PM emphasizes the remarkable contributions of Yuva Shakti across diverse sectors and their growing impact on the global stage

യുവജനങ്ങളുടെ നേതൃത്വത്തിലുള്ള വികസനത്തിനായി ഗവൺമെന്റ് ശക്തമായി പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ 12 വർഷത്തെ ഏറ്റവും നിർണ്ണായകമായ സവിശേഷതകളിലൊന്ന്, ഇന്ത്യയിലെ യുവാക്കൾ തങ്ങളുടെ അഭിലാഷങ്ങൾ ആത്മവിശ്വാസത്തോടെ പിന്തുടരുന്നു എന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്റ്റാർട്ടപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്കിൽ ഇന്ത്യ, അടൽ ഇന്നൊവേഷൻ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ നൂതനാശയത്തെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇന്ന് ലോകത്തെ മുൻനിര സ്റ്റാർട്ടപ്പ് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും, ഈ വിജയഗാഥകളിൽ പലതും രചിക്കുന്നത് നമ്മുടെ യുവശക്തിയാണെന്നും, അതും ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ളവരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ശാസ്ത്രം, സാങ്കേതികവിദ്യ, നിർമ്മാണം, ബഹിരാകാശം, അർദ്ധചാലകങ്ങൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയുടെ യുവാക്കൾ വ്യക്തിമുദ്ര പതിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി രൂപപ്പെടുത്തുന്ന മേഖലകളിൽ ഇന്ത്യയിലെ യുവജനങ്ങൾ സംഭാവന നൽകുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

കായികരംഗത്തും നമ്മുടെ യുവാക്കൾ രാജ്യത്തിന് വലിയ ബഹുമതികൾ നേടിത്തന്നതായും നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തിന്റെ അഭിമാനം നിരന്തരം ഉയർത്തുന്നുണ്ടെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ശക്തമായ കായിക ആവാസവ്യവസ്ഥ, മികച്ച അടിസ്ഥാനസൗകര്യങ്ങൾ, കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണ തുടങ്ങിയവ യുവ പ്രതിഭകൾക്ക് പുതിയ അവസരങ്ങൾ ലഭ്യമാക്കുകയും കായികരംഗത്തേക്ക് കടന്നുവരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിഎക്സിൽ കുറിച്ചു:

"യുവജനങ്ങൾ നയിക്കുന്ന വികസനത്തിനായി ശക്തമായി പ്രവർത്തിക്കുകയാണ് എൻഡിഎ ഗവൺമെന്റ്. കഴിഞ്ഞ 12 വർഷത്തെ നിർണ്ണായകമായ സവിശേഷതകളിലൊന്ന്, ഇന്ത്യയിലെ യുവജനങ്ങൾ തങ്ങളുടെ അഭിലാഷങ്ങൾ ആത്മവിശ്വാസത്തോടെ പിന്തുടരുന്നു എന്നതാണ്.

സ്റ്റാർട്ടപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്കിൽ ഇന്ത്യ, അടൽ ഇന്നൊവേഷൻ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ നൂതനാശയത്തെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട്.

ഇന്ന് ലോകത്തെ മുൻനിര സ്റ്റാർട്ടപ്പ് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ വിജയഗാഥകളിൽ പലതും രചിക്കുന്നത് നമ്മുടെ യുവശക്തിയാണ്, അതും ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ളവരാണ്."

12YearsOfYuvaShakti”

 

 

"ശാസ്ത്രവും സാങ്കേതികവിദ്യയും മുതൽ നിർമ്മാണം, ബഹിരാകാശം, സെമികണ്ടക്ടറുകൾ, ഡ്രോണുകൾ എന്നിവ വരെയുള്ള വിവിധ മേഖലകളിൽ ഇന്ത്യയുടെ യുവജനങ്ങൾ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി രൂപപ്പെടുത്തുന്ന മേഖലകളിൽ യുവ ഇന്ത്യക്കാർ സംഭാവന നൽകുന്നത് കാണുന്നത് ഏറെ സന്തോഷകരമാണ്.

കായികരംഗത്തും നമ്മുടെ യുവാക്കൾ രാജ്യത്തിന് വലിയ ബഹുമതികൾ നേടിത്തന്നു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ, യുവ ഇന്ത്യൻ കായികതാരങ്ങൾ രാജ്യത്തിന്റെ അഭിമാനം നിരന്തരം ഉയർത്തിയിട്ടുണ്ട്.

അതേസമയം, ശക്തമായ കായിക അന്തരീക്ഷവും മികച്ച അടിസ്ഥാന സൗകര്യങ്ങളും കായികതാരങ്ങൾക്കുള്ള വർദ്ധിച്ച പിന്തുണയും യുവ പ്രതിഭകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും കായികരംഗത്ത് തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു."

12YearsOfYuvaShakti"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Auckland's Sky Tower lights up in India's tricolour as PM Modi begins historic New Zealand visit

Media Coverage

Auckland's Sky Tower lights up in India's tricolour as PM Modi begins historic New Zealand visit
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 11
July 11, 2026

Record Exports, Record Investments, Record Pride: India’s Rise Under PM Modi is Multi-Dimensional