2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിനെ കണ്ടു. വാണിജ്യം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രീൻ ഹൈഡ്രജൻ, കപ്പൽ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
“പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങും ഞാനും കാനഡയിൽ വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ച നടത്തി. വാണിജ്യം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രീൻ ഹൈഡ്രജൻ, കപ്പൽ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും ആഗ്രഹിക്കുന്നു.”
President Mr. Lee Jae-myung and I had a very good meeting in Canada. India and the Republic of Korea seek to work together in sectors like commerce, investment, technology, green hydrogen, shipbuilding and more. @Jaemyung_Lee pic.twitter.com/rh4JiEIabE
— Narendra Modi (@narendramodi) June 17, 2025


