കഴിഞ്ഞ 11 വർഷത്തിനിടെ, പ്രതിരോധ മേഖലയിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധ ഉൽപ്പാദനത്തിൽ ആധുനികവൽക്കരണത്തിലും സ്വയംപര്യാപ്തതയിലും വന്ന വ്യക്തമായ മുന്നേറ്റം ഇതടയാളപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ദൃഢനിശ്ചയത്തിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. പ്രതിരോധത്തിൽ കൂടുതൽ സ്വയംപര്യാപ്തതയിലേക്കും സാങ്കേതിക മികവിലേക്കും ഇന്ത്യയെ നയിക്കാനുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.
MyGovIndia യുടെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“പ്രതിരോധ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ആധുനികവൽക്കരണത്തിലും സ്വയംപര്യാപ്തതയിലും വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച്, കഴിഞ്ഞ 11 വർഷങ്ങൾ നമ്മുടെ പ്രതിരോധ മേഖലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഇന്ത്യയെ കൂടുതൽ ശക്തമാക്കാനുള്ള ദൃഢനിശ്ചയവുമായി ഇന്ത്യയിലെ ജനങ്ങൾ എങ്ങനെ ഒത്തുചേർന്നുവെന്ന് കാണുന്നത് സന്തോഷകരമാണ്! #11YearsOfRakshaShakti”
The last 11 years have marked significant changes in our defence sector, with a clear focus on both modernisation and becoming self reliant when it comes to defence production. It is gladdening to see how the people of India have come together with the resolve of making India… https://t.co/kQFrjLcc5Z
— Narendra Modi (@narendramodi) June 10, 2025


