ഈ പദ്ധതികൾ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് പിന്തുണയേകുകയും ചെയ്യും: പ്രധാനമന്ത്രി
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വികസനത്തിന് ആക്കം കൂട്ടുന്നു; അവ ഗ്രാമങ്ങളെ വിപണികളുമായും, കർഷകരെ പുതിയ അവസരങ്ങളുമായും, യുവാക്കളെ തൊഴിലുമായും ബന്ധിപ്പിക്കുന്നു: പ്രധാനമന്ത്രി
ഗുജറാത്തിൽ സൗരോർജ്ജ പദ്ധതികൾ വികസിപ്പിക്കുന്ന രീതി കാണുമ്പോൾ, പുനരുപയോഗ ഊർജ്ജ മേഖലയിൽ ലോകത്തിലെ തന്നെ പ്രധാന കേന്ദ്രമായി ഗുജറാത്ത് മാറുന്ന ദിവസം വിദൂരമല്ല: പ്രധാനമന്ത്രി
ഇന്ന് ലോകം ഇന്ത്യയുടെ വികസനത്തെയും വളർച്ചയെയും കുറിച്ച് സംസാരിക്കുമ്പോൾ 'ഗുജറാത്ത് മോഡൽ' പ്രശംസിക്കപ്പെടുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പോലെ തന്നെ പ്രധാനമാണ് ജനക്ഷേമ പദ്ധതികളുമെന്ന് ഗുജറാത്ത് കാണിച്ചുതന്നു: പ്രധാനമന്ത്രി
പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ജനങ്ങളുടെ വിശ്വാസം നിലനിൽക്കുന്നിടത്തോളം കാലം, വികസനത്തിന്റെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇതേ വേഗതയിൽ കുതിച്ചു കൊണ്ടിരിക്കും: പ്രധാനമന്ത്രി
ലോകത്തിലെ പല രാജ്യങ്ങളും യുദ്ധവും അശാന്തിയും അസ്ഥിരതയും നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഇന്ത്യ സ്ഥിരത നിലനിർത്തുക മാത്രമല്ല, ഓരോ ദിവസവും വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് കുതിക്കുകയുമാണ്: പ്രധാനമന്ത്രി

ബനസ്‌കന്ത ജില്ലയിലെ വാവ്-തരാദിൽ നടന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വടക്കൻ ഗുജറാത്തിനായി ഏകദേശം 20,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം അവിടെ നിർവ്വഹിച്ചു. പവിത്രമായ നവരാത്രി ആഘോഷങ്ങൾ അവസാനിച്ചതും ഇന്ന് ഭഗവാൻ മഹാവീർ ജയന്തിയാണെന്നതും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മാ അംബാജിക്കും ഭഗവാൻ ശ്രീ ധരണിധർജിക്കും പ്രണാമം അർപ്പിച്ചു.

ആദ്യമായി ദീസ എയർബേസിൽ നേരിട്ട് ഇറങ്ങാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ച പ്രധാനമന്ത്രി, അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് വെറും 130 കിലോമീറ്റർ മാത്രം അകലെയുള്ള ഇതിന്റെ തന്ത്രപ്രധാനമായ പ്രാധാന്യത്തെ എടുത്തുപറഞ്ഞു. പദ്ധതിക്കായി കർഷകർ സ്വമനസ്സാലെ ഭൂമി വിട്ടുനൽകിയിട്ടും ദീസ വിമാനത്താവളത്തിന്റെ വിപുലീകരണം പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഞങ്ങളുടെ സർക്കാരാണ് ഈ പ്രവൃത്തിക്ക് മുൻഗണന നൽകി പൂർത്തിയാക്കിയത്," എന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ വിമാനത്താവളം വികസനത്തിലെ ഒരു നാഴികക്കല്ലും രാജ്യത്തിന്റെ മുഖ്യമായ തന്ത്രപ്രധാന ആസ്തിയുമാണെന്നും കൂട്ടിച്ചേർത്തു.

 

വാവ്-തരാദ്, ബനസ്‌കന്ത മേഖലയുമായുള്ള തന്റെ വ്യക്തിപരമായ ആത്മബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി, സംഘടനയുടെ പ്രവർത്തകനായിരുന്ന കാലത്ത് ഈ പ്രദേശത്തെ ഗ്രാമങ്ങളിൽ ദീർഘകാലം ചിലവഴിച്ചിരുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇവിടുത്തെ അമ്മമാരും സഹോദരിമാരും സ്നേഹത്തോടെ തയ്യാറാക്കി നൽകിയിരുന്ന ബജ്ര റൊട്ടിയും നെയ്യും ശർക്കരയും ഷീരയും അദ്ദേഹം സ്നേഹപൂർവ്വം ഓർത്തെടുത്തു.

ഈ മേഖലയുടെ വികസനവുമായുള്ള തന്റെ 25 വർഷത്തെ ബന്ധത്തെക്കുറിച്ച് പരാമർശിക്കവെ, മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് തുടക്കം കുറിക്കാൻ ഭാഗ്യം ലഭിച്ച വികസന പരമ്പരകൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും, 2014 മുതൽ നിലവിലെ സർക്കാർ ഇതിന് കൂടുതൽ കരുത്ത് പകർന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് തുടക്കം കുറിച്ച പദ്ധതികൾ ഊർജ്ജം, റോഡ്, റെയിൽവേ, പാർപ്പിടം എന്നീ മേഖലകളിൽ വ്യാപിച്ചു കിടക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, "20,000 കോടി രൂപയുടെ ഈ പദ്ധതികൾ ഈ പ്രദേശത്തിന്റെയാകെ മുഖച്ഛായ  മാറ്റുകയും ഇവിടുത്തെ ജീവിതത്തിന് പുതിയ വേഗത നൽകുകയും ചെയ്യും" എന്ന് ഉറപ്പിച്ചു പറഞ്ഞു.

റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ഇദർ മുതൽ വടാലി ബൈപാസ് വരെയുള്ള നാലുവരിപ്പാതയെക്കുറിച്ചും ധോളവീര മുതൽ സാന്തൽപൂർ വരെയുള്ള ഹൈവേ നവീകരണത്തെക്കുറിച്ചും അഹമ്മദാബാദ്-ധോലേര എക്സ്പ്രസ് വേ കോറിഡോർ പൂർണ്ണമായി രാജ്യത്തിന് സമർപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഇത്തരത്തിലുള്ള കണക്റ്റിവിറ്റി വ്യവസായങ്ങളെയും നിക്ഷേപങ്ങളെയും അവസരങ്ങളെയും കൊണ്ടുവരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. റെയിൽ കണക്റ്റിവിറ്റിയെക്കുറിച്ച് സംസാരിക്കവെ, വടക്കൻ ഗുജറാത്തിലെ ഗോത്രവർഗ മേഖലകളെ ദേശീയ ബ്രോഡ് ഗേജ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഹിമ്മത്‌നഗർ മുതൽ ഖേദ്‌ബ്രഹ്മ വരെയുള്ള ഗേജ് മാറ്റത്തെക്കുറിച്ചും ഖേദ്‌ബ്രഹ്മ, ഹിമ്മത്‌നഗർ, അസർവ എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ സർവീസിന്റെ ഉദ്ഘാടനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. "ഗ്രാമങ്ങൾ വിപണികളുമായും, കർഷകർ അവസരങ്ങളുമായും, യുവാക്കൾ തൊഴിലുമായും ബന്ധിക്കപ്പെടുമ്പോഴാണ് യഥാർത്ഥ വികസനം ഉണ്ടാകുന്നത്," ശ്രീ മോദി അഭിപ്രായപ്പെട്ടു.

 

വ്യവസായ വളർച്ചയ്ക്കും പുതിയ നിക്ഷേപങ്ങൾക്കും ഊർജം വഹിക്കുന്ന നിർണ്ണായക പങ്ക് അടിവരയിട്ടുകൊണ്ട്, 4.5 ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഖവ്ദ പുനരുപയോഗ ഊർജ പാർക്കുമായി ബന്ധപ്പെട്ട ട്രാൻസ്മിഷൻ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2010-ൽ ചരങ്കയിൽ രാജ്യത്തെ ആദ്യത്തെ സോളാർ പാർക്ക് താൻ ഉദ്ഘാടനം ചെയ്ത കാര്യം അനുസ്മരിച്ച അദ്ദേഹം, ആ ആദ്യകാല സംരംഭമാണ് പുനരുപയോഗ ഊർജ മേഖലയിലെ ഗുജറാത്തിന്റെ ഇന്നത്തെ നേതൃത്വത്തിന് അടിത്തറയിട്ടതെന്ന് ചൂണ്ടിക്കാട്ടി. "പുനരുപയോഗ ഊർജ മേഖലയിൽ ലോകത്തിലെ തന്നെ പ്രധാന കേന്ദ്രമായി ഗുജറാത്ത് മാറുന്ന ദിവസം വിദൂരമല്ല," പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് ലോകം ചർച്ച ചെയ്യുമ്പോൾ 'ഗുജറാത്ത് മോഡൽ' വ്യാപകമായി പ്രശംസിക്കപ്പെടാറുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. അടിസ്ഥാന സൗകര്യ വികസനവും പൊതുജനക്ഷേമവും കൈകോർത്തു പോകണമെന്ന് ഇത് തെളിയിക്കുന്നു. ഇന്നത്തെ ചടങ്ങിൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഏകദേശം 40,000 കുടുംബങ്ങൾക്ക് ഉറപ്പുള്ള വീടുകൾ ലഭിച്ച കാര്യം പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "ഒരു ഉറപ്പുള്ള വീട് ഒരു കുടുംബത്തിന്റെ ജീവിതത്തിൽ വരുത്തുന്ന മാറ്റം ഗുണഭോക്താക്കളുടെ മുഖത്ത് ദൃശ്യമാണ്. റോഡുകളും ഹൈവേകളും നിർമ്മിക്കപ്പെടണം, എന്നാൽ അതോടൊപ്പം സാധാരണക്കാരന്റെ ജീവിതനിലവാരവും മെച്ചപ്പെടണം."

 

വരൾച്ചയും കടുത്ത ജലക്ഷാമവും കാരണം വടക്കൻ ഗുജറാത്ത് ഒരുകാലത്ത് അനുഭവിച്ചിരുന്ന പതിറ്റാണ്ടുകൾ നീണ്ട ദുരിതങ്ങളെ അനുസ്മരിച്ച പ്രധാനമന്ത്രി, സ്ത്രീകൾക്ക് വെള്ളം ശേഖരിക്കാൻ കിലോമീറ്ററുകളോളം നടക്കേണ്ടി വന്നതും കർഷകർക്ക് അവരുടെ അധ്വാനത്തിന് അർഹമായ മൂല്യം ലഭിക്കാത്തതുമായ കാലത്തെക്കുറിച്ച് സംസാരിച്ചു. സ്വന്തം വിധി മാറ്റിയെഴുതാനുള്ള ഗുജറാത്തിലെ ജനങ്ങളുടെ നിശ്ചയദാർഢ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. സുജലം സുഫലം പദ്ധതിയും നർമ്മദയിലെ വെള്ളം എത്തിച്ചതും വിപ്ലവകരമായ ഇടപെടലുകളാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. "ഇന്ന്, ഇവിടുത്തെ കർഷകൻ ഒരു വിളയെ മാത്രം ആശ്രയിച്ചല്ല കഴിയുന്നത്. ബനസ്‌കന്ത ഒരു പ്രമുഖ ഉരുളക്കിഴങ്ങ് ഉൽപ്പാദന കേന്ദ്രമായി ഉയർന്നുവന്നത് ഇതിന് ഉദാഹരണമാണ്," ശ്രീ മോദി വ്യക്തമാക്കി.

ഗുജറാത്തിന്റെ തടസ്സമില്ലാത്ത 25 വർഷത്തെ വികസന യാത്രയെ പ്രശംസിച്ച  പ്രധാനമന്ത്രി, സംസ്ഥാനം എങ്ങനെയാണ് നിരന്തരമായി സ്വന്തം റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. 2005-ൽ 650 കോടി രൂപ ബജറ്റിൽ താൻ തുടക്കം കുറിച്ച 'നഗര വികസന വർഷം' ഇന്ന് 33,000 കോടി രൂപയിലധികമായി വളർന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. 9 പുതിയ മുൻസിപ്പൽ കോർപ്പറേഷനുകൾക്കായി 2,300 കോടി രൂപയുടെ മുന്നൂറോളം നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയതും, 72 നഗരസഭകളുടെ നവീകരണവും, 4 ലക്ഷം കോടി രൂപ കടന്ന സംസ്ഥാന ബജറ്റും ചൂണ്ടിക്കാട്ടി, വികസനം എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും എത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. "പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ നിങ്ങളുടെ വിശ്വാസം നിലനിൽക്കുന്നിടത്തോളം കാലം, വികസനത്തിന്റെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇതേ വേഗതയിൽ കുതിച്ചു കൊണ്ടിരിക്കും," ശ്രീ മോദി പറഞ്ഞു.

 

ആഗോള സാഹചര്യത്തെക്കുറിച്ച് സംസാരിക്കവെ, ലോകത്തെ പല രാജ്യങ്ങളും യുദ്ധവും അസ്ഥിരതയും നേരിടുകയാണെന്നും വൻശക്തി രാജ്യങ്ങളിൽ പോലും ഇന്ധനവിലയിൽ 10 മുതൽ 25 ശതമാനം വരെ വർദ്ധനവുണ്ടായെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. എന്നാൽ ഇന്ത്യ അതിൻ്റെ  വിജയകരമായ വിദേശനയത്തിലൂടെയും ജനങ്ങളുടെ ഒത്തൊരുമയിലൂടെയും സാഹചര്യം നിയന്ത്രണവിധേയമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയുടെ സമയത്ത് രാജ്യം ഒരേ മനസ്സോടെ പ്രതികരിച്ച കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും പൗരന്മാർ ഒത്തൊരുമിച്ച് നിൽക്കണമെന്ന് അഭ്യർത്ഥിച്ചു. "ലോകം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ സ്ഥിരത നിലനിർത്തുക മാത്രമല്ല, ഓരോ ദിവസവും വികസനത്തിന്റെ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്; ഇന്നത്തെ ഈ പദ്ധതികൾ ആ നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ്," പ്രധാനമന്ത്രി പറഞ്ഞു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
First multilingual Indian speech recognition model trained on 65 languages and dialects released

Media Coverage

First multilingual Indian speech recognition model trained on 65 languages and dialects released
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
President’s address on the eve of 80th Independence Day reflects the nation’s strength and inspires renewed determination for a Viksit Bharat: PM
August 14, 2026

Prime Minister Shri Narendra Modi today lauded the address delivered by President of India, Smt. Droupadi Murmu, on the eve of 80th Independence Day noting that it was motivating and thoughtful.

The Prime Minister observed that her thoughts reflect the strength of our nation and the aspirations of every Indian. He stated that her message inspires us all to work with renewed determination for a Viksit Bharat.

In a post on X, the Prime Minister shared:

"A motivating and thoughtful address by Rashtrapati Ji on the eve of Independence Day.

Her thoughts reflect the strength of our nation and the aspirations of every Indian.

Her message inspires us all to work with renewed determination for a Viksit Bharat.

@rashtrapatibhvn"