പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണും ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധങ്ങളുടെ വിവിധ വശങ്ങളും ആഗോള സംഭവവികാസങ്ങളും ചർച്ച ചെയ്തു.
2020 ൽ ഹരിത നയതന്ത്ര പങ്കാളിത്തം (ഗ്രീൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്) ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉയർന്ന തലത്തിലുള്ള വിനിമയങ്ങൾ അനുസ്മരിച്ച നേതാക്കൾ, വിവിധ മേഖലകളിൽ ഗ്രീൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ വികാസം, ഹരിത പരിവർത്തനത്തിന് സംഭാവന നൽകുന്നതിന് ഉതകും വിധം ഇന്ത്യയിലെ ഡാനിഷ് നിക്ഷേപങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതായി വിലയിരുത്തി. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
ഈ വർഷം അവസാനം നോർവേയിൽ നടക്കാനിരിക്കുന്ന മൂന്നാമത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിയും ആ സമയത്ത് പ്രധാനമന്ത്രി ഫ്രെഡറിക്സണുമായുള്ള കൂടിക്കാഴ്ചയും താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Glad to speak with PM Mette Frederiksen today. Reaffirmed our strong support for the India-Denmark Green Strategic Partnership and enhancing cooperation across sectors for the benefit of our people. We also discussed regional and global developments of mutual interest.@Statsmin
— Narendra Modi (@narendramodi) April 15, 2025


