പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് പെർദാന പുത്ര സമുച്ചയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സെറി അൻവർ ഇബ്രാഹിം ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന്, പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ ഔദ്യോഗിക വസതിയായ സെറി പെർദാനയിൽ നേതാക്കൾ പരിമിതമായ അംഗങ്ങൾ പങ്കെടുത്ത ചർച്ചയും പ്രതിനിധിതലത്തിലുള്ള ചർച്ചയും നടത്തി.

നേതാക്കൾ വിപുലമായ ചർച്ചകൾ നടത്തുകയും 2024-ൽ ഇരുരാജ്യങ്ങളും തമ്മിൽ സ്ഥാപിച്ച സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. ഈ പങ്കാളിത്തത്തിന് ആധാരമായ ഇന്ത്യ-മലേഷ്യ പൗരാണിക ബന്ധത്തെയും ജനങ്ങൾ തമ്മിലുള്ള അടുത്ത സൗഹൃദത്തെയും അവർ അനുസ്മരിച്ചു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സമുദ്രം, സംശുദ്ധ ഊർജം, അടിസ്ഥാനസൗകര്യങ്ങൾ, സ്റ്റാർട്ടപ്പുകൾ, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ആയുർവേദം, വിനോദസഞ്ചാരം, സാംസ്‌കാരികബന്ധങ്ങൾ തുടങ്ങിയ മുൻഗണനാ മേഖലകൾ ഉൾപ്പെടെ, ഉഭയകക്ഷിബന്ധങ്ങളുടെ മുഴുവൻ വശങ്ങളും നേതാക്കൾ അവലോകനം ചെയ്തു. സെമികണ്ടക്ടറുകൾ, നിർമിതബുദ്ധി തുടങ്ങിയ വളർന്നുവരുന്ന മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു. ഉഭയകക്ഷി ഡിജിറ്റൽ കൗൺസിലിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റൽ സഹകരണത്തിലുണ്ടായ സ്ഥിരമായ പുരോഗതിയെ നേതാക്കൾ അഭിനന്ദിച്ചു. ഫിൻടെക് സഹകരണം മെച്ചപ്പെടുത്തുന്നതിനായി യുപിഐയും (UPI) പേ-നെറ്റും (Pay-net) തമ്മിലുള്ള കരാറിനെ അവർ സ്വാഗതം ചെയ്തു.

 

പാർലമെന്ററി, സർവകലാശാലാ വിനിമയങ്ങളിലൂടെ യുവാക്കൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി ശ്രീ മോദി ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിൽ, ഇന്ത്യയിലെ നാളന്ദ സർവകലാശാലയും മലേഷ്യയിലെ യൂണിവേഴ്‌സിറ്റി മലയയും തമ്മിലും, ഐഐടി മദ്രാസും അഡ്വാൻസ്ഡ് സെമികണ്ടക്ടർ അക്കാദമി ഓഫ് മലേഷ്യയും തമ്മിലും നിലനിൽക്കുന്ന സഹകരണത്തെ അദ്ദേഹം സ്വാഗതം ചെയ്തു. മലേഷ്യയിൽ ഇന്ത്യയുടെ ആദ്യത്തെ കോൺസുലേറ്റ് തുറക്കുന്നത് വാണിജ്യ ബന്ധത്തിനും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനും കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം കുറിച്ചു.

ആഗോള ഭരണപരിഷ്കാരങ്ങൾ, ഇൻഡോ-പസഫിക് മേഖല, വളർന്നുവരുന്ന ഇന്ത്യ-ആസിയാൻ (ASEAN) പങ്കാളിത്തം എന്നിവയുൾപ്പെടെ പരസ്‌പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ഇരുനേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവച്ചു. ഐറ്റിഗ (AITIGA) അവലോകനം എത്രയും വേഗം പൂർത്തിയാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

2025-ൽ ആസിയാൻ അധ്യക്ഷസ്ഥാനം മലേഷ്യ വിജയകരമായി വഹിച്ചതിന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2026-ലെ ഇന്ത്യയുടെ BRICS അധ്യക്ഷപദവിക്ക് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ആശംസകളും പിന്തുണയും അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തെയും ചെങ്കോട്ട സ്ഫോടനത്തെയും ശക്തമായി അപലപിച്ചതിന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ അടുത്ത സഹകരണം തുടരാൻ അ‌ദ്ദേഹം ആഹ്വാനം ചെയ്തു.

 

ചർച്ചകളെത്തുടർന്ന് ഡിജിറ്റൽ പണമിടപാടുകൾ, സുരക്ഷാ സഹകരണം, സെമികണ്ടക്ടറുകൾ, ആരോഗ്യവും മരുന്നും, ദുരന്ത നിവാരണം, അഴിമതിക്കെതിരെയുള്ള പോരാട്ടം, ഓഡിയോ-വിഷ്വൽ സഹകരണം, സാങ്കേതിക-തൊഴിൽ വിദ്യാഭ്യാസം, UN സമാധാന സേനയിലെ സഹകരണം, ഇന്ത്യൻ തൊഴിലാളികൾക്കുള്ള സാമൂഹ്യസുരക്ഷ എന്നിവയുൾപ്പെടെ സുപ്രധാനമായ നിരവധി ഉഭയകക്ഷികരാറുകൾ കൈമാറി. അ‌ന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യത്തിൽ (IBCA) ചേരുന്നതിനുള്ള എല്ലാ നടപടികളും മലേഷ്യ പൂർത്തിയാക്കി. കൈമാറിയ ധാരണാപത്രങ്ങളുടെയും/കരാറുകളുടെയും പൂർണ്ണരൂപം ഇവിടെ കാണാം. [ലിങ്ക്]

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പത്താമത് ഇന്ത്യ-മലേഷ്യ CEO ഫോറം 2026 ഫെബ്രുവരി 07-ന് നടന്നു. ഫോറത്തിന്റെ തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന രേഖ ഇരുപക്ഷവും സ്വീകരിച്ചു.

പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഉച്ചഭക്ഷണവിരുന്നു നൽകി. ഹൃദ്യമായ ആതിഥ്യമര്യാദയ്ക്ക് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോട് പ്രധാനമന്ത്രി നന്ദി പറയുകയും അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian Railways takes up 764 km of new lines to boost connectivity in Bihar’s Seemanchal region

Media Coverage

Indian Railways takes up 764 km of new lines to boost connectivity in Bihar’s Seemanchal region
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 07
August 07, 2026

Viksit Bharat Accelerating: 4x Data Centres, Record EV Sales, Ethanol Validation & Northeast Connectivity Under PM Modi’s Watch