Shri Narendra Modi today expressed deep pain over a mishap in Ferozepur district, Punjab. The Prime Minister extended his condolences to those who have lost their loved ones and wished a speedy recovery to the injured.

Shri Modi announced that an ex-gratia of Rs. 2 lakh from the Prime Minister's National Relief Fund (PMNRF) would be given to the next of kin of each deceased. The Prime Minister added that the injured would be given Rs. 50,000.

The Prime Minister posted on X:

"Deeply pained to hear about a mishap in Ferozepur district, Punjab. My condolences to those who have lost their loved ones. Wishing a speedy recovery to the injured.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi"