പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓക്‌ലൻഡിൽ നടന്ന “കിയ ഓര മോദി” ചടങ്ങിൽ ന്യൂസിലൻഡിലെ ബൃഹത്തായ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്തു. സൗഹാർദപരമായ പ്രത്യേക ഇടപെടലായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ആവേശവും ഊർജവും നിറഞ്ഞതായിരുന്നു ചടങ്ങ്.

 

പ്രധാനമന്ത്രി ലക്സന്റെ സാന്നിധ്യത്തിനും ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉൾപ്പെടെയുള്ള ഉഭയകക്ഷിപങ്കാളിത്തത്തിനു നൽകുന്ന പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി അ‌ഭിസംബോധന ആരംഭിച്ചത്. ഇന്ത്യൻ സമൂഹം തനിക്കു നൽകിയ സവിശേഷ സ്വീകരണത്തിനു നന്ദി പറഞ്ഞ അദ്ദേഹം, നിശ്ചയദാർഢ്യം, കഠിനാധ്വാനം, സ്ഥിരോത്സാഹം എന്നിവയിലൂടെയാണ് ഇതു സാധ്യമായതെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.

 

ന്യൂസിലൻഡിലെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഗണ്യമായ സംഭാവനകൾ നൽകിയാണ്, കിവി ഇന്ത്യൻ സമൂഹം ചലനാത്മക ശക്തിയായി ഉയർന്നുവന്നെന്നു പ്രധാനമന്ത്രി പറഞ്ഞു. ന്യൂസിലൻഡിന്റെ ബഹുതല സാംസ്കാരിക ഘടനയെ സമ്പന്നമാക്കുന്നതോടൊപ്പം, സ്വന്തം സംസ്കാരവും ഉത്സവങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിൽ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു. സന്നദ്ധപ്രവർത്തനം, കാരുണ്യപ്രവർത്തനങ്ങൾ, സാമൂഹ്യക്ഷേമം എന്നിവയിൽ മാതൃകാപരമായ പങ്കുവഹിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ സേവനമനോഭാവത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

 

ഈ ഒത്തുചേരൽ ഇന്ത്യൻ സമൂഹത്തിന്റേതാണെങ്കിലും, ഇതു യഥാർഥത്തിൽ ഇന്ത്യ-ന്യൂസിലൻഡ് സൗഹൃദത്തിന്റെയും കായികബന്ധങ്ങളുടെയും സാമ്പത്തിക പങ്കാളിത്തത്തിന്റെയും ആഘോഷമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കായികരംഗത്തെ സഹകരണത്തിന്റെ 100-ാം വർഷമാണ് 2026 അടയാളപ്പെടുത്തുന്നത് എന്ന് ഓർമിപ്പിച്ച അദ്ദേഹം, ഇരുരാജ്യങ്ങളും കായികബന്ധം കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവിച്ചു. ഉൾക്കൊള്ളൽ സ്വഭാവമുള്ളതും സുസ്ഥിരവുമായ സമീപനത്തിനു പ്രാദേശിക മാവോറി സംസ്കാരത്തെ അഭിനന്ദിച്ച അദ്ദേഹം, പാരമ്പര്യത്തെ വികസനവുമായി സമന്വയിപ്പിക്കുന്ന വികസനപാതയാണ് ഇന്ത്യയും പിന്തുടരുന്നതെന്ന് വ്യക്തമാക്കി.

 

ഇരുരാജ്യങ്ങളുടെയും പ്രയോജനത്തിനായി തന്ത്രപരമായ പങ്കാളിത്തത്തിന്റെ പൂർണമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതിനൊപ്പം, ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും പാലമായി തുടർന്നും പ്രവർത്തിക്കാൻ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തോട് അഭ്യർഥിച്ചു. 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
UPI — an eventful journey

Media Coverage

UPI — an eventful journey
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 25
August 25, 2026

Nari Shakti to Capital Markets: PM Modi’s Reforms Are Rewiring India’s Growth Story