ഇന്ന് മുതൽ, ഇന്ത്യയുടെ വ്യോമയാന മേഖല പുതിയൊരു ചുവടുവെപ്പിന് ഒരുങ്ങുന്നു, സഫ്രാന്റെ പുതിയ കേന്ദ്രം ഇന്ത്യയെ ഒരു ആഗോള MRO ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും: പ്രധാനമന്ത്രി
സമീപ വർഷങ്ങളിൽ, ഇന്ത്യയുടെ വ്യോമയാന മേഖല അഭൂതപൂർവമായ വേഗതയിൽ മുന്നേറി. ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ആഭ്യന്തര വ്യോമയാന വിപണികളിൽ ഒന്നാണ് ഇന്ത്യ: പ്രധാനമന്ത്രി
നമ്മൾ വലിയ സ്വപ്നങ്ങൾ കാണുന്നു, വലിയ കാര്യങ്ങൾ ചെയ്യുന്നു, മികച്ചത് നൽകുന്നു: പ്രധാനമന്ത്രി
ഇന്ത്യയിൽ നിക്ഷേപം നടത്തുന്നവരെ നിക്ഷേപകരായി മാത്രമല്ല, വികസിത രാഷ്ട്രത്തിലേക്കുള്ള നമ്മുടെ യാത്രയിൽ പങ്കാളികളായും സഹ-സ്രഷ്ടാക്കളായും നാം കാണുന്നു: പ്രധാനമന്ത്രി

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ GMR എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് - SEZ-ൽ സ്ഥിതി ചെയ്യുന്ന സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. "ഇന്ത്യയുടെ വ്യോമയാന മേഖല ഇന്ന് മുതൽ പുതിയൊരു പാതയിലേക്ക് നീങ്ങുകയാണ്. സഫ്രാന്റെ പുതിയ കേന്ദ്രം ഇന്ത്യയെ ഒരു ആഗോള മെയിൻ്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും" എന്ന് ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ MRO കേന്ദ്രം യുവാക്കൾക്ക് ഹൈടെക് എയ്‌റോസ്‌പേസ് മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. നവംബർ 24 ന് സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും താൻ കണ്ടിരുന്നുവെന്നും അവരുമായുള്ള മുമ്പത്തെ എല്ലാ ചർച്ചകളിലും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസവും പ്രതീക്ഷയും താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പുതിയ കേന്ദ്രത്തിന് ടീം സഫ്രാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ ആശംസകൾ നേർന്നു.

സമീപ വർഷങ്ങളിൽ ഇന്ത്യയുടെ വ്യോമയാന മേഖല അഭൂതപൂർവമായ വേഗതയിൽ മുന്നേറിയിട്ടുണ്ടെന്ന് എടുത്തുകാണിച്ച ശ്രീ മോദി, ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ആഭ്യന്തര വ്യോമയാന വിപണികളിൽ ഒന്നാണ് ഇന്ത്യയെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി ഇപ്പോൾ ആഗോളതലത്തിൽ മൂന്നാമത്തെ വലിയ വിപണിയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ പുതിയ ഉയരങ്ങളിലെത്തുകയാണെന്നും തൽഫലമായി രാജ്യത്ത് വിമാന യാത്രയ്ക്കുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഈ ആവശ്യം നിറവേറ്റുന്നതിനായി വിമാനക്കമ്പനികൾ തങ്ങളുടെ സജീവ വിമാനങ്ങളുടെ എണ്ണം നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ എയർലൈൻ കമ്പനികൾ 1,500-ലധികം പുതിയ വിമാനങ്ങൾക്ക് ഓർഡറുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വികാസത്തോടെ, എംആർഒ കേന്ദ്രങ്ങളുടെ ആവശ്യകതയും വർദ്ധിച്ചിട്ടുണ്ടെന്ന് അടിവരയിട്ട ശ്രീ മോദി, ഇന്ത്യയുടെ എംആർഒ ജോലികളിൽ ഏകദേശം 85 ശതമാനവും രാജ്യത്തിന് പുറത്താണ് നടക്കുന്നതെന്നും ഇത് ഉയർന്ന ചെലവുകൾക്കും കൂടുതൽ സമയദൈർഘ്യത്തിനും വിമാനങ്ങളുടെ പ്രവർത്തനം നീണ്ട കാലയളവിലേക്ക് നിർത്തിവെച്ചിരിക്കുന്നതിനും കാരണമായെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യ പോലുള്ള വിശാലമായ വ്യോമയാന വിപണിക്ക് അത്തരമൊരു സാഹചര്യം അനുയോജ്യമല്ലെന്ന് അദ്ദേഹം അടിവരയിട്ടു. അതിനാൽ, ഇന്ന് ഇന്ത്യാ ഗവൺമെന്റ് രാജ്യത്തെ ലോകത്തിലെ പ്രധാന എംആർഒ കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. രാജ്യത്ത് ആദ്യമായി ഒരു ആഗോള OEM ഡീപ് ലെവൽ സർവീസിംഗ് സൗകര്യങ്ങൾ സ്ഥാപിക്കുന്നുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

 

സഫ്രാന്റെ ആഗോള പരിശീലനം, വിജ്ഞാന കൈമാറ്റം, ഇന്ത്യൻ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം എന്നിവ വരും വർഷങ്ങളിൽ മുഴുവൻ എംആർഒ ആവാസവ്യവസ്ഥയ്ക്കും പുതിയ ചലനാത്മകതയും ദിശാബോധവും നൽകുന്ന ഒരു തൊഴിൽ ശക്തി സൃഷ്ടിക്കാൻ സഹായിക്കുമെന്ന് എടുത്തുകാണിച്ച പ്രധാനമന്ത്രി, ഈ സൗകര്യം ദക്ഷിണേന്ത്യയിലെ യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അടിവരയിട്ടു. ഇന്ത്യ വ്യോമയാന മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) എന്നതിൽ മാത്രം ഒതുങ്ങിനിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഷിപ്പിംഗുമായി ബന്ധപ്പെട്ട ഒരു എംആർഒ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിന് വലിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ മേഖലകളിലും ഇന്ത്യ "ഡിസൈൻ ഇൻ ഇന്ത്യ" വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ വിമാന എഞ്ചിനുകളുടെയും ഘടകങ്ങളുടെയും രൂപകൽപ്പന തുടങ്ങാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് അദ്ദേഹം സഫ്രാൻ സംഘത്തോട് അഭ്യർത്ഥിച്ചു. ഇന്ത്യയുടെ വിശാലമായ എംഎസ്എംഇ ശൃംഖലയും അതിന്റെ യുവ പ്രതിഭാ കൂട്ടായ്മയും ഈ ശ്രമത്തിൽ ഗണ്യമായ പിന്തുണ നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സഫ്രാൻ എയ്‌റോസ്‌പേസ് പ്രൊപ്പൽഷൻ സിസ്റ്റങ്ങളിൽ വ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി, പ്രൊപ്പൽഷൻ ഡിസൈൻ, നിർമ്മാണം എന്നിവയ്ക്കുള്ള ഇന്ത്യയുടെ കഴിവുകളും അവസരങ്ങളും കമ്പനി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. 

ഇന്നത്തെ ഇന്ത്യ വലിയ സ്വപ്നങ്ങൾ കാണുക മാത്രമല്ല, ധീരമായ തീരുമാനങ്ങൾ എടുക്കുകയും അതിലും വലിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "നമ്മൾ വലിയ സ്വപ്നങ്ങൾ കാണുന്നു, വലിയ കാര്യങ്ങൾ ചെയ്യുന്നു, മികച്ചത് നൽകുന്നു" എന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാൻ ഇന്ത്യ ശക്തമായ ഊന്നൽ നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 

ആഗോള നിക്ഷേപത്തെയും ആഗോള വ്യവസായങ്ങളെയും ആകർഷിക്കുന്നതിനായി, സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ പരിഷ്കാരങ്ങളിൽ ചിലത് ഏറ്റെടുത്തിട്ടുണ്ടെന്ന് അടിവരയിട്ടു. ഒന്നാമതായി, സമ്പദ്‌വ്യവസ്ഥയുടെ വാതിലുകൾ തുറന്നിട്ടു; രണ്ടാമതായി, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തിപ്പെടുത്തി; മൂന്നാമതായി, സു​ഗമമായി ബിസിനസ്സ് ചെയ്യുന്നത് ശക്തിപ്പെടുത്തിയെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

 

ഇന്ന് മിക്ക മേഖലകളിലും 100 ശതമാനം വിദേശ നിക്ഷേപം (എഫ്ഡിഐ) ഓട്ടോമാറ്റിക് റൂട്ടുകളിലൂടെ സാധ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുമ്പ് സ്വകാര്യ മേഖലയ്ക്ക് ഇടമില്ലാതിരുന്ന പ്രതിരോധം പോലുള്ള മേഖലകളിൽ പോലും ഇപ്പോൾ 74 ശതമാനം എഫ്ഡിഐ ഓട്ടോമാറ്റിക് റൂട്ടുകളിലൂടെ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹിരാകാശ മേഖലയിലും ഒരു പ്രധാന സമീപനം സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. ഈ നടപടികൾ ലോകത്തിന് വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു - "ഇന്ത്യ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നു, ഇന്ത്യ നവീകരണത്തെ സ്വാഗതം ചെയ്യുന്നു." ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതികൾ ആഗോള നിർമ്മാതാക്കളെ മെയ്ക്ക് ഇൻ ഇന്ത്യയിലേക്ക് ആകർഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 11 വർഷത്തിനിടെ 40,000-ത്തിലധികം കമ്പനികളുടെ നിയമപരമായി പാലിക്കേണ്ട വ്യവസ്ഥകൾ കുറഞ്ഞുവെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ത്യ നൂറുകണക്കിന് ബിസിനസ് സംബന്ധിയായ വ്യവസ്ഥകൾ ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ ഏകജാലക സംവിധാനം നിരവധി അംഗീകാരങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. ജിഎസ്ടി പരിഷ്കാരങ്ങൾ, മുഖരഹിതമായ നികുതി വിലയിരുത്തൽ, പുതിയ തൊഴിൽ കോഡുകൾ, പാപ്പരത്തവും പാപ്പരാകലും കോ‍ഡ് എന്നിവയെല്ലാം ഭരണം മുമ്പത്തേക്കാളും ലളിതവും സുതാര്യവുമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ശ്രമങ്ങൾ കാരണം, ഇന്ത്യ ഇപ്പോൾ ഒരു വിശ്വസനീയ പങ്കാളിയായും ഒരു പ്രധാന വിപണിയായും വളർന്നുവരുന്ന ഒരു നിർമ്മാണ കേന്ദ്രമായും കാണപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇന്ന് അതിവേഗ വളർച്ച, സ്ഥിരതയുള്ള ​ഗവൺമെന്റ്, പരിഷ്കരണ കേന്ദ്രീകൃത മനോഭാവം, വിശാലമായ യുവ പ്രതിഭാ ശേഖരം, വലിയൊരു ആഭ്യന്തര വിപണി എന്നിവയാൽ സമ്പന്നമാണെന്ന് അടിവരയിട്ടുകൊണ്ട് ശ്രീ മോദി, ഏറ്റവും പ്രധാനമായി, ഇന്ത്യയിൽ നിക്ഷേപം നടത്തുന്നവരെ രാജ്യം നിക്ഷേപകരായി മാത്രമല്ല, വികസിത ഇന്ത്യയുടെ യാത്രയിലെ പങ്കാളികളായും സഹ-സ്രഷ്ടാക്കളായും കണക്കാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. "ഈ ദശകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് തീരുമാനമാണ് ഇന്ത്യയെന്ന് രാജ്യം തെളിയിക്കുന്നു" എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്. ഈ ആധുനിക എംആർഒ കേന്ദ്രം സ്ഥാപിച്ചതിന് അദ്ദേഹം എല്ലാവർക്കും വീണ്ടും അഭിനന്ദനങ്ങൾ അറിയിച്ചു.

തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡി, കേന്ദ്രമന്ത്രി ശ്രീ കെ റാം മോഹൻ നായിഡു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

എയർബസ് എ320 നിയോ, ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് ശക്തി പകരുന്ന LEAP (ലീഡിംഗ് എഡ്ജ് ഏവിയേഷൻ പ്രൊപ്പൽഷൻ) എഞ്ചിനുകൾക്കായുള്ള സഫ്രാന്റെ സമർപ്പിത മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) കേന്ദ്രമാണ് സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI). ലോകത്തിലെ ഏറ്റവും വലിയ എയർക്രാഫ്റ്റ് എഞ്ചിൻ എംആർഒ സൗകര്യങ്ങളിൽ ഒന്നായതു മാത്രമല്ല, ഇന്ത്യയിൽ ആദ്യമായി ഒരു ആഗോള എഞ്ചിൻ ഒഇഎം (യഥാർത്ഥ ഉപകരണ നിർമ്മാതാവ്) ഒരു എംആർഒ പ്രവർത്തനം ആരംഭിച്ചതും ഈ കേന്ദ്രത്തിലൂടെയാണ്.

 

SEZനുള്ളിൽ 45,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ജിഎംആർ എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കിന്റെ അത്യാധുനിക സൗകര്യം ഏകദേശം ₹1,300 കോടി പ്രാരംഭ നിക്ഷേപത്തോടെയാണ് വികസിപ്പിച്ചിട്ടുള്ളത്. പ്രതിവർഷം 300 LEAP എഞ്ചിനുകൾ വരെ സർവീസ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന SAESI കേന്ദ്രം, 2035 ആകുമ്പോഴേക്കും പൂർണ്ണ പ്രവർത്തന ശേഷി കൈവരിക്കുമ്പോൾ 1,000-ത്തിലധികം ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യൻ സാങ്കേതിക വിദഗ്ധരെയും എഞ്ചിനീയർമാരെയും നിയമിക്കും. ലോകോത്തര എഞ്ചിൻ അറ്റകുറ്റപ്പണികളും നന്നാക്കൽ സേവനങ്ങളും നൽകുന്നതിന് വിപുലമായ പ്രോസസ്സ് ഉപകരണങ്ങൾ ഈ കേന്ദ്രത്തിൽ ഉണ്ടായിരിക്കും.

വ്യോമയാന മേഖലയിൽ ആത്മനിർഭരത എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായിരിക്കും എംആർഒ കേന്ദ്രം. എംആർഒയിൽ തദ്ദേശീയ കഴിവുകൾ വികസിപ്പിക്കുന്നത് പുറത്തേക്കുള്ള വിദേശനാണ്യ പ്രവാഹം കുറയ്ക്കുകയും ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിതരണ-ശൃംഖല പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ഇന്ത്യയെ ഒരു ആഗോള വ്യോമയാന കേന്ദ്രമായി സ്ഥാനപ്പെടുത്തുകയും ചെയ്യും. എംആർഒ മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ പിന്തുണയ്ക്കുന്നതിനായി ശക്തമായ ഒരു എംആർഒ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് സജീവമായി പ്രവർത്തിക്കുന്നു. 2024 ലെ ജിഎസ്ടി പരിഷ്കാരങ്ങൾ, 2021-ലെ എംആർഒ മാർഗ്ഗനിർദ്ദേശങ്ങൾ, 2016-ലെ ദേശീയ സിവിൽ ഏവിയേഷൻ നയം എന്നിവയുൾപ്പെടെ ​ഗവൺമെന്റിന്റെ പ്രധാന നയ സംരംഭങ്ങൾ നികുതി ഘടനകൾ യുക്തിസഹമാക്കിയും റോയൽറ്റി ഭാരം കുറച്ചും എംആർഒ ദാതാക്കളുടെ പ്രവർത്തനങ്ങൾ ലളിതമാക്കി.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Housing for all' by 2029: Centre approves Rs 10,021 crore fund for PMAY-G in 12 states

Media Coverage

'Housing for all' by 2029: Centre approves Rs 10,021 crore fund for PMAY-G in 12 states
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares a Sanskrit Subhashitam honoring Sage Patanjali and the virtues of Yoga
June 04, 2026

Prime Minister Shri Narendra Modi today shared a Sanskrit Subhashitam paying homage to Sage Patanjali and highlighting the profound benefits of Yoga. Shri Modi observed that the regular practice of Yoga keeps the body healthy and the mind calm, noting that making it a part of one's daily routine makes life balanced and energetic.

The Prime Minister posted on X:

"योग का नियमित अभ्यास तन को स्वस्थ और मन को शांत रखता है। इसे अपनी दिनचर्या का हिस्सा बनाने से जीवन संतुलित और ऊर्जावान बनता है।

योगेन चित्तस्य पदेन वाचां
मलं शरीरस्य च वैद्यकेन।

योऽपाकरोत् तं परवरं मुनीनां
पतञ्जलिं प्राञ्जलिरानतोऽस्मि॥"

I bow down with folded palms to Sage Patanjali, the most exalted among the contemplative sages, who has removed impurity of the mind-content through Yoga, of speech through grammar and of the body through Ayurveda.