മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു. സാമൂഹിക നീതിയുടെയും ശാക്തീകരണത്തിന്റെയും ശാശ്വത അടയാളമാണ് മഹാത്മാ അയ്യങ്കാളിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. വിദ്യാഭ്യാസത്തിനും സമത്വത്തിനുമുള്ള മഹാത്മാ അയ്യങ്കാളിയുടെ അചഞ്ചലമായ പ്രതിബദ്ധത ശ്രീ മോദി എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ ശ്രമങ്ങൾ, നീതിയും സമത്വവും നിറഞ്ഞ ഒരു സമൂഹത്തിനായി പ്രവർത്തിക്കാൻ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
എക്സിലെ വിവിധ പോസ്റ്റുകളിലായി അദ്ദേഹം കുറിച്ചു:
"മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ. സാമൂഹിക നീതിയുടെയും ശാക്തീകരണത്തിന്റെയും അടയാളമായി അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. അറിവിലും പഠനത്തിലും അദ്ദേഹത്തിന് അഗാധമായ അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ,നീതിയും സമത്വവും നിറഞ്ഞ ഒരു സമൂഹത്തിനായി പ്രവർത്തിക്കാനുള്ള പ്രചോദനമായി എന്നും നിലനിൽക്കും."
Tributes to Mahatma Ayyankali on his Jayanti. He is remembered as an icon of social justice and empowerment. He was also deeply passionate about knowledge and learning. His efforts will continue motivating generations to work towards a just and equitable society.
— Narendra Modi (@narendramodi) August 28, 2025
മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ. സാമൂഹിക നീതിയുടെയും ശാക്തീകരണത്തിന്റെയും അടയാളമായി അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. അറിവിലും പഠനത്തിലും അദ്ദേഹത്തിന് അഗാധമായ അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ,നീതിയും സമത്വവും നിറഞ്ഞ ഒരു സമൂഹത്തിനായി…
— Narendra Modi (@narendramodi) August 28, 2025


