ഇന്ത്യയുടെ സാമ്പത്തിക മേഖലയിലും സംരംഭക ആവാസവ്യവസ്ഥയിലും മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം കൊണ്ടുവന്ന പരിവർത്തനാത്മക സ്വാധീനം ആഘോഷിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതിൻ്റെ 11-ാം വാർഷികം അടയാളപ്പെടുത്തി . ഇന്ത്യയുടെ സംരംഭകർക്ക് മെയ്ക്ക് ഇൻ ഇന്ത്യ പ്രദാനം ചെയ്ത പ്രചോദനത്തെ പ്രശംസിച്ച ശ്രീ മോദി, ഇതിലൂടെ ആഗോളസ്വാധീനം തന്നെ സൃഷ്ടിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി .
'എക്സ്' ലെ മൈഗവ്ഇന്ത്യയുടെ പോസ്റ്റുകൾക്ക് മറുപടിയായി ശ്രീ മോദി കുറിച്ചു :
“11 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം, ഇന്ത്യയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടാനും നമ്മുടെ രാജ്യത്തിന്റെ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള ഒരു ദർശനത്തോടെയാണ് മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം ആരംഭിച്ചത്.
സാമ്പത്തിക മേഖലയിലെ രാജ്യത്തിന്റെ കരുത്തു വർദ്ധിപ്പിക്കുന്നതിനും ആത്മനിർഭരതയ്ക്ക് അടിത്തറ പാകുന്നതിനും #11YearsOfMakeInIndia എങ്ങനെയൊക്കെ സംഭാവന നൽകിയിട്ടുണ്ടെന്ന് കാണുന്നത് സന്തോഷകരമാണ്. വിവിധ മേഖലകളിൽ നവീകരണവും തൊഴിൽ സൃഷ്ടിയും ഇത് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.”
"മെയ്ക്ക് ഇൻ ഇന്ത്യ ഇന്ത്യയിലെ സംരംഭകർക്ക് ഒരു ഉത്തേജനം നൽകി, അങ്ങനെ ആഗോളതലത്തിൽ ഒരു സ്വാധീനം സൃഷ്ടിച്ചു.
#11YearsOfMakeInIndia"
11 years ago on this day, the Make in India initiative was launched with a vision to add momentum to India’s growth and tap into our nation’s entrepreneurial potential.
— Narendra Modi (@narendramodi) September 25, 2025
It is gladdening to see how #11YearsOfMakeInIndia has contributed to furthering economic strength and laying… https://t.co/YuUKR45MDi
Make in India has given an impetus to India's entrepreneurs, thus creating a global impact. #11YearsOfMakeInIndia https://t.co/3r4G1UajBd
— Narendra Modi (@narendramodi) September 25, 2025


