പ്രധാനമന്ത്രി   ശ്രീ. നരേന്ദ്ര മോദി  2023 ജൂലായ് 15-ന് അബുദാബിയിൽ വെച്ച് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി  ഒറ്റയ്ക്കും,  പ്രതിനിധി തലത്തിലും കൂടിക്കാഴ്ച നടത്തി.

വ്യാപാരം, നിക്ഷേപം, ഫിൻടെക്, ഊർജം, പുനരുപയോഗം, കാലാവസ്ഥാ പ്രവർത്തനം, ഉന്നത വിദ്യാഭ്യാസം, ജനങ്ങളുമായുള്ള ബന്ധം എന്നിവയുൾപ്പെടെ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ വിവിധ തലങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ചർച്ചകൾ ഇരു നേതാക്കളും നടത്തി. മേഖലാ , ആഗോള വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു.

താഴെ പറയുന്ന  മൂന്ന് സുപ്രധാന രേഖകളുടെ  കൈമാറ്റത്തിന്  ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു.

അതിർത്തി കടന്നുള്ള ഇടപാടുകൾക്കായി പ്രാദേശിക കറൻസികളുടെ (INR - AED) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി ആർബിഐയും യുഎഇ സെൻട്രൽ ബാങ്കും തമ്മിലുള്ള ധാരണാപത്രം.

പേയ്‌മെന്റ്, സന്ദേശമയയ്‌ക്കൽ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി സഹകരണത്തിനായി ആർബിഐയും യുഎഇ സെൻട്രൽ ബാങ്കും തമ്മിലുള്ള ധാരണാപത്രം


ഐഐടി ഡൽഹി - അബുദാബി, യുഎഇ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കായി ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം, അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്, ഐഐടി ഡൽഹി എന്നിവ തമ്മിലുള്ള ധാരണാപത്രം

യോഗത്തിന് ശേഷം സംയുക്ത പ്രസ്താവന ഇറക്കി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പ്രത്യേക സംയുക്ത പ്രസ്താവനയും പുറത്തിറക്കി. 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi pitches India as stable investment destination amid global turbulence

Media Coverage

PM Modi pitches India as stable investment destination amid global turbulence
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 12
January 12, 2026

India's Reforms Express Accelerates: Economy Booms, Diplomacy Soars, Heritage Shines Under PM Modi