നര്‍മ്മദ നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന ബാദ്ബട്ട് അണക്കെട്ടിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് തറക്കില്ലിട്ടു. ഇതിന്റെ ഭാഗമായുള്ള ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ബറൂച്ചില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തില്‍ വച്ച് ഉഡ്‌ന (സൂറത്ത്, ഗുജറാത്ത്) ജയ്‌നഗറിനും(ബീഹാര്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന അന്ത്യോദയ എക്പ്രസും പ്രധാനമന്ത്രി ഫഌഗ്ഓഫ് ചെയ്തു. ഗുജറാത്ത് നര്‍മ്മദ ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്റെ വിവിധ പദ്ധതികള്‍ക്ക് തറക്കില്ലിടുന്നതിന്റെ സൂചകമായി അദ്ദേഹം ശിലാഫലകങ്ങള്‍ അനാച്ഛാദനവും ചെയ്തു.
ആളുകളെ പരസ്പരം, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലേയോ, ബീഹാറിലേയോ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന, സ്വന്തം വീടുകളില്‍ നിന്നും അകലെ പണിയെടുക്കുന്നവരെ തമ്മിലും ബന്ധിപ്പിക്കുന്ന അന്ത്യോദയ എക്‌സ്പ്രസ് വളരെ പ്രസംശനീയമായ മുന്‍കൈയാണെന്ന് പൊതുയോഗത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലേയും ബീഹാറിലെയും ജനങ്ങള്‍ക്ക് അവരുടെ വീടുകളില്‍ ചാത്ത് പൂജയ്ക്ക് പോകുന്നത് ഈ ട്രെയിന്‍ സുഗമമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വേപ്പെണ്ണപുരട്ടിയ യൂറിയ കര്‍ഷകരെ സഹായിക്കുക മാത്രമല്ല, അഴിമതിയും കവര്‍ച്ചയും ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൃഗസംരക്ഷണരംഗത്ത് ഗുജറാത്തിനുണ്ടായ പുരോഗതി കര്‍ഷകരെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പശു ആരോഗ്യമേളയെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്തിലേക്ക് ഒരു സംഘത്തെ അയക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമാനമായ ഒരു മേള അടുത്തിടെ വരാണാസിയില്‍ സംഘടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ആ മേള സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
The Antyodaya Express is a commendable initiative by the @RailMinIndia. It connects people and particularly helps those who are from Uttar Pradesh, Bihar and work away from their home: PM @narendramodi
— PMO India (@PMOIndia) October 8, 2017
Antyodaya Express makes it easier for people from Uttar Pradesh and Bihar to go home for Chhath Puja: PM @narendramodi
— PMO India (@PMOIndia) October 8, 2017
Neem coating of urea helped farmers and stopped corruption as well as theft: PM @narendramodi
— PMO India (@PMOIndia) October 8, 2017
Gujarat's strides in animal husbandry have helped farmers. I told @CMOfficeUP @myogiadityanath to send a team to Gujarat and study the Pashu Arogya Melas. They did that and organised a similar one in Varanasi, which I had the opportunity to visit & see how it helped farmers: PM
— PMO India (@PMOIndia) October 8, 2017