ചെനാബ് റെയിൽ പാലം നിർമ്മാണത്തിൽ പങ്കെടുത്ത ചില ആളുകളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംവദിച്ചു. രാജ്യത്തിനായി ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയെ ശ്രീ മോദി പ്രശംസിച്ചു.
പ്രധാനമന്ത്രി അദ്ദേഹത്തിന്റെ എക്സ് പോസ്റ്റിൽ ഇപ്രകാരം കുറിച്ചു.
"ചെനാബ് റെയിൽ പാലത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ചിലരുമായി സംവദിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണിവർ, മുഴുവൻ ഇന്ത്യക്കാർക്കുമായി ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനുള്ള ദൃഢനിശ്ചയത്തിൽ അവർ അചഞ്ചലരാണ്. വളരെ വലിയ വെല്ലുവിളികൾ നിറഞ്ഞ സമയങ്ങളിൽ പോലും ജോലി ചെയ്തതുൾപ്പെടെയുള്ള അനുഭവങ്ങൾ അവർ പങ്കുവെച്ചു. തങ്ങൾ ചെയ്ത ജോലിയിൽ അവരുടെ കുടുംബങ്ങൾ വളരെയധികം അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു!"
Interacted with some of the people involved in building the Chenab Rail Bridge. They belong to different parts of India and are unwavering in their resolve to build modern infrastructure for their fellow Indians. They shared their experiences, including working in some very… pic.twitter.com/zU9nCkbhio
— Narendra Modi (@narendramodi) June 6, 2025


