പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ദോഹയിലെ അമീറി കൊട്ടാരത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി.

 

അമീറി കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നൽകി. അതിനുശേഷം, ഇരുപക്ഷവും പ്രതിനിധിതല-നിയന്ത്രിത ചർച്ചകൾ നടത്തി. സാമ്പത്തികസഹകരണം, നിക്ഷേപം, ഊർജപങ്കാളിത്തം, ബഹിരാകാശസഹകരണം, നഗര അടിസ്ഥാനസൗകര്യങ്ങൾ, സാംസ്കാരികബന്ധം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ഇരുനേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി.

 

ഖത്തറിലെ എട്ടുലക്ഷത്തിലധികം വരുന്ന കരുത്തുറ്റ ഇന്ത്യൻ സമൂഹത്തെ പരിപാലിച്ചതിന് അ‌മീറിനോടു പ്രധാനമന്ത്രി നന്ദി പറയുകയും ഖത്തറുമായുള്ള ഉഭയകക്ഷിസഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു. കഴിയുന്നതും നേരത്തെ ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹം അമീറിനെ ക്ഷണിച്ചു.

പ്രധാനമന്ത്രിയോടും അ‌തേവികാരം പ്രകടിപ്പിച്ച അ‌മീർ, ഗൾഫ് മേഖലയിലെ മൂല്യവത്തായ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. ഖത്തറിന്റെ വികസനത്തിൽ ഊർജസ്വലരായ ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകളെക്കുറിച്ചും ഖത്തറിൽ നടന്ന വിവിധ രാജ്യാന്തര പരിപാടികളിലെ ആവേശകരമായ പങ്കാളിത്തത്തെക്കുറിച്ചും അമീർ പറഞ്ഞു.

 

യോഗത്തിനുശേഷം അമീറി കൊട്ടാരത്തിൽ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി മധ്യാഹ്നവിരുന്നുമൊരുക്കി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s pharma exports cross $28 bn till February, likely to end up with growth in rupee terms in FY26

Media Coverage

India’s pharma exports cross $28 bn till February, likely to end up with growth in rupee terms in FY26
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 5
April 05, 2026

From Aatmanirbhar to Viksit Bharat: PM Modi’s Leadership Powers India’s Multi-Sector Triumph