പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന ഗുണഭോക്താക്കളുമായും ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ഉടമസ്ഥരുമായും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി.
കൊറോണ വൈറസ് ഭീഷണി ഇല്ലാതാക്കാന്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ എല്ലാ നടപടികളും കൈക്കൊണ്ടുവരുന്നതായി അദ്ദേഹം വ്യക്തമാക്കി. നൈപുണ്യമുള്ള ഡോക്ടര്‍മാരും ചികില്‍സാ സംവിധാനങ്ങളും ജനങ്ങള്‍ക്കിടയിലുള്ള ബോധവല്‍ക്കരണവും രാജ്യത്തുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ജാഗ്രതയുള്ള പൗരന്‍മാര്‍ക്ക് കൊറോണ വൈറസിനെ തടുക്കുന്നതില്‍ ഏറെ സംഭാവന അര്‍പ്പിക്കാന്‍ സാധിക്കുമെന്നും പറഞ്ഞു.

ഇടയ്ക്കിടെ കൈകള്‍ കഴുകണമെന്നതു പ്രധാനമാണ്. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മറ്റുള്ളവരിലേക്ക് അണുബാധ പകരുന്നത് ഒഴിവാക്കുന്നതിനായി മൂക്കും വായയും പൊത്തിപ്പിടിക്കണമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

‘കൊറോണ വൈറസ് ബാധയുണ്ടായിട്ടുള്ളവര്‍ കൃത്യമായ നിരീക്ഷണത്തിലാണ്. രോഗബാധയുണ്ടായ വ്യക്തിയുമായി അടുപ്പം പുലര്‍ത്തിയിരുന്നവര്‍ ഭയക്കേണ്ടതില്ല. തൊട്ടടുത്ത ആശുപത്രിയിലെത്തി പരിശോധന നടത്തുകയാണു വേണ്ടത്. കുടുംബത്തിലെ ബാക്കി അംഗങ്ങള്‍ക്കും രോഗബാധയ്ക്കു സാധ്യതുയണ്ടെന്നതിനാല്‍ അവര്‍ ആവശ്യമായ ടെസ്റ്റുകള്‍ നടത്തണം’, അദ്ദേഹം തുടര്‍ന്നു.

കൊറോണ വൈറസിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്നും ഡോക്ടര്‍മാരുടെ ഉപദേശം ഗൗരവത്തോടെ കാണുകയാണു വേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ലോകമാകെ നമസ്‌തേ ശീലമാക്കുകയാണ്. നാം അത് ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ കൈകള്‍ പരസ്പരം ചേര്‍ത്തു നമസ്‌തേ പറയുന്ന രീതി തിരികെ കൊണ്ടുവരേണ്ട സമയമാണ് ഇത്’, അദ്ദേഹം തുടര്‍ന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read PM's speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's first digital census begins; President, PM participate in exercise

Media Coverage

India's first digital census begins; President, PM participate in exercise
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam, prays to Lord Hanuman
April 02, 2026

The Prime Minister, Shri Narendra Modi stated that Lord Hanuman Ji is the unparalleled symbols of devotion, strength, and unwavering dedication. “May the grace of the mighty one infuse courage and positivity into all his devotees”, Shri Modi said.

The Prime Minister shared a Sanskrit verse-

“मनोजवं मारुततुल्यवेगं जितेन्द्रियं बुद्धिमतां वरिष्ठम्।

वातात्मजं वानरयूथमुख्यं श्रीरामदूतं शिरसा नमामि॥”

The Prime Minister wrote on X;

“भगवान हनुमान जी भक्ति, शक्ति और अटूट समर्पण के अद्वितीय प्रतीक हैं। महाबली की कृपा से उनके सभी भक्तों में साहस और सकारात्मकता का संचार हो।

मनोजवं मारुततुल्यवेगं जितेन्द्रियं बुद्धिमतां वरिष्ठम्।

वातात्मजं वानरयूथमुख्यं श्रीरामदूतं शिरसा नमामि॥”