പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
കര്‍ഷകനും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഗുണഭോക്താവുമായ ഹരിയാനയിലെ റോഹ്തക്കിലെ ശ്രീ സന്ദീപ്, 11 പേരടങ്ങുന്ന കൂട്ടുകുടുംബത്തിലാണ് താമസിക്കുന്നത്.
തങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം ലഭിക്കുന്നതിനെപ്പറ്റി ആളുകള്‍ക്ക് അറിയാത്ത സംഭവങ്ങള്‍, ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി വിവരിച്ചു. അത്തരക്കാര്‍ക്ക് ലഭിക്കുന്ന സഹായങ്ങളെക്കുറിച്ച് അവരില്‍ ബോധവല്‍ക്കരണം നടത്തുന്നതും, സമ്മാന്‍ നിധി വഴി ലഭിക്കുന്ന പണം കൊണ്ട് വളവും വിത്തും വാങ്ങുന്നത് കൃഷിക്ക് സഹായകരമായെന്നും ശ്രീ സന്ദീപ് പ്രധാനമന്ത്രിയെ അറിയിച്ചു.
സുഗമമായ റേഷന്‍ വിതരണത്തെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു. ഹരിയാന മുഖ്യമന്ത്രി ഇത് കര്‍ശനമായി നടപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'മോദിയുടെ ഗ്യാരൻ്റി' വാഹനത്തെ ഗ്രാമം ആവേശത്തോടെ വരവേറ്റു.
വേദിയിലെ വന്‍തോതിലുള്ള സ്ത്രീ സാന്നിധ്യം ശ്രീ മോദി ശ്രദ്ധിക്കുകയും പ്രാണ്‍ പ്രതിഷ്ഠയ്ക്കായി അവരുടെ അനുഗ്രഹം തേടുകയും ചെയ്തു.


