Published By : Admin |
September 16, 2022 | 20:42 IST
Share
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) 22-ാമത് യോഗത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി.
വിവിധ തലങ്ങളിലുള്ള ബന്ധങ്ങൾ ഉൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ സുസ്ഥിരമായ മുന്നേറ്റത്തെ നേതാക്കൾ അഭിനന്ദിച്ചു. ഈ മാസം ആദ്യം വ്‌ളാദിവോസ്റ്റോക്കിൽ നടന്ന കിഴക്കൻ സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിന് പ്രസിഡന്റ് പുടിൻ അഭിനന്ദനം അറിയിച്ചു.
ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന വിഷയങ്ങളും , മേഖലാ താൽപ്പര്യമുള്ള വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു. നിലവിലെ ഭൗമ-രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് ഉയർന്നുവരുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ആഗോള ഭക്ഷ്യസുരക്ഷ, ഊർജ സുരക്ഷ, രാസവളങ്ങളുടെ ലഭ്യത എന്നിവ സംബന്ധിച്ചും ചർച്ചകൾ നടന്നു.
ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ശത്രുത നേരത്തേ അവസാനിപ്പിക്കണമെന്നും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ആവശ്യകതയും പ്രധാനമന്ത്രി ആവർത്തിച്ചു.
നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ബന്ധം തുടരാൻ അവർ സമ്മതിച്ചു.
Had a wonderful meeting with President Putin. We got the opportunity to discuss furthering India-Russia cooperation in sectors such as trade, energy, defence and more. We also discussed other bilateral and global issues. pic.twitter.com/iHW5jkKOW0
പ്രധാനമന്ത്രി മോദിക്ക് ലഭിച്ച ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികൾ
December 18, 2025
Share
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഈ അംഗീകാരങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ്, ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രത്യക്ഷത ശക്തിപ്പെടുത്തി. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധത്തിലും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ഏഴ് വർഷമായി പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അവാർഡുകൾ ഏതെല്ലാമെന്ന് അറിയാം
രാജ്യങ്ങൾ സമ്മാനിച്ച അവാർഡുകൾ:
1. 2016 ഏപ്രിലിൽ, തന്റെ സൗദി അറേബ്യ സന്ദർശന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി - കിംഗ് അബ്ദുൽ അസീസ് സാഷ് നൽകി. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് പ്രധാനമന്ത്രിക്ക് ഈ ബഹുമതി സമ്മാനിച്ചത്.
2. അതേ വർഷം തന്നെ, പ്രധാനമന്ത്രി മോദിക്ക് അഫ്ഗാനിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ സ്റ്റേറ്റ് ഓർഡർ ഓഫ് ഘാസി അമീർ അമാനുള്ള ഖാൻ ലഭിച്ചു.
3. 2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീനിൽ ചരിത്ര സന്ദർശനം നടത്തിയപ്പോൾ ഗ്രാൻഡ് കോളർ ഓഫ് സ്റ്റേറ്റ് ഓഫ് പലസ്തീൻ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. വിദേശ പ്രമുഖർക്ക് പലസ്തീൻ നൽകുന്നപരമോന്നത ബഹുമതിയാണിത്.
4. 2019 ൽ, പ്രധാനമന്ത്രിക്ക് ഓർഡർ ഓഫ് സായിദ് അവാർഡ് ലഭിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പരമോന്നത സിവിലിയൻ ബഹുമതിയാണിത്.
5. റഷ്യ അവരുടെ പരമോന്നത സിവിലിയൻ ബഹുമതി - 2019 ൽ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ അവാർഡ് പ്രധാനമന്ത്രി മോദിക്ക് നൽകി.
6. ഓർഡർ ഓഫ് ദി ഡിസ്റ്റിംഗ്വിഷ്ഡ് റൂൾ ഓഫ് നിഷാൻ ഇസ്സുദ്ദീൻ- വിദേശ പ്രമുഖർക്ക് നൽകുന്ന മാലിദ്വീപിന്റെ പരമോന്നത ബഹുമതി 2019ൽ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു.
7. പ്രധാനമന്ത്രി മോദിക്ക് 2019-ൽ പ്രശസ്‌തമായ കിംഗ് ഹമദ് ഓർഡർ ഓഫ് റിനൈസൻസ് ലഭിച്ചു. ബഹ്‌റൈൻ ആണ് ഈ ബഹുമതി നൽകി.
8. 2020 ൽ യു.എസ് ഗവൺമെന്റിന്റെ ലെജിയൻ ഓഫ് മെറിറ്റ്, മികച്ച സേവനങ്ങളുടെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ നൽകുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സായുധ സേനയുടെ അവാർഡ് പ്രധാനമന്ത്രി മോദിക്ക് നൽകി.
9. ഭൂട്ടാൻ 2021 ഡിസംബറിൽ പ്രധാനമന്ത്രി മോദിയെ പരമോന്നത സിവിലിയൻ അലങ്കാരമായ ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ നൽകി ആദരിച്ചു
പരമോന്നത സിവിലിയൻ ബഹുമതികൾ കൂടാതെ, ലോകമെമ്പാടുമുള്ള പ്രമുഖ സംഘടനകൾ പ്രധാനമന്ത്രി മോദിക്ക് നിരവധി അവാർഡുകളും നൽകിയിട്ടുണ്ട്.
1. സിയോൾ സമാധാന സമ്മാനം: മനുഷ്യരാശിയുടെ ഐക്യത്തിനും രാജ്യങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തിനും ലോകസമാധാനത്തിനും നൽകിയ സംഭാവനകളിലൂടെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് സിയോൾ പീസ് പ്രൈസ് കൾച്ചറൽ ഫൗണ്ടേഷൻ നൽകുന്ന സമ്മാനം ആണിത്. 2018ൽ പ്രധാനമന്ത്രി മോദിക്ക് അഭിമാനകരമായ ഈ അവാർഡ് ലഭിച്ചു.
2. യുണൈറ്റഡ് നേഷൻസ് ചാമ്പ്യൻസ് ഓഫ് ദ എർത്ത് അവാർഡ്: ഇത് ഐക്യാരാഷ്ട്ര സഭയുടെ ഉന്നത പരിസ്ഥിതി ബഹുമതിയാണ്. 2018 ൽ, ആഗോള വേദിയിലെ ധീരമായ പരിസ്ഥിതി നേതൃത്വത്തിന് പ്രധാനമന്ത്രി മോദിയെ ഐക്യാരാഷ്ട്രസഭ അംഗീകരിച്ചു.
3. ആദ്യമായി 2019-ൽ ഫിലിപ്പ് കോട്‌ലർ പ്രസിഡൻഷ്യൽ അവാർഡ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചു. എല്ലാ വർഷവും രാഷ്ട്രത്തലവൻമാർക്കാണ് ഈ അവാർഡ് സമ്മാനിക്കുക."ഭരണനേതൃത്വ മികവിന്" പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുത്തുവെന്നായിരുന്നു അവാർഡിന്റെ ഉദ്ധരണി.
4. 2019-ൽ, 'സ്വച്ഛ് ഭാരത് അഭിയാൻ'-നു വേണ്ടി പ്രധാനമന്ത്രി മോദിക്ക് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ 'ഗ്ലോബൽ ഗോൾകീപ്പർ' അവാർഡ് ലഭിച്ചു. സ്വച്ഛ് ഭാരത് കാമ്പെയ്‌നെ ഒരു "ജനകിയ പ്രസ്ഥാനം" ആക്കി മാറ്റുകയും അവരുടെ ദൈനംദിന ജീവിതത്തിൽ ശുചിത്വത്തിന് പ്രഥമ പരിഗണന നൽകുകയും ചെയ്ത ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി മോദി അവാർഡ് സമർപ്പിച്ചു.
5. ആദ്യമായി 2019-ൽ ഫിലിപ്പ് കോട്‌ലർ പ്രസിഡൻഷ്യൽ അവാർഡ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചു. എല്ലാ വർഷവും രാഷ്ട്രത്തലവൻമാർക്കാണ് ഈ അവാർഡ് സമ്മാനിക്കുക."ഭരണനേതൃത്വ മികവിന്" പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുത്തുവെന്നായിരുന്നു അവാർഡിന്റെ ഉദ്ധരണി.